Get Updates
Get notified of breaking news, exclusive insights, and must-see stories!

മതം മാറുന്നില്ലേ പാര്‍വ്വതി,ഫാന്‍സിനെ കിട്ടാന്‍ ഇത്ര ചീപ്പാവല്ലേ; കിടിലന്‍ മറുപടിയുമായി പാര്‍വ്വതി

Recommended Video

cmsvideo
    Parvathy's Mass Reply To BJP Supporter | Oneindia Malayalam

    കൊച്ചി; പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുടക്കം മുതല്‍ തന്നെ പ്രതിഷേധം ഉയര്‍ത്തിയ നടിയാണ് പാര്‍വ്വതി തിരുവോത്ത്. പൗരത്വ നിയമത്തില്‍ മാത്രമല്ല രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലും പലപ്പോഴും പ്രതികരിക്കാറുള്ള താരമാണ് പാര്‍വ്വതി. ഒരു പക്ഷേ ഇത്തരം പ്രതികരണങ്ങളുടെ പേരില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള നടി കൂടിയാണവര്‍.

    ഇപ്പോഴിതാ തന്നെ ഉപദേശിക്കാന്‍ വന്നയാള്‍ക്ക് കിടിലന്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കമന്‍റ് നല്‍കിയ ആള്‍ക്കാണ് നടി മറുപടി നല്‍കിയത്.

     ശബ്ദമുയര്‍ത്തി പാര്‍വ്വതി

    ശബ്ദമുയര്‍ത്തി പാര്‍വ്വതി

    പൗരത്വ നിയമം പാര്‍ലമെന്‍റ് പാസാക്കിയ പിന്നാലെ ആദ്യം പ്രതികരിച്ച മലയാളി നടി പാര്‍വ്വതി തിരുവോത്തായിരുന്നു. നട്ടെല്ലിലൂടെ ഭയം ഇരച്ച് കയറുന്നുവെന്നായിരുന്നു താരം കുറിച്ചത്. പ്രമുഖ താരങ്ങള്‍ പോലും മൗനം പാലിക്കുമ്പോഴായിരുന്നു നിയമത്തിനെതിരെ അവര്‍ രംഗത്തെത്തിയത്.

     തെരുവിലിറങ്ങി പ്രതിഷേധം

    തെരുവിലിറങ്ങി പ്രതിഷേധം

    പിന്നീട് നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് അതിക്രമം അഴിച്ചുവിട്ട സംഭവത്തിലും അവര്‍ ശക്തമായി പ്രതിഷേധിച്ചു. തന്‍റെ പ്രതിഷേധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുക്കിയില്ല . മുംബൈയില്‍ അവര്‍ നിയമത്തിനെതിരെ തെരുവിലിറങ്ങി.

     ചിത്രങ്ങള്‍ വൈറല്‍

    ചിത്രങ്ങള്‍ വൈറല്‍

    നിയമത്തിനെതിരെ പ്രതിഷേധിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം നിയമത്തില്‍ ബിജെപി സര്‍ക്കാരിനെ ന്യായീകരിച്ച് രംഗത്തെത്തിയ ബോളിവുഡ് നടന്‍ അനുപം ഖേറിനെ വിമര്‍ശിച്ചിരുന്നു.

     അനുപം ഖേറിന് മറുപടി

    അനുപം ഖേറിന് മറുപടി

    ചില ആളുകള്‍ രാജ്യത്തിന്റെ സമഗ്രതയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുക നമ്മുടെ കടമയാണെന്ന് പറഞ്ഞ് അനുപം ഖേര്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിനെതിരെ ഇന്‍സറ്റഗ്രാം സ്റ്റാറ്റസിലൂടെയാണ് പാര്‍വ്വതി പ്രതികരിച്ചിരിക്കുന്നത്.

     അയ്യേ

    അയ്യേ

    അനുപം ഖേറിന്റെ വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം അയ്യേ എന്ന കമന്‍റായിരുന്നു നടി നല്‍കിയത്. ഇപ്പോഴിതാ മതം മാറുന്നില്ലേ പാര്‍വ്വതി എന്ന ചോദ്യവുമായി എത്തിയാള്‍ക്കാണ് താരം മറുപടി നല്‍കിയിരിക്കുന്നത്.

     മതം മാറുന്നില്ലേ

    മതം മാറുന്നില്ലേ

    മതം മാറുന്നില്ലെ പാര്‍വ്വതി, തന്‍റെ പേരിന്‍റെ ഉദ്ഭവം അറിയാമോ? കുറച്ച് ഫാന്‍സിനെ കിട്ടാന്‍ ഇത്ര ചീപ്പ് ആവല്ലേ കുട്ടി, ഇയാള്‍ മതം മാറിയാന്‍ ഹിന്ദു മതത്തിന് ഒന്നും സംഭവിക്കില്ല. കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടെയെന്നായിരുന്നു ഒരാളുടെ കമന്‍റ്.

     മറുപടി ഇങ്ങനെ

    മറുപടി ഇങ്ങനെ

    ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ച് കൊണ്ടായിരുന്നു പാര്‍വ്വതിയുടെ മറുപടി. എന്തൊരു ഉത്കണ്ഠ, പക്ഷേ ഹിന്ദുമതം സുരക്ഷിതമാണ് എന്ന ടാഗോട് കൂടിയായിരുന്നു താരത്തിന്‍റെ കുറിപ്പ്.

     ചീപ്പ് ഷോ നിര്‍ത്തൂ

    ചീപ്പ് ഷോ നിര്‍ത്തൂ

    നിങ്ങളുടെ ചീപ്പ് ഷോ നിര്‍ത്തൂവെന്ന കമന്‍റ് ചെയ്ത ആളുടെ സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോട്ടും പാര്‍വ്വതി പങ്കുവെച്ച് താരം മറുപടി നല്‍കിയിട്ടുണ്ട്. ജെഎന്‍യു പോലൊരു വേശ്യാലയത്തിനെ പിന്തുണയ്ക്കുന്ന നിങ്ങളുടെ ചീപ്പ് ഷോ അവസാനിപ്പിക്കു. നിങ്ങള്‍ തെരുവില്‍ കാണുന്നത് വെറും 1 മില്യണില്‍ താഴെ ആളുകളെയാണ്. ബാക്കിയുള്ള ഇന്ത്യക്കാര്‍ സമര്‍ത്ഥരാണ്.അവര്‍ക്ക് അറിയാം സിഎഎയുടേയും എന്‍ആര്‍സിയുടേയും ആവശ്യകത.

    പേടിച്ച് പോയി

    പേടിച്ച് പോയി

    പണം വാങ്ങി നിങ്ങള്‍ കാണിക്കുന്ന പേക്കൂത്തുപോലെയല്ലത്. നിങ്ങള്‍ ഇത് വായിച്ചേക്കില്ല. പക്ഷേ നിങ്ങള്‍ ഉള്‍പ്പെടെയുള്ള സിനിമ പ്രവര്‍ത്തകരോട് തങ്ങള്‍ക്ക് പറയാനുള്ളത് ഇതാണ്, എന്നായിരുന്നു കമന്‍റ്. അത് ഗംഭീരമായിരിക്കുന്നു, ഭാഷ, സംസ്കാരം എല്ലാം ഒന്നിലാണല്ലോ, പോരാത്തതിന് ഒരു ബലമില്ലാത്ത ഭീഷണിയും, പേടിച്ച് പോയി, എന്നായിരുന്നു താരത്തിന്‍റെ മറുപടി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+