കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതി മുറി രംഗം ചിത്രീകരിച്ച ശേഷമാണ് ടെസ്റ്റ് നടത്തിയത്;ആരോഗ്യനിലയെ കുറിച്ച് വിശദീകരിച്ച് പൃഥ്വിരാജ്

Google Oneindia Malayalam News

കൊച്ചി; ഇന്ന് രാവിലെയാണ് നടൻ പൃഥ്വിരാജിന് കൊവിഡ് പോസറ്റീവായ വിവരം പുറത്തുവന്നത്. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന് രോഗം സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇരുവര്‍ക്കും കൊവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ രോഗാവസ്ഥയെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

രണ്ടാമത്തെ സിനിമ

രണ്ടാമത്തെ സിനിമ

ക്വീന്‍ സിനിമയ്ക്കു ശേഷം പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സുരാജ് വെഞ്ഞാറമൂട് ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുമഅട്.സിനിമയുടെ ആദ്യ ഷെഡ്യൂൾ കൊച്ചിയിൽ പൂര്‍ത്തിയാക്കിയിരുന്നു.

രോഗം സ്ഥിരീകരിച്ചത്

രോഗം സ്ഥിരീകരിച്ചത്

തുടർന്ന് സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി വീട്ടിൽ നിന്നും മാറി ഒറ്റയ്ക്കൊരു ഹോട്ടലിലായിരുന്നു പൃഥ്വിയുടെ താമസം. ഷെഡ്യൂൾ പൂർത്തിയായി വീട്ടിലേയ്ക്ക് പോകുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ്പൃഥ്വിക്കും സംവിധായകനും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Recommended Video

cmsvideo
Breaking; നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു
ഫേസ്ബുക്കിലൂടെ

ഫേസ്ബുക്കിലൂടെ

ഇത് ആദ്യമായാണ് മലയാള സിനിമയിൽ പ്രമുഖ നടന് രോഗം സ്ഥിരീകരിക്കുന്നത്.അതേസമയം തന്റെ ആരോഗ്യനില തൃപ്തികരണമാണെന്ന് നടൻ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നിയന്ത്രണങ്ങൾ പാലിച്ച്

നിയന്ത്രണങ്ങൾ പാലിച്ച്

ഒക്ടോബർ 7 മുതൽ ഞാൻ ഡിജോ ജോസ് ആന്റണിയുടെ "ജന ഗണ മന" യുടെ ചിത്രീകരണത്തിലായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളും സുരക്ഷാ നടപടികളും പാലിച്ച് കൊണ്ടായിരുന്നു ചിത്രീകരണം.

കോടതി മുറി രംഗങ്ങൾ

കോടതി മുറി രംഗങ്ങൾ

മാനദണ്ഡം അനുസരിച്ച് ഷൂട്ടിംഗ് ഷെഡ്യൂള്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ ഞാനുള്‍പ്പടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും കൊവിഡ് ടെസ്റ്റുകള്‍ നടത്തിയിരുന്നു. ഷെഡ്യൂളിന്റെ അവസാന ദിവസം കോടതി മുറിയിലെ ചിത്രീകരണത്തിന് ശേഷം വീണ്ടും ടെസ്റ്റ് നടത്തി.

നിർഭാഗ്യവശാൽ

നിർഭാഗ്യവശാൽ

നിര്‍ഭാഗ്യവശാല്‍ ഇത്തവണ ഫലം പോസിറ്റീവ് ആയിരുന്നു. ഞാനിപ്പോൾ ക്വാറന്റീനിലാണ്. ലക്ഷണില്ല. കാര്യമായ ആരോഗ്യപ്രശ്നങ്ങളും നേരിടുന്നില്ല. താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും കൊവിഡ് പരിശോധന നടത്തണം.

 പ്രതീക്ഷിക്കുന്നു

പ്രതീക്ഷിക്കുന്നു

എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് ഉടൻ ജോലിയിൽ തിരിച്ച് പ്രവേശിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. കാണിച്ച സ്നേഹത്തിനും ആശങ്കയ്ക്കും സന്തോഷങ്ങൾക്കും നന്ദി, പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; തദ്ദേശ വോട്ടെടുപ്പ് ഡിസംബർ ആദ്യവാരം നടത്താൻ നീക്കം; രണ്ട് ഘട്ടങ്ങളിൽകേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; തദ്ദേശ വോട്ടെടുപ്പ് ഡിസംബർ ആദ്യവാരം നടത്താൻ നീക്കം; രണ്ട് ഘട്ടങ്ങളിൽ

'ശ്രോതാവിനെ പരിഗണിക്കാതെ പാടുന്ന യേശുദാസ്,വാശി പിടിച്ചാൽ മാത്രം പോര.. കൊടുത്താലേ കിട്ടൂ,';സംവിധായകൻ'ശ്രോതാവിനെ പരിഗണിക്കാതെ പാടുന്ന യേശുദാസ്,വാശി പിടിച്ചാൽ മാത്രം പോര.. കൊടുത്താലേ കിട്ടൂ,';സംവിധായകൻ

ഫിലിം ക്രിട്ടിക്സ് അവാർഡ്: മികച്ച ചിത്രം ജെല്ലിക്കെട്ട്, മികച്ച നടി മഞ്ജു വാര്യർ, മികച്ച നടൻ നിവിൻഫിലിം ക്രിട്ടിക്സ് അവാർഡ്: മികച്ച ചിത്രം ജെല്ലിക്കെട്ട്, മികച്ച നടി മഞ്ജു വാര്യർ, മികച്ച നടൻ നിവിൻ

English summary
actor prithviraj explains about his health condition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X