കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി വെട്ടിപ്പിൽ പൃഥ്വിരാജും? ആഢംബര കാറിന്റെ വില 30 ലക്ഷം കുറച്ച് കാട്ടി; രജിസ്ട്രേഷൻ തടഞ്ഞു!!

Google Oneindia Malayalam News

കൊച്ചി: നികുതി വെട്ടിപ്പ് കേസിൽ സുരേഷ് ഗോപി, അമല പോൾ, ഫഹദ് ഫാസിൽ തുടങ്ങിയ നടി നടന്മാർക്കെതിരെ കേസെടുത്തതും ഈ അടുത്ത കാലത്തായിരുന്നു. ഇതിന് പന്നാലെ നികുതി വെട്ടിപ്പിനുള്ള ശ്രമം നടത്തിയെന്ന ആരോപണം നടൻ പൃഥ്വിരാജിനെതിരെയും ഉയരുകയാണ്. പൃഥ്വിരാജ് പുതുതായി വാങ്ങിയ കാറിന്റെ രജിസ്ട്രേഷൻ മോട്ടോർവാഹന വകുപ്പ് തടഞ്ഞു.

 എൻഎസ്എസ് ഈഴവ വിരോധം ആളിക്കത്തിക്കുന്നു; എന്തിന് ദ്രോഹിക്കുന്നു... രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി എൻഎസ്എസ് ഈഴവ വിരോധം ആളിക്കത്തിക്കുന്നു; എന്തിന് ദ്രോഹിക്കുന്നു... രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

കാറിന്റെ വിലയിൽ 30 ലക്ഷം രൂപ കുറച്ച് കാണിച്ചെന്ന് പറഞ്ഞാണ് മോട്ടോർ വാഹന വകുപ്പ് വാഹന രജിസ്ട്രേഷൻ തടഞ്ഞിരിക്കുന്നത്. രജിസ്ട്രേഷനു വേണ്ടി ഡീലര്‍ എറണാകുളം ആർടി ഓഫിസിൽ ഓൺലൈനിൽ നൽകിയ അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച ബില്ലിൽ ആഢംബര കാറിന്റെ വില 1.34 കോടി രൂപയെന്നാണഅ രേഖപ്പെടുത്തിയത്. അതിനുള്ള നികുതിയും അടച്ചിരുന്നു.

30 ലക്ഷം കുറച്ച് കാണിച്ചു

30 ലക്ഷം കുറച്ച് കാണിച്ചു


എന്നാൽ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വാഹനത്തിന്റെ യഥാർഥ വില 1.64 കോടിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് രജിസ്ട്രേഷൻ തടഞ്ഞത്. 1.64 കോടി രൂപയുടെ ആഡംബര കാറിന് വില 1.34 കോടി രൂപയെന്ന് കുറച്ചുകാണിച്ചാണ് റോഡ് നികുതി അടച്ചത്. 30 ലക്ഷം രൂപ ‘സെലിബ്രിറ്റി ഡിസ്കൗണ്ട്' ഇനത്തിൽ വില കുറച്ചു നൽകിയതാണെന്നാണ് ഡീലര്‍ പറയുന്നത്. പക്ഷേ ഡിസ്‍കൗണ്ട് നൽകിയാലും ആഡംബര കാറുകൾക്കു യഥാർഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം.

സുരേഷ് ഗോപി, ഫഹദ് ഫാസില്‍, അമലാ പോള്‍...

സുരേഷ് ഗോപി, ഫഹദ് ഫാസില്‍, അമലാ പോള്‍...

ഒമ്പത് ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ വാഹനം രജിസ്ട്രേഷൻ ചെയ്യാനാകില്ലെന്ന നിലപാടിലാണ് മോട്ടോർവാഹന വകുപ്പ്. നികുതി വെട്ടിപ്പ് കേസിൽ ആരോപണത്തിന് വിധേയാകുന്ന ആദ്യ നടനല്ല പൃഥ്വിരാജ്. പുതുച്ചേരിയില്‍ വാഹനം വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു താരങ്ങൾ കുടങ്ങിയിരുന്നത്. സുരേഷ് ഗോപി, ഫഹദ് ഫാസില്‍, അമലാ പോള്‍ എന്നിവരാണ് നികുതി വെട്ടിപ്പ് കേസില്‍ കുടുങ്ങിയ താരങ്ങള്‍.

ലംബോർഗിനി കേരളത്തിൽ രജിസ്റ്റർ ചെയ്തു

ലംബോർഗിനി കേരളത്തിൽ രജിസ്റ്റർ ചെയ്തു

അമല പോള്‍ ഒരു കോടിയിലേറെ വില വരുന്ന എസ് ക്ലാസ് ബെന്‍സ് കാറാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഫഹദ് ഫാസില്‍ 70 ലക്ഷം രൂപ വിലവരുന്ന ഇ ക്ലാസ് ബെന്‍സും. അലയുടെ നടപടിയില്‍ നികുതിയിനത്തില്‍ 14 ലക്ഷം രൂപ സംസ്ഥാന ഖജനവിന് നഷ്ടമുണ്ടായെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. ഇതേ കാലയളവിലായിരുന്നു മുന്ന് കോടിയുടെ ലംബോര്‍ഗിനി സ്വന്തമാക്കി സമൂഹ മാധ്യമങ്ങളില്‍ താരമായ പൃഥ്വിരാജ് നികുതി വെട്ടിപ്പ് നടത്താന്‍ പോണ്ടിച്ചേരിയിലൊന്നും പോകാതെ കേരളത്തിൽ തന്നെ വാഹനം രജിസ്റ്റർ ചെയ്തത്. ഇതിനെ പ്രകീർത്തിച്ച് നടന്റെ ഫാൻസും രംഗത്ത് എത്തിയിരുന്നു.

അരക്കോടി നികുതി അടച്ചു

അരക്കോടി നികുതി അടച്ചു

പൃഥ്വിരാജിന്റെ ലംബോർഗിനി കേരളത്തിൽ തന്നെയായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. ആഢംബരക്കാറുകള്‍ക്ക് ആഢംബര നികുതിയാണ് കേരളത്തില്‍ ചുമത്തുന്നത്. അതുകൊണ്ടുതന്നെ ഏതാണ്ട് 50 ലക്ഷം രൂപയാണ് കാറിന്റെ നികുതിയായി പൃഥ്വി ആ സമയത്ത് അടച്ചിരുന്നതും. ആരാധകരുടെ മുന്നില്‍ താരങ്ങളായി വിലസുന്ന ചില നടന്മാര്‍, നികുതി വെട്ടിപ്പ് നടത്താന്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോഴാണ് അരക്കോടിയോളം രൂപ നികുതി അടച്ച് പൃഥ്വിരാജ് ആ സമയത്ത് മാതൃകയായത്. എന്നാൽ ഇപ്പോൾ നികുതി വെട്ചടിപ്പ് നടത്താനുള്ള ശ്രമം നടത്തിയെന്ന ആരോപണമാണ് പൃഥ്വിരാജ് നേരിടുന്നത്.

ഡീലറുടെ ഭാഗത്തു നിന്ന് വന്ന തെറ്റ്

ഡീലറുടെ ഭാഗത്തു നിന്ന് വന്ന തെറ്റ്

അതേസമയം പൃഥ്വിരാജിന്റെ അറിവോടെയുള്ള കാര്യമല്ല ഇതെന്നാണ് റിജിയണൽ ആർടി ഒ വ്യക്തമാക്കുന്നത്. ഇത് ഡീലറുടെ ഭാഗത്തുനിന്ന് വന്ന വീഴ്ചയാണ്. കേരളത്തിൽ മുഴുവൻ നികുതി അടക്കുന്ന വ്യക്തികളിൽ ഒരാളാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെ വാഹനങ്ങളെല്ലാം കേരള രജിസട്രേഷനാണ്. മറ്റ് പലരും തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും പോയി രജിസ്ട്രേഷൻ നടത്തുമ്പോൾ, പൃഥ്വിരാജ് കേരളത്തിൽ തന്നെ വാഹനം രജിസ്റ്റർ ചെയ്ത് മുഴുവൻ നികുതിയും അടയ്ക്കാറുണ്ടെന്നും റിജിയണൽ ആർടിഒ പറയുന്നു.

English summary
Actor Prithviraj's car registration stop by Motor Vehicle department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X