കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ പരാജയപ്പെടുത്തണം; തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണ തേടി പ്രകാശ് രാജ്

Google Oneindia Malayalam News

Recommended Video

cmsvideo
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണ തേടി പ്രകാശ് രാജ് | Oneindia Malayalam

ബെംഗളൂരു: കര്‍ണാടകയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് നടന്‍ പ്രകാശ് രാജ്. പ്രകടനപത്രികയിലേക്ക് ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ തേടിയും ജനങ്ങള്‍ക്കൊപ്പം സമയം ചിലവഴിച്ചും വോട്ടര്‍മാരുടെ വീടുകള്‍ സന്ദര്‍ശിച്ചുമാണ് പ്രകാശ് രാജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.

ചലോ പാര്‍ലമെന്‍റ് എന്ന ഹാഷ് ടാഗിനൊപ്പമാണ് സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങുന്ന പ്രകാശ് രാജ് പ്രചാരണം സംഘടിപ്പിക്കുന്നത്. ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായിട്ടാണ് പ്രകാശ് രാജ് ജനവിധി തേടുന്നത്. ഒരു പാര്‍ട്ടിയിലും അംഗമാകാനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന പ്രകാശ് രാജ് കോണ്‍ഗ്രസിന്‍റെ പിന്തുണ തേടി എന്നതാണ് ശ്രദ്ധേയം. വിശദാംശങ്ങള്‍ ഇങ്ങനെ..

രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയത്തിലേക്ക്

രജനീകാന്ത്, കമലാഹാസന്‍ എന്നിവര്‍ക്ക് പിന്നാലെ തെന്നിന്ത്യയില്‍ നിന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന പ്രമുഖ സിനിമാ താരമാണ് പ്രകാശ് രാജ്. സ്വതന്ത്രനായിട്ടാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. പുതുവര്‍ഷത്തില്‍ ആശംസകളറിയിച്ചുകൊണ്ടുള്ള ട്വീറ്റിലായിരുന്നു പ്രകാശ് രാജ് ഇക്കാര്യം വ്യക്തമാക്കിയത്.

ശക്തമായ നിലപാടുകള്‍

ശക്തമായ നിലപാടുകള്‍

അടുത്ത സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിന് ശേഷം ആര്‍എസ്എസ് ബിജെപി പ്രത്യശാസ്ത്രങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകളാണ് പ്രകാശ് രാജ് സ്വീകരിച്ചു വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്‍റെ വിയോജിപ്പ് പ്രകാശ് രാജ് നിരവധി തവണ പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തു.

വലിയ സ്വീകരണം

വലിയ സ്വീകരണം

ഇതിന് പിന്നാലെയാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രകാശ് രാജ് പ്രഖ്യാപിക്കുന്നത്. നടന്‍റെ പ്രഖ്യാപനത്തിന് വലിയ സ്വീകരണമായിരുന്നു ട്വിറ്ററില്‍ ലഭിച്ചത്. പതിനഞ്ച് വര്‍ഷമായി ബിജെപി ഭരിക്കുന്ന മണ്ഡലമായ ബെംഗളൂരു സെന്‍ട്രല്‍ തന്നെ അദ്ദേഹം മത്സരിക്കാന്‍ തിരഞ്ഞെടുക്കുകയും ചെയ്തു.

കോണ്‍ഗ്രസിന്‍റെ പിന്തുണ

കോണ്‍ഗ്രസിന്‍റെ പിന്തുണ

തുടക്കം മുതല്‍ തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി മണ്ഡലം സ്വാധീനം ചെലുത്താമെന്നാണ് പ്രകാശ് രാജ് കണക്കുകൂട്ടുന്നത്. സ്വതന്ത്രനായിട്ടാണ് മത്സരിക്കുന്നതെങ്കിലും കോണ്‍ഗ്രസിന്‍റെ പിന്തുണയും അദ്ദേഹം തേടിയിട്ടുണ്ട്.

ശക്തമായ സ്വാധീനം

ശക്തമായ സ്വാധീനം

ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നത് തടയണമെന്നുണ്ടെങ്കില്‍ കോണ്‍ഗ്രസ് തന്നെ പിന്തുണക്കണമെന്ന് പ്രകാശ് രാജ് ആവശ്യപ്പെട്ടു. ബിജെപിയുടെ സിറ്റിങ് സീറ്റാണെങ്കിലും കോണ്‍ഗ്രസിനും മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രകാശ് രാജിനെ പിന്തുണക്കുമോ എന്നറിയില്ല.

ബിജെപിയെ പരാജയപ്പെടുത്തുക

ബിജെപിയെ പരാജയപ്പെടുത്തുക

ബിജെപിയെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസ് പ്രകാശ് രാജിനെ പിന്തുണക്കാന്‍ തീരുമാനിച്ചാല്‍ അത് വിജയ സാധ്യത വര്‍ധിപ്പിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നാല്‍പ്പതിനായിരം വോട്ടു പിടിച്ച ആം ആദ്മിയും പ്രകാശ് രാജിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ആവശ്യങ്ങള്‍ കേട്ടറിഞ്ഞു

ആവശ്യങ്ങള്‍ കേട്ടറിഞ്ഞു

മണ്ഡലം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ കളം പിടിക്കാനാണ് പ്രകാശ് രാജ് വളരെ നേരത്തെ തന്നെ കളത്തിലേക്ക് ഇറങ്ങിയത്. ശിവാജി നഗറിലെ ചേരികളിലേക്കായിരുന്നു വോട്ട് ചോദിച്ച് പ്രകാശ് രാജ് ആദ്യമെത്തിയത്. ആളുകള്‍ക്കൊപ്പം ഫോട്ടോ എടുത്തും ആവശ്യങ്ങള്‍ കേട്ടറിഞ്ഞും അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ സജീവമായി.

അവരോട് തന്നെ ചോദിച്ചറിയണം

അവരോട് തന്നെ ചോദിച്ചറിയണം

രാഷ്ട്രീയപാര്‍ട്ടികള്‍ നാളുകളായി സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നില്ല. അവരുടെ പ്രശ്നങ്ങള്‍ അവരോട് തന്നെ ചോദിച്ചറിയണം. അതിനാലാണ് പ്രകടനപത്രികയിലേക്കുള്ള നിര്‍ദേശങ്ങള്‍തേടി തെരുവുകളിലേക്ക് ഇറങ്ങുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു.

ആദ്യഘട്ട പര്യടനം

ആദ്യഘട്ട പര്യടനം

തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തേണ്ടത് എന്തൊക്കെയാണെന്ന് അറിയാന്‍ വേണ്ടിയാണ് ഈ ആദ്യഘട്ട പര്യടനം. ബിജെപിക്കും സംഘപരിവാര്‍ രാഷ്ട്രീയത്തിനുമെതിരെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലും പ്രകാശ് രാജ് പ്രചാരണം നടത്തിയിരുന്നു.

അതീവ ശ്രദ്ധയോടെ

അതീവ ശ്രദ്ധയോടെ

കൃത്യമായ രാഷ്ട്രീയ നിലപാടുകളുമായി ശ്രദ്ധേയമായതിനൊടുവിലാണ് മത്സരരംഗത്തേക്ക് എത്തുന്നത് എന്നതിനാല്‍ പ്രകാശ് രാജിന്‍റെ നീക്കങ്ങളെ അതീവ ശ്രദ്ധയോടെയാണ് ബിജെപി നോക്കി കാണുന്നത്. ബിജെപി വിരുദ്ധ കക്ഷികളെല്ലാം പ്രകാശ് രാജിന് പിന്തുണ അര്‍പ്പിച്ചാല്‍ മണ്ഡലം കൈവിട്ടു പോകുമോ എന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്.

English summary
actor prakash raj begins campaign bengaluru central lok sabha elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X