Get Updates
Get notified of breaking news, exclusive insights, and must-see stories!

അസഹിഷ്ണുത പരാമര്‍ശം, ആമിര്‍ ഖാന്‍ തെറ്റൊന്നും പറഞ്ഞിട്ടില്ലെന്ന് നിവിന്‍ പോളി

തിരുവനന്തപുരം: അസഹിഷ്ണുത പരാമര്‍ശത്തില്‍ ബോളിവുഡ് താരം ആമിര്‍ ഖാനെതിരെ പ്രതിഷേധിക്കുന്നവരോട് നമ്മുടെ ജനപ്രിയ നടന്‍ നിവിന്‍ പോളിക്ക് ചിലത് പറയാനുണ്ട്. എന്താണ് ആമിര്‍ ഖാന്‍ ചെയ്തത്? അദ്ദേഹം എന്ത് തെറ്റാണ് പറഞ്ഞത്? നിവിന്‍ പോളി ചോദിക്കുന്നു. ആമിര്‍ ഖാനെ പിന്തുണച്ചാണ് നിവിന്‍ പോളിയെത്തിയത്.

ആമിര്‍ ഖാന്റെ അഭിമുഖം കണ്ടൊരു വ്യക്തിയാണ് ഞാന്‍. അദ്ദേഹം അതില്‍ ഒരു മോശം പരാമര്‍ശവും നടത്തിയിട്ടില്ലെന്നും താരം പറഞ്ഞു. സെലിബ്രിറ്റികള്‍ പറയുന്ന അഭിപ്രായങ്ങള്‍ വളച്ചൊടിച്ച് വ്യാഖ്യാനിക്കുകയാണെന്നും നിവിന്‍ പോളി അഭിപ്രായപ്പെട്ടു.

ആമിറിന് പിന്തുണ

ആമിറിന് പിന്തുണ

അസഹിഷ്ണുത പരാമര്‍ശത്തില്‍ ആമിറിനെ പിന്തുണച്ച് നിവിന്‍ പോളിയെത്തി. ആമിര്‍ തെറ്റൊന്നും പറഞ്ഞിട്ടില്ലെന്ന് താരം പറയുന്നു.

മോശം പരാമര്‍ശം

മോശം പരാമര്‍ശം

ആമിര്‍ ഖാന്റെ അഭിമുഖം കണ്ടൊരു വ്യക്തിയാണ് ഞാന്‍. അദ്ദേഹം അതില്‍ ഒരു മോശം പരാമര്‍ശവും നടത്തിയിട്ടില്ലെന്നും നിവിന്‍ പറഞ്ഞു. രാജ്യത്ത് അസഹിഷ്ണുതയാണെന്ന് പറഞ്ഞതില്‍ ആമിറിന് ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

വളച്ചൊടിക്കുന്നു

വളച്ചൊടിക്കുന്നു

സെലിബ്രിറ്റികള്‍ പറയുന്ന അഭിപ്രായങ്ങള്‍ വളച്ചൊടിച്ച് വ്യാഖ്യാനിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇത്തരം പ്രതിഷേധം ഉണ്ടാക്കാന്‍ മാത്രമുള്ളതായിരുന്നില്ല. ഒരു വാക്ക് കിട്ടിയാല്‍ അതിനെ വിവാദമാക്കുന്ന അവസ്ഥയാണ് കണ്ടുവരുന്നതെന്നും നിവിന്‍ പറഞ്ഞു.

താരത്തെ ഇല്ലാതാക്കുന്നു

താരത്തെ ഇല്ലാതാക്കുന്നു

അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരില്‍ ഒരു താരത്തെ അങ്ങ് ഇല്ലാതാക്കുകയാണ്. അദ്ദേഹം ഇതുവരെ ചെയ്ത നല്ല പ്രവൃത്തികളൊക്കെ മറക്കുന്നു.

പ്രതിഷേധങ്ങള്‍

പ്രതിഷേധങ്ങള്‍

രാജ്യത്ത് അസഹിഷ്ണുതയും അരക്ഷിതാവസ്ഥയും വര്‍ദ്ധിച്ചുവരികയാണെന്നും ഈ രാജ്യം വിട്ട് പോകുന്നതിനെക്കുറിച്ച് ഭാര്യ തന്നോട് ചോദിച്ചുവെന്നുമാണ് ആമിര്‍ പറഞ്ഞത്. ഇതിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങള്‍ ആളിക്കത്തിയിരുന്നു. ആമിറിന്റെ പുതിയ ചിത്രങ്ങള്‍ക്കുവരെ പരാമര്‍ശം വെല്ലുവിളിയായിരുന്നു.

എല്ലാത്തില്‍ നിന്നും പുറത്താക്കി

എല്ലാത്തില്‍ നിന്നും പുറത്താക്കി

ആമിര്‍ രാജ്യദ്രോഹിയാണെന്നു വരെ നേതാക്കള്‍ മുദ്രക്കുത്തി. കേന്ദ്ര സര്‍ക്കാരിന്റെ ടൂറിസം പദ്ധതിയായ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തു നിന്നും, സ്‌നാപ് ഡീലിന്റെ ബ്രാന്‍ഡ് അംബസിഡര്‍ സ്ഥാനത്തു നിന്നും ആമിറിനെ ഇതിനോടകം പുറത്താക്കി കഴിഞ്ഞു.

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+