കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധികാരത്തിനുവേണ്ടി ജോര്‍ജ്ജിനെ പിന്നില്‍നിന്നു കുത്തിയ ബ്രൂട്ടസാണ് മാണിയെന്ന് പ്രതാപ് പോത്തന്‍

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: കെ.എം മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിനിമാ താരങ്ങളും രംഗത്തെത്തി. പ്രശസ്ത നടന്‍ പ്രതാപ് പോത്തനും സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനുമാണ് മാണിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ മാണിക്ക് ഒരേക്കര്‍ ഭൂമി പോലും സ്വന്തമായി ഉണ്ടായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ മാണി സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂവുടമയാണെന്ന് പ്രതാപ് പോത്തന്‍ പറയുന്നു.

ഒരു മാധ്യമം പ്രസിദ്ധീകരിച്ച 'ദി ഫാള്‍ ഓഫ് മാണി സാര്‍' എന്ന ലേഖനം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് പ്രതാപ് പോത്തന്‍ മാണിയെ പരിഹസിച്ചത്. മുന്‍പ് മാണിക്കെതിരെ പോസ്റ്റ് ഇട്ടതിന് ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നയാളാണ് പ്രതാപ് പോത്തന്‍. അതുകൊണ്ടുതന്നെ മാണിയുടെ രാജിയില്‍ താരത്തിനു സന്തോഷവുമുണ്ട്. ഖജനാവ് സൂക്ഷിക്കാന്‍ പറ്റിയാളാണ് മാണിയെന്ന് പരിഹസിച്ചു കൊണ്ടാണ് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ എത്തിയത്.

ബജറ്റുകള്‍ വിറ്റയാളാണ് മാണി

ബജറ്റുകള്‍ വിറ്റയാളാണ് മാണി

പതിമൂന്ന് ബജറ്റുകള്‍ വിറ്റയാളാണ് മാണിയെന്ന് പ്രതാപ് പോത്തന്‍ പറയുന്നു. അധികാരത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തയാള്‍.

ബ്രൂട്ടസ്

പാര്‍ട്ടി സ്ഥാപക നേതാവ് കെ.എം ജോര്‍ജ്ജിനെ പിന്നില്‍നിന്നു കുത്തിയ ബ്രൂട്ടസാണ് മാണിയെന്നും താരം വിമര്‍ശിക്കുന്നു.

മണിക്ക് എല്ലാ പിന്തുണയും നല്‍കിയിരുന്നു

മണിക്ക് എല്ലാ പിന്തുണയും നല്‍കിയിരുന്നു

മാണിക്ക് ആദ്യമായി മത്സരിക്കാന്‍ പണം നല്‍കിയത് തന്റെ സഹോദരനാണെന്നും താരം പറയുന്നു. തന്റെ അച്ഛന്‍ കൊളത്തിങ്കല്‍ പോത്തന്റെ പണം കൊണ്ടാണ് കേരളകോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ചതെന്നും പ്രതാപ് പോത്തന്‍ വ്യക്തമാക്കി.

ഏറ്റവും വലിയ ഭൂവുടമ

ഏറ്റവും വലിയ ഭൂവുടമ

രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ മാണിക്ക് ഒരേക്കര്‍ ഭൂമി പോലും സ്വന്തമായി ഉണ്ടായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ മാണി സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂവുടമയാണെന്ന് പ്രതാപ് പോത്തന്‍ പറയുന്നു.

സത്യം ജയിക്കും

സത്യം ജയിക്കും

മാണി രാജിവെക്കുമെന്ന് ഉറപ്പായിരുന്നു. സത്യം എപ്പോഴും ജയിക്കുമെന്നും അദ്ദേഹം പറയുന്നു.

വിമര്‍ശനങ്ങള്‍

വിമര്‍ശനങ്ങള്‍

കെ.എം മാണി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ സാമ്പത്തികമായി വളര്‍ന്നതിനെക്കുറിച്ച് മുന്‍പ് പ്രതാപ് പോത്തന്‍ വ്യക്തമാക്കിയിരുന്നു. അന്നത്തെ ഫേസ്ബുക്ക് പോസ്റ്റിന് ഒട്ടേറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ടെന്നും പ്രതാപ് പോത്തന്‍ പറയുന്നു.

ഖജനാവ് സൂക്ഷിക്കാന്‍ പറ്റിയാള്‍

സംസ്ഥാനത്തിന്റെ ഖജനാവ് കണ്ണും പൂട്ടി വിശ്വസിച്ചേല്‍പ്പിക്കാന്‍ അങ്ങയെ പോലെ ഒരു അഴിമതിരഹിതനെ ഞങ്ങള്‍ക്ക് വേറെ കിട്ടുകേല എന്നു പരിഹസിച്ചു കൊണ്ടാണ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്റെ പോസ്റ്റ്

ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ ഉഴുതു മറിക്കാന്‍

ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ ഉഴുതു മറിക്കാന്‍

ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ മുഴുവന്‍ ഉഴുതു മറിക്കാതെ സാറ് ഇങ്ങനെപ്പോയാല്‍ എങ്ങനെ ശരിയാകും എന്നു ബി. ഉണ്ണികൃഷ്ണന്‍ പരിഹസിക്കുന്നു.

English summary
Actor Pratap pothen and director b unnikrishnan facebook post against km mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X