കടലില്‍ വീണ തെരുവ് നായയെ രക്ഷിക്കാന്‍ പ്രണവിന്റെ സാഹസികത; കയ്യടിച്ച് ആരാധകര്‍, വീഡിയോ വൈറല്‍
സെലിബ്രിറ്റി താര ജാഡകള്‍ ഇല്ലാതെ എന്നും വളരെ ലളിതമായ ജീവിതം തിരഞ്ഞെടുത്ത യുവതാരമാണ് പ്രണവ് മോഹന്‍ലാല്‍. താരരാജാവ് മോഹന്‍ലാലിന്റെ മകനാണെന്ന ഒരു ജാഡയും അദ്ദേഹത്തിനില്ല. ദിവസങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മണാലിയിലെ ഇടവഴികളിലൂടെ സാധാരണക്കാരനെ പോലെ യാത്ര ചെയ്യുന്ന പ്രണവിനെയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്.
എന്നാല്‍ പ്രണലിന്റെ മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കടലിലെ തിരയില്‍ അകപ്പെട്ട ഒരു തെരുവുനായയെ അതിസാഹസികമായി രക്ഷിക്കുന്ന പ്രണവിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. നടുക്കടലില്‍പ്പെട്ട് പോയ നായയെ പ്രണവ് നീന്തിച്ചെന്ന് രക്ഷപ്പെടുത്തുന്നതാണ് വീഡിയോ.

രണ്ട് മിനിറ്റോളം നീളമുള്ള വീഡിയോയില്‍ നടുക്കടലില്‍ നിന്ന് പ്രണവ് നീന്തിവരുന്നത് കാണാന്‍ സാധിക്കും. ആദ്യ കാഴ്ചയില്‍ പ്രണവ് മാത്രമാണ് തോന്നിക്കുകയെങ്കിലും പിന്നീട് അടുത്തെത്തുമ്പോള്‍ ഒരു നായയെയും കാണാവുന്നതാണ്. രക്ഷപ്പെടുത്തിയ നായയെ അദ്ദേഹം മറ്റ് നായകള്‍ക്കൊപ്പം വിടുന്നതും വീഡിയോയില്‍ കാണാം. ചെന്നൈയിലെ ബീച്ചില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് സൂചന. ഈ സംഭവം കഴിഞ്ഞ ലോക്ക് ഡൗണ്‍ സമയത്ത് നടന്നതെന്നാണ് സൂചന.
കപ്ലീറ്റ് ആക്ടര്‍ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രണവിന്റെ ഈ സാഹസികതയെയും മനുഷ്യത്വപരമായ കാര്യത്തെയും അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. കടല്‍ കാണുമ്പോള്‍ തന്നെ ഉള്ളിലൊരു ആദി ആണ്, ഒരു നായ്ക്കുട്ടിക്ക് വേണ്ടി കടലിലിറങ്ങിയ ആ മനസ്സിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റായി കുറിച്ചത്.












Click it and Unblock the Notifications