Get Updates
Get notified of breaking news, exclusive insights, and must-see stories!

നിവിൻ പോളിയുടെ വലംകൈ, നക്ഷത്രം തൂക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് മേക്കപ്പ്മാന്‍ ഷാബു പുല്‍പ്പള്ളി അന്തരിച്ചു

വയനാട്: നടന്‍ നിവിന്‍ പോളിയുടെ പേഴ്‌സണല്‍ മേക്കപ്പ്മാന്‍ ഷാബു പുല്‍പ്പള്ളി അന്തരിച്ചു. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ നക്ഷത്രം തൂക്കാനായി വീട്ടുമുറ്റത്തെ മാവില്‍ കയറിയ ഷാബു മരക്കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷാബുവിന്‌റെ സംസ്‌ക്കാരം ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുളള താരങ്ങള്‍ ഷാബുവിന് ആദരാജ്ഞലി അര്‍പ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്.

പത്ത് വർഷമായി നിവിനൊപ്പം

പത്ത് വർഷമായി നിവിനൊപ്പം

മലയാള സിനിമയിലെ അറിയപ്പെടുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് 37കാരനായ ഷാബു പുല്‍പ്പളളി. പത്ത് വര്‍ഷത്തോളമായി നിവിന്‍ പോളിക്കൊപ്പം പേഴ്‌സണല്‍ മേക്കപ്പ് മാനായി പ്രവര്‍ത്തിക്കുന്നു. മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലും ഷാബു പുല്‍പ്പളളി ഏറെ പ്രിയപ്പെട്ടവനായിരുന്നു. ഷാബു വയനാട് സ്വദേശിയാണ്. മേക്കപ്പ് മാന്‍ ഷാജി പുല്‍പ്പളളി സഹോദരനാണ്.

കനകം കാമിനി കലഹം വരെ

കനകം കാമിനി കലഹം വരെ

ഷാബു മേക്കപ്പ് രംഗത്തേക്ക് കടന്ന് വരുന്നത് പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ പാണ്ഡ്യനൊപ്പമാണ്. സത്യന്‍ അന്തിക്കാട് ചിത്രമായ പുതിയ തീരം മുതല്‍ക്കേയാണ് നിവിന്‍ പോളിക്കൊപ്പം പ്രവര്‍ത്തിച്ച് തുടങ്ങിയത്. നിവിന്‍ പോളി തന്നെ നിര്‍മ്മിച്ച് നായക വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ കനകം കാമിനി കലഹം എന്ന സിനിമയില്‍ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയിരുന്നു ഷാജു.

മരത്തിൽ നിന്ന് വീണ് അപകടം

മരത്തിൽ നിന്ന് വീണ് അപകടം

നക്ഷത്രം തൂക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ ഷാബുവിന് ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണമായിരിക്കുന്നത്. ഷാബുവിന്റെ അപ്രതീക്ഷിത മരണം മലയാള സിനിമാ പ്രവര്‍ത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. ഗീതു മോഹന്‍ദാസ്, ദുല്‍ഖര്‍ സല്‍മാന്‍, അജു വര്‍ഗീസ് അടക്കമുളള നിരവധി സിനിമാ പ്രവര്‍ത്തകര്‍ ഷാബുവിന്റെ മരണത്തില്‍ ആദരാജ്ഞലി നേര്‍ന്നിട്ടുണ്ട്.

അനുശോചിച്ച് ദുൽഖർ

അനുശോചിച്ച് ദുൽഖർ

ഷാബുവിന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനെ അനുശോചനം അറിയിക്കുന്നതായി ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ബാംഗ്ലൂര്‍ ഡെയ്‌സിലും വിക്രമാദിത്യനിലും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകള്‍ എക്കാലവുമുണ്ടാകും. ഈ പരീക്ഷണ സമയത്തിലൂടെ കടന്ന് പോകാനുളള കരുത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടാകട്ടെ എന്ന് ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.

ഈ നഷ്ടം നികത്താന്‍ സാധിക്കാത്തത്

ഈ നഷ്ടം നികത്താന്‍ സാധിക്കാത്തത്

''സിനിമാ ചിത്രീകരണ വേളകളില്‍ സഹായത്തിനുളളവരെല്ലാം ഒരു കുടുംബമായി മാറുകയാണ് പതിവ്. നീ ഇപ്പോള്‍ കടന്ന് പോകുന്ന അവസ്ഥയെ കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല നിവിന്‍. ഈ നഷ്ടം നികത്താന്‍ സാധിക്കാത്തതാണ് എന്നെനിക്ക് ഉറപ്പുണ്ട്. നിനക്കും റിന്നയ്ക്കും സ്‌നേഹവും പ്രാര്‍ത്ഥനകളും'' എന്നും ദുല്‍ഖര്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

Recommended Video

cmsvideo
    2020ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട താരമായി ലാലേട്ടന്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+