ബിജെപി ഒരു ഭീഷണിയല്ല.. രാജ്യ ചരിത്രം മാറ്റിയെഴുതാൻ ശ്രമിക്കുന്ന കോമാളിക്കൂട്ടമെന്ന് പ്രകാശ് രാജ്
തൃശൂര്‍: ബിജെപിയെ രൂക്ഷമായി ആക്രമിച്ച് നടന് പ്രകാശ് രാജ് വീണ്ടും രംഗത്ത്. നുണ പറഞ്ഞ് അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന വെറും കോമാളിക്കൂട്ടം മാത്രമാണ് ബിജെപി എന്ന് പ്രകാശ് രാജ് പറഞ്ഞു. തൃശൂരില്‍ ജനാധിപത്യം വേദി സംഘടിപ്പിച്ച ജനാധിപത്യ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രകാശ് രാജ് ബിജെപിയെ കടന്നാക്രമിച്ചത്. കോമാളിക്കൂട്ടമായ ബിജെപി ഒരു ഭീഷണിയല്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
മൂപ്പത് ശതമാനം വോട്ടിന്റെ ബലത്തില്‍ ബിജെപി രാജ്യത്തിന്റെ ചരിത്രം പോലും മാറ്റിയെഴുതാന്‍ ശ്രമിക്കുകയാണ്. അത് ഒരിക്കലും നടക്കാന്‍ പോകുന്നില്ല. താന്‍ ബിജെപിയുടെ ഭീഷണികളെ ഭയക്കുന്നില്ലെന്നും അവ ഫാസിസത്തിന് എതിരെ പൊരുതുന്നതിന് തനിക്ക് ഊര്‍ജം പകരുകയാണ് എന്നും പ്രകാശ് രാജ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ വ്യക്തമാക്കി. ബിജെപി സര്‍ക്കാര്‍ നാല് വര്‍ഷം ഭരിച്ചതിന്റെ ഫലം തകര്‍ന്ന സാമ്പത്തിക രംഗവും തൊഴിലില്ലായ്മയും മാത്രമാണ്.

അവര്‍ തനിക്ക് നേരെ കല്ലെറിഞ്ഞാല്‍ അതുകൊണ്ട് വീടുണ്ടാക്കാനറിയാം. തീ വെച്ചാല്‍ അതുകൊണ്ട് വീട്ടില്‍ പ്രകാശം പരത്താനും വിഷം കുടിപ്പിച്ചാല്‍ അത് ദഹിപ്പിച്ച് ശിവനായി മാറാനും തനിക്ക് അറിയാമെന്നും പ്രകാശ് രാജ് പറഞ്ഞു. ഇവര്‍ ഭരിച്ചുണ്ടാക്കുന്ന കുഴപ്പങ്ങള്‍ ഇല്ലാതാക്കാന്‍ തന്നെ വര്‍ഷങ്ങള്‍ വേണ്ടി വരും. തങ്ങള്‍ അസ്വസ്ഥരാണ് എന്ന ബോധ്യം ജനങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളൊന്നും ജനങ്ങള്‍ക്ക് മുന്പില് വരുന്ന തെരഞ്ഞെടുപ്പിന് മുന്‍പ് വിശദീകരിക്കേണ്ട കാര്യമില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ഫാസിസത്തിനുള്ള മറുപടി ജനാധിപത്യ ശക്തികളുടെ ഐക്യമാണ് എന്നും പ്രകാശ് രാജ് വ്യക്തമാക്കി.
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications