കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൃഥ്വിരാജ് സിനിമകൾക്ക് തീയറ്റർ വിലക്ക്?ഫിയോക്ക് യോഗത്തിൽ നടന്നത്..ദീലീപിന്റെ അഭിപ്രായം ഇങ്ങനെ

Google Oneindia Malayalam News

കൊച്ചി; ആറ് മാസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ തീയറ്ററുകൾ തിങ്കളാള്ച വീണ്ടും തുറക്കാൻ ഒരുങ്ങുകയാണ്. മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകൾ നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു തിയറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തിരുമാനം കൈക്കൊണ്ടത്. മുന്നോട്ടുവച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചതായി സംഘടനകൾ വ്യക്തമാക്കിയിരുന്നു.

'തിരിച്ചുവന്നത് തന്നെ എംകെയ്ക്ക് പണികൊടുക്കാനാണെന്ന് മനസിലായി'; ചുട്ടമറുപടിയുമായി ഡിംപൽ'തിരിച്ചുവന്നത് തന്നെ എംകെയ്ക്ക് പണികൊടുക്കാനാണെന്ന് മനസിലായി'; ചുട്ടമറുപടിയുമായി ഡിംപൽ

അതേസമയം തീയറ്റുകൾ തുറക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഫിയോക് ഇന്ന് കൊച്ചിയിൽ യോഗം ചേർന്നിരുന്നു. പ്രദർശിപ്പിക്കാൻ സിനിമകൾ ഇല്ലെന്നതാണ് ഇപ്പോൾ നേരിടുന്ന പ്രധാന പ്രതിസന്ധി.

1

കൊവിഡ് രണ്ടാം തരംഗം തുടങ്ങിയപ്പോഴായിരുന്നു സംസ്ഥാനത്ത് തീയറ്റുകൾക്ക് താഴു വീണത്. പിന്നീട് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം മറ്റുള്ളവയെല്ലാം തുറന്നപ്പോഴും തീയറ്ററുകൾക്ക് മാത്രം തുറക്കാനുള്ള അനുമതി ലഭിച്ചിരുന്നില്ല. കഴിഞ്‍ ദിവസം തീയറ്റർ ഉടമകളുമായി സർക്കാർ ചർച്ച നടത്തിയിരുന്നു. ഇതുപ്രകാരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിയറ്റുകൾ തുറക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നത്.

2

തീയറ്റുകളിൽ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാണ് അനുമതി. മാത്രമല്ല രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കായിരുന്നു പ്രവേശനം ലഭിച്ചേക്കുക. അതേസമയം സെക്കന്റ് ഷോകൾക്ക് അനുമതി നൽകിയെന്നത് തീയറ്റർ ഉടമകൾക്ക് ആശ്വാസമാണ്. അതേസമം നിയന്ത്രണങ്ങൾ നടപ്പാക്കുമ്പോൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യമാണ് തീയറ്റർ ഉടമകൾ മുന്നോട്ട് വെച്ചിരിക്കുന്നത്.

3

ഓരോ ഷോ കഴിയുമ്പോള്‍ തിയറ്റര്‍ സാനിറ്റൈസ് ചെയ്യേണ്ടതിനാൽ കൂടുതൽ ജീവനക്കാരെ നിയമിക്കേണ്ടി വരുമെന്ന് തീയറ്ററുടമകൾ പറയുന്നു. മാത്രമല്ല വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്നതിനും കൂടുതല്‍ ജീവനക്കാരെ നിയോഗിക്കേണ്ടതായി വരും. ഈ സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്കില്‍ ഫിയോക്ക് വര്‍ദ്ധനവ് ആവശ്യപ്പെട്ടിരിക്കുന്നത്.വിനോദ നികുതിയിളവുകളും തീയറ്റർ ഉടമകൾ തേടിയിട്ടുണ്ട്.

4

അതേസമയം ആദ്യം തീയറ്ററുകൾ തുറക്കുമ്പോൾ ഏതൊക്കെ ചിത്രങ്ങളും പ്രദർശനത്തിന് എത്തുകയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. നവംബർ 12-ന് റിലീസ് തീരുമാനിച്ച ദുൽഖർ സൽമാൻ ചിത്രം 'കുറുപ്പ്' ആകും ആദ്യ മലയാള സിനിമ. ജെയിംസ് ബോണ്ടിന്റെ 'നോ ടൈം ടു ഡൈ', തമിഴ് ചിത്രം 'ഡോക്ടർ' എന്നിവയും റിലീസിനുണ്ടാകും.

5

അതിനിടെ ഇന്ന് ചേർന്ന ഫിയോഗ് യോഗത്തിൽ പൃഥ്വിരാജ് ചിത്രം വിലക്കണമെന്ന ആവശ്യം ചില തീയറ്റർ ഉടമകൾ ഉയർത്തിയതായി റിപ്പോർട്ട് ഉണ്ട്. പൃഥ്വിരാജ് സിനിമകള്‍ നിരന്തരം ഒടിടിയിലാണ് റിലീസ് ചെയ്യുന്നതെന്നാണ് ഉടമകളുടെ ആക്ഷേപം. ലോക്ക് ഡൗണിനിടെ പൃഥ്വിയുടെ മൂന്ന് ചിത്രങ്ങളായിരുന്നു ഒടിടിയിൽ എത്തിയത്. ആദ്യം കോൾഡ് കേസ് ആയിരുന്നു റിലീസ് ചെയ്തത്. പിന്നീട് കുരുതിയും ഭ്രമവും. ഇവ മൂന്ന് ആമസോൺ പ്രൈമിലൂടെയാണ് പ്രദർശനം ചെയ്തത്.

6

മോഹൻലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയും ഒടിടി വഴി റിലീസ് ചെയ്തേക്കുമെന്നുള്ള റിപ്പോർട്ടുകൾക്കിടെയാണ് ഇപ്പോഴത്തെ നീക്കം. അതേസമയം യോഗത്തിൽ പൃഥ്വിരാജിനെ പിന്തുണച്ച് ദിലീപ് രംഗത്തെത്തിയെന്നാണ് റിപ്പോർട്ട്. നിലവിലെ കൊവിഡ് സാഹചര്യത്തിൽ ഒടിടി തിരഞ്ഞെടുക്കേണ്ടി വരുന്നതെന്നായിരുന്നുവത്രേ ദിലീപ് യോഗത്തിൽ പറഞ്ഞു.

7

അതേസമയം മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ മുഴുവൻ സീറ്റിംഗ് കപ്പാസിറ്റിയിൽ റിലീസ് ചെയ്താൽ മതിയെന്നാണ് തീയറ്റർ ഉടമുകളുടെ നിലപാട്. അതിനിടെ മോഹൻലാലിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടിയിൽ എത്തുമോയെന്നുള്ള ചർച്ചകൾ ചൂട് പിടിക്കുന്നത്. ചിത്രം ഒടിടി റിലീസായി എത്തുമെന്നും ആമസോണ്‍ പ്രൈം വീഡിയോയുമായി ചര്‍ച്ച നടത്തിയെന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ ഈ വാർത്തകളെ നിഷേധിച്ച് സംവിധായകൻ പ്രിയദർശൻ രംഗത്തെത്തിയിരുന്നു. അതേസമയം ചിത്രം ഒടിടിക്ക് നല്‍കരുതെന്ന് ആന്റണി പെരുമ്പാവൂറിനോട് ആവശ്യപ്പെടണമെന്ന് തിയറ്ററുടമകള്‍ ഇന്ന് യോഗത്തില്‍ ആവശ്യം ഉയർത്തിയതായും റിപ്പോർട്ടുണ്ട്.

'സൺ കിസ്ഡ്'.....'ഹേയ് ബ്യൂട്ടി'യെന്ന് ആരാധകർ..കറുപ്പ് ഫ്ളോറൽ സാരിയിൽ ശാലിൻ സോയയുടെ ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
Prithviraj and Tovino to join in Dulquer's Kurup movie

English summary
Actor Prithviraj's Movies should be blocked; Theater owners demanded report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X