Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരിച്ച് പ്രഭാസ്; പിന്തുണയ്‌ക്കേണ്ടത് അത്യാവശ്യം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി നടന്‍ പ്രഭാസ്. സ്ത്രീകള്‍ക്ക് പിന്തുണ നല്‍കേണ്ടത് അത്യാവശ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. പുതിയ സിനിമയായ രാധേശ്യാമിന്റെ പ്രചാരണാര്‍ഥം കൊച്ചിയില്‍ എത്തിയതായിരുന്നു പ്രഭാസ്. സ്ത്രീകള്‍ എല്ലായിടത്തും പിന്തുണയ്ക്കപ്പെടേണ്ടവരാണ്. സിനിമാ മേഖലയില്‍ മാത്രം പോര. ഭാവിയില്‍ സ്ത്രീകള്‍ വലിയ ശക്തരായി മാറുമെന്നതില്‍ സംശയമില്ല. ഈ ലോകം ഭരിക്കുന്നത് അവരായി മാറും. അതുവരെ എല്ലാ പിന്തുണയും നല്‍കണമെന്നും പ്രഭാസ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം സൂപ്പര്‍ താരം സൂര്യയും നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരിച്ചിരുന്നു.

p

ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും എനിക്കറിയില്ല. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകരുത്. ഇപ്പോഴും ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ഞെട്ടിക്കുന്നതാണ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില കൊള്ളുന്നുവെന്നും സൂര്യ പറഞ്ഞു. പുതിയ ചിത്രമായ ഏതര്‍ക്കും തുനിന്തവന്റെ പ്രൊമോഷന് വേണ്ടി കൊച്ചിയില്‍ എത്തിയതായിരുന്നു സൂര്യ.

അതേസമയം, ദിലീപിനെതിരെ പുതിയ കണ്ടെത്തലുമായി അന്വേഷണ സംഘം രംഗത്തെത്തിയിട്ടുണ്ട.് പ്രതികളില്‍ നിന്ന് ശേഖരിച്ച മൊബൈല്‍ ഫോണുകളിലെ രേഖകള്‍ നശിപ്പിച്ചിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്. തിരുവനന്തപുരത്തെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യയുടെ സഹായത്തോടെയാണ് രേഖകള്‍ നശിപ്പിച്ചതത്രെ. ഫോണ്‍ കൈമാറാന്‍ കോടതി ആവശ്യപ്പെട്ട ശേഷമാണ് മുംബൈയിലെ ലാബില്‍ വച്ച് രേഖകള്‍ നശിപ്പിച്ചത് എന്ന് ക്രൈംബ്രാഞ്ച് പറയുന്നു. രേഖകള്‍ നശിപ്പിക്കാന്‍ അഭിഭാഷകരും കൂട്ടുനിന്നു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലാണ് മൊബൈലുകള്‍ പരിശോധിച്ചത്. ഈ കേസില്‍ ദിലീപ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. പുതിയ സാഹചര്യത്തില്‍ അന്വേഷണ സംഘം വീണ്ടും കോടതിയെ സമീപിക്കുമെന്നാണ് വിവരം. ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ സംഘം ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടേക്കും. മാത്രമല്ല, തെളിവ് നശിപ്പിക്കല്‍ കുറ്റം കൂടി ദിലീപിനെതിരെ ചുമത്താനും ആലോചനയുണ്ട്. മുംബൈയിലെ ലാബ് അധികൃതര്‍ക്കെതിരെയും കേസെടുത്തേക്കും. രേഖകള്‍ നശിപ്പിക്കാന്‍ മുന്‍ ഉദ്യോഗസ്ഥന്റെ സഹായം പ്രതികള്‍ക്ക് ലഭിച്ചു എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, ഫോണുകളിലെ രേഖകള്‍ നശിപ്പിച്ചുവെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള നിഷേധിച്ചു. ഒരു യാഥാര്‍ഥ്യവുമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+