കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവാര്‍ഡ് പ്രതികരണം; നിവിന്‍ പോളിയുടെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ നിരാശരായി മടങ്ങി

Google Oneindia Malayalam News

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമായി ബന്ധപ്പെട്ട് പ്രതികരണം തേടാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിവിന്‍ പോളിയുടെ വീട്ടില്‍ നിന്ന് നിരാശരായി മടങ്ങേണ്ടി വന്നു. അവാര്‍ഡ് പ്രഖ്യാപനത്തിന് അരമണിക്കൂര്‍ മുമ്പ് തന്നെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന് പിന്നിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയിരുന്നു. സെക്യൂരിറ്റിക്കാര്‍ അകത്തേക്ക് കടത്തിവിടുകയും ചെയ്തു.

വാഹനം നിര്‍ത്തിയിടാനും അനുവദിച്ചു. എന്നാല്‍ അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് മടങ്ങി പോകാന്‍ നിര്‍ദേശം ലഭിക്കുകയായിരുന്നു. വാഹനങ്ങള്‍ ഒതുക്കി നിര്‍ത്തി വീണ്ടും കാത്തുനിന്നെങ്കിലും മാധ്യമപ്രവര്‍ത്തകരോട് നിവിന്‍ പോളി പ്രതികരിച്ചില്ല. അവാര്‍ഡ് പ്രതികരണത്തിനായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും നിവിന്‍ പോളിയെ കിട്ടിയില്ല.....

 പ്രത്യേക പരാമര്‍ശം

പ്രത്യേക പരാമര്‍ശം

മൂത്തോനിലെ പ്രകടനത്തിന് പ്രത്യേക പരാമര്‍ശമാണ് നിവിന്‍ പോളി നേടിയത്. മികച്ച നടനുള്ള പുരസ്‌കാരം അദ്ദേഹം പ്രതീക്ഷിച്ചിരുന്നതായി അടുപ്പമുള്ളവര്‍ പറയുന്നു. പക്ഷേ പുരസ്‌കാരം ലഭിച്ചത് സുരാജ് വെഞ്ഞാറമൂടിനാണ്. നിവിന് പുറമെ അന്ന ബെന്നിനും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.

പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രം

പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രം

ഒട്ടേറെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രമാണ് ഗീതുമോഹന്‍ ദാസ് സംവിധാനം ചെയ്ത മൂത്തോന്‍. ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിലില്‍ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ ചിത്രമാണിത്. മികച്ച നടന്‍, ചിത്രം ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങളാണ് ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവെലില്‍ മൂത്തോന്‍ സ്വന്തമാക്കിയത്. നിവിന്‍ പോളിയായിരുന്നു മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇതാണ് കഥ

ഇതാണ് കഥ

ഗീതുമോഹന്‍ദാസ് തന്നെയാണ് മൂത്തോന് തിരക്കഥ ഒരുക്കിയത്. നിവിന്‍ പോളിയുടെ ഗംഭീര പ്രകടനമാണ് സിനിമയുടെ ആകര്‍ഷണം. ലക്ഷ്വദ്വീപും മുംബൈയും പശ്ചാത്തലമാകുന്ന ചിത്രം ഒരു കുട്ടി തന്റെ ജേഷ്ഠനെ തേടി ലക്ഷ്വദ്വീപില്‍ നിന്ന് മുംബൈയിലേക്ക് നടത്തുന്ന യാത്രയുടെ കഥയാണ് പറയുന്നത്.

Recommended Video

cmsvideo
Best Actor Suraj Venjaramoodu response | Oneindia Malayalam
നടന്‍, സംവിധായകന്‍

നടന്‍, സംവിധായകന്‍

ഇത്തവണ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് വാസന്തിയാണ്. ഷിനോസ് റഹ്മാന്‍, ഷജാസ് റഹ്മാന്‍ എന്നിവരാണ് സംവിധായകര്‍. ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനായി. മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട് ആണ്. വികൃതിയും ആന്‍ഡ്രോയിഡ് കുഞ്ഞപ്പനുമാണ് സുരാജിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

 ഫഹദിന്റെ ഷമ്മി

ഫഹദിന്റെ ഷമ്മി

കനി കുസൃതിയാണ് ഇത്തവണത്തെ മികച്ച നടി. ബിരിയാണിയിലെ അഭിനയത്തിനാണ് അവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. കുമ്പളങ്ങി നൈറ്റ്‌സില്‍ മികച്ച അഭിനയം കാഴ്ചവച്ച ഫഹദ് ഫാസിലാണ് മികച്ച സഹനടന്‍. അദ്ദേഹം അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രം മലയാളികള്‍ മറക്കില്ല. മികച്ച സ്വഭാവ നടിയായി സ്വാസിക വിജയ് തിരഞ്ഞെടുക്കപ്പെട്ടു.

മറ്റു രണ്ടുപേര്‍

മറ്റു രണ്ടുപേര്‍

മൂന്ന് പേര്‍ക്കാണ് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്. നിവിന്‍ പോളിക്ക് പുറമെ, കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍ എന്നീ ചിത്രങ്ങളില്‍ തിളങ്ങിയ അന്ന ബെന്‍, തൊട്ടപ്പനിലെ അഭിനയത്തിന് പ്രിയംവദ എന്നിവരാണ് ജൂറി പരാമര്‍ശം ലഭിച്ചവര്‍. കെട്ടിയോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ഗാനത്തിന് നജീം അര്‍ഷാദ് മികച്ച ഗായകനുള്ള പുരസ്‌കാരവും നേടി.

 വിവാദങ്ങളുടെ അകമ്പടിയില്ല

വിവാദങ്ങളുടെ അകമ്പടിയില്ല

സാധാരണ പുരസ്‌കാര നിര്‍ണയ വേളയില്‍ വിവാദങ്ങളുടെ അകമ്പടിയും ഉണ്ടാകാറുണ്ട്. എന്നാല്‍ പുരസ്‌കാര നിര്‍ണയം ജനഹിതമനുസരിച്ചാകുമ്പോള്‍ വിമര്‍ശനങ്ങള്‍ കുറയും, കൈയ്യടി വര്‍ധിക്കും. അത്തരത്തില്‍ ഒരു പുരസ്‌കാര നിര്‍ണയമാണ് ഇത്തവണയുണ്ടായിരിക്കുന്നത് എന്ന് പറയാന്‍ സാധിക്കും.

ആ കാലം കഴിഞ്ഞു

ആ കാലം കഴിഞ്ഞു

മുമ്പ് ആര്‍ട്ട് സിനിമകള്‍ക്ക് മാത്രമാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നത്. സാധാരണ പ്രേക്ഷകന്‍ അത്ര താല്‍പ്പര്യം പ്രകടിപ്പിക്കാത്ത ചിത്രങ്ങള്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെടുമ്പോള്‍, പുരസ്‌കാര പ്രഖ്യാപനം ആളറിയാതെ പോകുന്നു. എന്നാല്‍ സമീപ കാലത്തായി ഈ പ്രവണതയ്ക്ക് മാറ്റമുണ്ടായിട്ടുണ്ട്.

പറയാതെ വയ്യ

പറയാതെ വയ്യ

ആര്‍ട്ട് സിനിമ, കൊമേഴ്‌സ്യല്‍ സിനിമ എന്ന അന്തരം കുറഞ്ഞുവരുന്നു എന്ന് നിരീക്ഷിക്കാവുന്നതാണ്. കാരണം സമീപകാലത്ത് പുരസ്‌കാരം ലഭിച്ച പല സിനിമകളും നടന്‍മാരും തിയേറ്ററുകളില്‍ കൈയ്യടി നേടിയവരാണ് എന്ന് പറയാതെ വയ്യ. വിധി കര്‍ത്താക്കര്‍ ഈ കാര്യത്തില്‍ കുറച്ചുകൂടി ജാഗ്രത പാലിക്കുന്നു എന്ന വ്യക്തം.

ആ പട്ടികയിലെ പ്രമുഖര്‍

ആ പട്ടികയിലെ പ്രമുഖര്‍

ഇത്തവണ തിയേറ്ററുകളില്‍ മികച്ച വിജയം നേടിയ സിനിമകള്‍ക്ക് തന്നെയാണ് പുരസ്‌കാരം ലഭിച്ചത് എന്നത് ഏറെ ശ്രദ്ധേയമാണ്. സുരാജിനെയും നിവിന്‍ പോളിയെയും കൂടാതെ മമ്മൂട്ടിയും മോഹന്‍ലാലും വരെ പ്രതീക്ഷാ പട്ടികയിലുണ്ടായിരുന്നു. പക്ഷേ, വ്യത്യസ്ത പ്രകടനം കാഴ്ചവച്ച സുരാജിനെ തന്നെ.

ജൂറി പരാമര്‍ശം അവാര്‍ഡിനോളം പോന്നത്

ജൂറി പരാമര്‍ശം അവാര്‍ഡിനോളം പോന്നത്

നിവിന്‍ പോളി, അന്ന ബെന്‍, പ്രിയം വദ എന്നിവര്‍ക്ക് ലഭിച്ച പ്രത്യേക ജൂറി പരാമര്‍ശം അവാര്‍ഡ് ലഭിക്കുന്നതിന് തുല്യമായതാണ്. നിവിന്‍ പോളിയുടെ മൂത്തോന്‍ പല അന്താരാഷ്ട്ര വേദികളിലും തിളങ്ങിയതാണ് എന്നത് വിധി കര്‍ത്താക്കളെ രണ്ടുവട്ടം ആലോചിക്കാന്‍ നിര്‍ബന്ധിച്ചിരിക്കണം. അതുകൊണ്ടാണ് പുരസ്‌കാരമില്ലെങ്കിലും പ്രത്യേക പരാമര്‍ത്തിന് നിവിന്‍ അര്‍ഹനായത്.

പൃഥ്വിരാജും ദുല്‍ഖറും എന്തുകൊണ്ട് മൗനത്തില്‍- ആലപ്പി അഷ്‌റഫ്, ഇടവേള ബാബുവിന്റെ ആ വാദം പൊളിഞ്ഞുപൃഥ്വിരാജും ദുല്‍ഖറും എന്തുകൊണ്ട് മൗനത്തില്‍- ആലപ്പി അഷ്‌റഫ്, ഇടവേള ബാബുവിന്റെ ആ വാദം പൊളിഞ്ഞു

മറു തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ്; തിരുവഞ്ചൂരിനെ കണ്ടെന്ന് മാണി സി കാപ്പന്‍, യോഗം വിളിച്ച് എന്‍സിപിമറു തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ്; തിരുവഞ്ചൂരിനെ കണ്ടെന്ന് മാണി സി കാപ്പന്‍, യോഗം വിളിച്ച് എന്‍സിപി

English summary
Actor Nivin Pauly refused to respond to Media about Flim Award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X