ആമിര്‍ ഖാനും കുടുംബത്തിനും ഉത്തരധ്രുവത്തിലേക്ക് പോകാമെന്ന് പ്രതാപ് പോത്തന്‍
കൊച്ചി: സംവിധായകന്‍ ആഷിക് അബുവിനു പിന്നാലെ പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തനും ആമിര്‍ ഖാനെതിരെ പ്രതികരിച്ചു. പരിഹാസവുമായാണ് പ്രതാപ് പോത്തന്‍ രംഗത്തെത്തിയത്. ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ ആമിര്‍ ഖാന്‍ ഏതു രാജ്യത്തേക്കാണ് പോകാന്‍ ഉദ്ദേശിക്കുന്നതെന്ന ചോദ്യവും ഉയര്‍ന്നിരുന്നു.
എന്നാല്‍, പോകാനുള്ള നല്ലൊരു സ്ഥലം പ്രതാപ് പോത്തന്‍ ആമിര്‍ ഖാന് പറഞ്ഞു കൊടുക്കുകയാണ്. ആമിര്‍ ഖാനും കുടുംബത്തിനും ഉത്തരധ്രുവത്തിലേക്ക് പോകാമെന്നാണ് പ്രതാപ് പോത്തന്‍ പറയുന്നത്.

ഉത്തരധ്രുവത്തിലേക്ക് പോകാം
ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് തോന്നിയെങ്കില്‍ ആമിര്‍ ഖാനും കുടുംബത്തിനും ഉത്തരധ്രുവത്തിലേക്ക് പോകാമെന്നാണ് പ്രതാപ് പോത്തന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
|
മക്കളെ ഓര്‍ത്ത് ആശങ്ക
ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവിനും അവരുടെ മക്കളെക്കുറിച്ച് ആശങ്കയുണ്ട്. അതുകൊണ്ടാണ് അവര്‍ ഇന്ത്യ വിടണമെന്നാഗ്രഹിച്ചതെന്ന് തനിക്ക് തോന്നുന്നുവെന്നും പ്രതാപ് പോത്തന്‍ പറഞ്ഞു.

കുട്ടികള്‍ക്ക് സന്തോഷിക്കാം
ഞാന്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലം ഉത്തരധ്രുവമാണ്. പോകാന്‍ പറ്റിയ സ്ഥലമാണ് അതെന്ന് താരം പറയുന്നു. അവിടെ കുട്ടികളെ സന്തോഷിപ്പിക്കാന്‍ സാന്താക്ലോസെത്തുമെന്നും പ്രതാപ് പോത്തന്‍ പരിഹസിക്കുന്നു.

ഇവിടെ അവകാശമില്ല
കിരണ്‍ റാവു പറഞ്ഞതു സത്യമാണെങ്കില്‍ തന്നെ അവര്‍ക്ക് മാത്രമേ കുട്ടികള്‍ ഉള്ളോ എന്നാണ് പ്രതാപ് പോത്തന്റെ ചോദ്യം. നല്ലത് നിങ്ങള്‍ക്ക് മാത്രം മതിയോ, അങ്ങനെയാണെങ്കില്‍ പ്രശ്‌നങ്ങളില്ലാത്ത മറ്റൊരു രാജ്യത്തിന്റെ പേര് പറയൂ എന്നും പ്രതാപ് പോത്തന്‍ പറയുന്നു.












Click it and Unblock the Notifications