കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലിക്ക് അപേക്ഷിക്കാൻ ഫാന്‍സ് അസോസിയേഷൻ അംഗമാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല, ഫാൻസിനോട് പൃഥ്വിരാജ്!

Google Oneindia Malayalam News

കൊച്ചി: താരങ്ങളുടെ പേരിലുളള ഫാന്‍സ് അസോസിയേഷനുകള്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ് ഇന്ന്. അപൂര്‍വ്വം പേര്‍ക്കൊഴികെ മിക്ക പ്രമുഖ താരങ്ങള്‍ക്കും ഫാന്‍സ് അസോസിയേഷനുകളുണ്ട്. തങ്ങള്‍ ആരാധിക്കുന്ന താരങ്ങളുടെ സിനിമ വിജയിപ്പിക്കല്‍ മുതല്‍ താരങ്ങളുടെ പേരില്‍ 'സോഷ്യല്‍ മീഡിയ കൊട്ടേഷന്‍' പണി വരെ ഫാന്‍സ് എന്ന് വിളിക്കുന്ന കൂട്ടര്‍ ഏറ്റെടുക്കാറുണ്ട്.

മറ്റ് താരങ്ങളുടെ സിനിമകളെ തിയറ്ററില്‍ സ്വന്തം ഫാന്‍സിനെ വിട്ട് കൂവിപ്പിക്കാറുണ്ട് ചിലര്‍ എന്ന് സിനിമയിലെ അണിയറ സംസാരങ്ങളില്‍ ചിലതാണ്. കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍വ്വതിയെ സോഷ്യല്‍ മീഡിയയില്‍ കടന്നാക്രമിച്ചത് മമ്മൂട്ടി അടക്കമുളള സൂപ്പര്‍താരങ്ങളുടെ ഫാന്‍സ് എന്ന് പറയുന്നവരാണ്. നടിയെ ആക്രമിച്ച വിഷയത്തിലും ഫാന്‍സ് വിളയാട്ടം സോഷ്യല്‍ മീഡിയിയല്‍ കണ്ടതാണ്. ഫാന്‍സിനെ കുറിച്ച് നടന്‍ പൃഥ്വിരാജ് നടത്തിയ അഭിപ്രായ പ്രകടനം ശ്രദ്ധേയമാണ്.

പരിധി വിടുന്ന ഫാൻസ്

പരിധി വിടുന്ന ഫാൻസ്

വ്യത്യസ്ത താരങ്ങളെ ആരാധിക്കുന്നു എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് തമ്മിലുളള ചേരിപ്പോര് ഇന്ന് പതിവാണ്. ഇത് പലപ്പോഴും പരിധി വിട്ട് പോകാറുണ്ട്. കസബ വിവാദത്തില്‍ പാര്‍വ്വതിയെ സൂപ്പര്‍താര ഫാന്‍സ് ബലാത്സംഗ ഭീഷണി അടക്കം മുഴക്കി ആക്രമിച്ചപ്പോള്‍ മമ്മൂട്ടി അവരെ നിയന്ത്രിക്കാന്‍ ശ്രമിച്ചില്ല എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഫാന്‍സ് അസോസിയേഷനുകള്‍ വേണ്ട എന്ന നിലപാടെടുത്ത ഫഹദ് ഫാസിലിനെ പോലുളള താരങ്ങളും മലയാളത്തിലുണ്ട്.

അതാകരുത് അടയാളം

അതാകരുത് അടയാളം

സൂപ്പര്‍ ഫാന്‍സ് മീറ്റ് എന്ന പരിപാടിയിലാണ് ഫാന്‍സ് അസോസിയേഷനുകളെ കുറിച്ച് പൃഥ്വിരാജ് അഭിപ്രായം പറഞ്ഞത്. ഒരു നടന്റെ ഫാന്‍സ് അസോസിയേന്‍ പ്രവര്‍ത്തകനാണ് എന്നതാകരുത് ഒരാളുടെ അടയാളം എന്നാണ് ആരാധകരോട് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. ഫാന്‍സ് എന്നത് ആ നടന്റെ ഐഡന്റിറ്റിയാണ്. ഇവിടെയുളളത് തന്റെ ആരാധകരാണ് എന്നത് തന്റെ ഐഡന്റിറ്റിയാണ് എന്നും പൃത്വിരാജ് കൂട്ടിച്ചേര്‍ത്തു.

അതുകൊണ്ട് ജോലി കിട്ടില്ല

അതുകൊണ്ട് ജോലി കിട്ടില്ല

ഫാന്‍ ആയിട്ടുളള ഒരാള്‍ നാളെ ഒരു ജോലിക്ക് അപേക്ഷിക്കുമ്പോള്‍ പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷനില്‍ അംഗമാണ് എന്ന് പറഞ്ഞിട്ട് പ്രത്യേകിച്ച് ഒരു കാര്യവും ഇല്ല. താന്‍ ആരാധിക്കുന്ന സിനിമാ താരത്തിനൊപ്പം ഒരു ഫോട്ടോ എടുക്കുക എന്നത് ചിലപ്പോള്‍ ഒരാളുടെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത അനുഭവം ആയിരിക്കും. സെലിബ്രിറ്റികള്‍ പലപ്പോഴും മറന്ന് പോകുന്ന കാര്യമാണിതെന്നും പൃഥ്വിരാജ് പറഞ്ഞു.

താരങ്ങൾ തിരിച്ചറിയണം

താരങ്ങൾ തിരിച്ചറിയണം

ഒരു ദിവസം 200 പേരെങ്കിലും തന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാറുണ്ട്. എന്നാല്‍ തന്നെ സംബന്ധിച്ച് അതൊരു വ്യക്തിപരമല്ലാത്ത നിമിഷമാണ്. എന്നാല്‍ തന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്ന ആള്‍ക്ക് അത് ജീവിതത്തിലെ ഒരു വലിയ കാര്യം ആയിരിക്കും. അടുത്തിടെ മാത്രമാണ് താന്‍ അക്കാര്യം തിരിച്ചറിഞ്ഞത്. അക്കാര്യം താരങ്ങള്‍ തിരിച്ചറിയേണ്ടതുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

സച്ചിനെ കണ്ട അനുഭവം

സച്ചിനെ കണ്ട അനുഭവം

ഫാന്‍ എന്ന നിലയില്‍ ഒരിക്കല്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ കണ്ടതിനെ കുറിച്ചും പൃഥ്വിരാജ് അനുഭവം പങ്കുവെച്ചു. സച്ചിന്റെ വലിയ ആരാധകനായ താന്‍ ഒരിക്കല്‍ കൊച്ചിയില്‍ നിന്ന് മുംബൈയിലേക്ക് പോകവെ വിമാനത്തില്‍ വെച്ച് സച്ചിനെ കണ്ടു. ആദ്യം താന്‍ മിണ്ടാന്‍ മടിച്ച് നിന്നു. പിന്നെ തങ്ങള്‍ മുംബൈ വരെ സംസാരിച്ചിരുന്നു. ആരാധകന്‍ എന്ന നിലയില്‍ അത് മറക്കാനാവാത്ത ഒരു അനുഭവം ആയിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞു.

English summary
Actor Prithviraj about Fans associations in Cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X