നടന്‍ പൃഥ്വിരാജിന് സിനിമാ ചിത്രീകരണത്തിനിടെ കാലിന് പരിക്ക്: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊച്ചി: നടന്‍ പൃഥ്വിരാജിന് സിനിിമ ഷൂട്ടിംഗിനിടെ പരിക്ക്. മറയൂരില്‍ വിലായത്ത് ബുദ്ധ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് സംഭവം. അതേസമയം പൃഥ്വിരാജിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കും. മറയൂര്‍ ബസ് സ്റ്റാന്‍ഡില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ പൃഥ്വിരാജ് തെന്നി വീഴുകയായിരുന്നു.
കെഎസ്ആര്‍ടിസി ബസ്സില്‍ നടക്കുന്ന സംഘട്ടന രംഗങ്ങളാണ് ചിത്രീകരിച്ചിരുന്നത്. രാവിലെ അപകടം നടന്നതിന് പിന്നാലെ അടുത്ത് തന്നെയുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.













Click it and Unblock the Notifications