പ്രണയകാലത്ത് സുപ്രിയ നല്‍കിയ സമ്മാനം വെളിപ്പെടുത്തി പൃഥ്വിരാജ്; 'താനൊരു ക്രിക്കറ്റ് ഭ്രാന്തന്‍'
തിരുവനന്തപുരം: കേരളത്തിലേക്ക് വീണ്ടും ക്രിക്കറ്റ് ആരവം. ഇന്ത്യയും ന്യൂസിലാന്റും തമ്മിലുള്ള അഞ്ചാം ട്വിന്റി20 മല്‍സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. നടന്‍ പൃഥ്വിരാജ് ആണ് ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഷൂട്ടിങ് തിരക്കായത് കാരണം കളി കാണാന്‍ സാധിക്കില്ലെന്നും ഒഴിവ് കിട്ടിയിരുന്നെങ്കില്‍ അഞ്ച് ടിക്കറ്റെങ്കിലും സ്വന്തമാക്കിയേനെ എന്നും പൃഥ്വിരാജ് പറഞ്ഞു.
ഫുട്‌ബോള്‍ ടീം ഉടമയാണെങ്കിലും താനൊരു ക്രിക്കറ്റ് ഭ്രാന്തനാണെന്നു പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ഈ മാസം 31നാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ മല്‍സരം. ക്രിക്കറ്റിനോടുള്ള താല്‍പ്പര്യം പൃഥ്വിരാജ് മറച്ചുവച്ചില്ല. കുട്ടിക്കാലം മുതലേ ക്രിക്കറ്റ് ഭ്രാന്തനാണ് എന്ന് താരം പറയുന്നു. ഫുട്‌ബോള്‍ ചടങ്ങിന്റെ വേദിയില്‍ ക്രിക്കറ്റ് ആണ് തന്റെ പാഷന്‍ എന്ന് പറഞ്ഞ വ്യക്തിയാണ് താനെന്നും നടന്‍ സൂചിപ്പിച്ചു.

സുപ്രിയയുമായി പ്രണയിക്കുന്ന കാലത്ത് അവര്‍ ആദ്യം നല്‍കിയ ഗിഫ്റ്റുകളില്‍ ഒന്ന് ക്രിക്കറ്റ് ബാറ്റ് ആയിരുന്നു എന്നും പൃഥ്വിരാജ് പറഞ്ഞു. ആ ബാറ്റ് ഇപ്പോഴും വീട്ടിലുണ്ട്. ആദ്യമായിട്ടാണ് കെസിഎയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത്. തിരുവനന്തപുരത്ത് ഷൂട്ട് ഉണ്ടായതുകൊണ്ട് ഈ പരിപാടിക്ക് എത്താന്‍ സാധിച്ചു. ഇത് വലിയ ഭാഗ്യമായി കരുതുന്നു എന്നും താരം പറഞ്ഞു.
കാര്യവട്ടത്തെ ഗ്രീന്‍ഫില്‍ഡ് സ്റ്റേഡിയം അന്താരാഷ്ട്രത്തില്‍ അംഗീകാരം ലഭിക്കേണ്ട സ്ഥലമാണ്. തന്റെ ആദ്യ സംവിധാന സംരംഭമായ ലുസിഫര്‍ സിനിമ ഗ്രീന്‍ഫില്‍ഡ് സ്റ്റേഡിയത്തില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. ഇടയ്ക്ക് മാത്രമാണ് ഇവിടെ ക്രിക്കറ്റ് നടക്കുന്നത്. ഇപ്പോഴും മല്‍സരങ്ങള്‍ നടക്കുന്ന വേദിയായി ഈ സ്‌റ്റേഡിയം മാറട്ടെ എന്നും പൃഥ്വിരാജ് ആഗ്രഹം പ്രകടിപ്പിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സമയമാണ്. ലോകകപ്പ് മല്‍സരങ്ങള്‍ക്ക് മുന്നോടിയായി നടക്കുന്ന ഈ ട്വിന്റി മല്‍സരം, പ്രത്യേകിച്ച് ന്യൂസിലാന്റിനെതിരെയുള്ള മല്‍സരം നിര്‍ണായകമാണ്. ഷൂട്ടിങ് ഇല്ലായിരുന്നു എങ്കില്‍ അഞ്ച് ടിക്കറ്റ് ചോദിച്ചേനെ. മലയാളികളുടെ ക്രിക്കറ്റ് ആവേശം എന്താണെന്ന് ജനുവരി 31ന് ലോകം അറിയട്ടെ എന്നും പൃഥ്വിരാജ് പറഞ്ഞു.
അപ്പര്‍ ടയര്‍ സീറ്റുകള്‍ക്ക് 500 രൂപയും ലോവര്‍ ടയര്‍ സീറ്റുകള്‍ക്ക് 1200 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 250 രൂപയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് മല്‍സരം കാണാന്‍ അവസരമുണ്ടാകും. ടിക്കറ്റ് ജീനി മൊബൈല്‍ ആപ്പിലൂടെ ടിക്കറ്റ് ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ സാധിക്കും.












Click it and Unblock the Notifications