വാശിയോടെ പൃഥ്വിരാജ്! ലേലത്തുക മുകളിലോട്ട്... ഒടുവിൽ ഏഴ് ലക്ഷത്തിന് ഒന്നാം നമ്പർ...
കെഎൽ 07 സിഎൻ 01 എന്ന നമ്പറിന് വേണ്ടിയാണ് പൃഥ്വിരാജ് വാശിയോടെ ലേലത്തിൽ പങ്കെടുത്തത്.
Recommended Video

കൊച്ചി: വാഹന നമ്പർ ലേലത്തിൽ റെക്കോർഡ് തുക ചെലവഴിച്ച് ചലച്ചിത്രതാരം പൃഥ്വിരാജ്. മാർച്ച് അഞ്ച് തിങ്കളാഴ്ച എറണാകുളം ആർടി ഓഫീസിൽ നടന്ന ലേലത്തിലാണ് ലക്ഷങ്ങൾ ചെലവാക്കി പൃഥ്വിരാജ് തന്റെ ഇഷ്ടനമ്പർ സ്വന്തമാക്കിയത്.
കെഎൽ 07 സിഎൻ 01 എന്ന നമ്പറിന് വേണ്ടിയാണ് പൃഥ്വിരാജ് വാശിയോടെ ലേലത്തിൽ പങ്കെടുത്തത്. തന്റെ മൂന്ന് കോടിയോളം രൂപ വിലവരുന്ന ആഢംബര കാറിന് വേണ്ടിയായിരുന്നു ഈ നമ്പർ. പൃഥ്വിരാജിന് വേണ്ടി അദ്ദേഹമയച്ച പ്രത്യേക പ്രതിനിധിയാണ് തിങ്കളാഴ്ച നടന്ന ലേലത്തിൽ പങ്കെടുത്തത്.

ഏഴ് ലക്ഷം...
കെഎൽ 07 സിഎൻ 01 എന്ന നമ്പറാണ് ഏഴ് ലക്ഷം രൂപ ചെലവാക്കി പൃഥ്വിരാജ് സ്വന്തമാക്കിയത്. നേരത്തെ സിഎൻ സീരിസിലുള്ള നമ്പറുകൾ വിൽപ്പനയ്ക്ക് വച്ചപ്പോൾ ഒരു ലക്ഷം രൂപ അടച്ച് പൃഥ്വിരാജ് ഈ നമ്പർ ബുക്ക് ചെയ്തിരുന്നു.

വേറെയും ആവശ്യക്കാർ...
ഒരു ലക്ഷം രൂപ അടച്ച് താരം നമ്പർ ബുക്ക് ചെയ്തിരുന്നെങ്കിലും ഇതേ നമ്പറിന് വേണ്ടി കൂടുതൽ പേരെത്തിയതോടെ ലേലത്തിന് കളമൊരുങ്ങി. പൃഥ്വിരാജിനെ കൂടാതെ നാല് പേരാണ് ഒരു ലക്ഷം രൂപ നൽകി സിഎൻ 01 നമ്പറിനായി ലേലത്തിൽ പങ്കെടുത്തത്.

പതിനായിരത്തിൽ...
എറണാകുളം ആർടി ഓഫീസിൽ നടന്ന ലേലത്തിൽ പൃഥ്വിരാജിന് വേണ്ടി അദ്ദേഹത്തിന്റെ പ്രതിനിധിയാണ് പങ്കെടുത്തത്. പതിനായിരം രൂപയിൽ തുടങ്ങിയ ലേലം വിളി അമ്പതിനായിരവും ഒരു ലക്ഷവും കടന്ന് അഞ്ചര ലക്ഷം വരെയത്തി.

ആറ് ലക്ഷം....
ലേലം വിളി അഞ്ചര ലക്ഷത്തിൽ എത്തിയതോടെ ആറ് ലക്ഷം രൂപയ്ക്ക് വിളിച്ചാണ് പൃഥ്വിരാജ് നമ്പർ സ്വന്തമാക്കിയത്. ലേലം വിളി ആറ് ലക്ഷത്തിലെത്തിയതോടെ മറ്റുള്ളവർ പിൻവലിയുകയും ചെയ്തു. ഇതോടെ കെഎൽ 07 സിഎൻ 01 നമ്പർ പൃഥ്വിരാജിന് സ്വന്തമായി.

ആഢംബര കാറിന്...
പുതുതായി വാങ്ങിയ മൂന്നു കോടിയോളം രൂപ വിലവരുന്ന ആഢംബര കാറിന് വേണ്ടിയാണ് പൃഥ്വിരാജ് സിഎൻ 01 നമ്പർ വാങ്ങിയിരിക്കുന്നത്. ഫാൻസി നമ്പർ ലേലത്തിലൂടെ റെക്കോർഡ് തുകയാണ് എറണാകുളം ആർടി ഓഫീസിന് വരുമാനം ലഭിച്ചത്.

ഏഴ് ലക്ഷം രൂപ...
ഒരു ലക്ഷം രൂപ അടിസ്ഥാന വിലയിട്ടിരുന്ന സിഎൻ 01 നമ്പർ ലേലത്തിൽ പോയതോടെ ഏഴ് ലക്ഷം രൂപയാണ് സർക്കാരിന് കിട്ടിയത്. ഇതിനുപുറമേ കഴിഞ്ഞദിവസം നടന്ന ലേലത്തിൽ മാത്രം 30 ലക്ഷം രൂപയാണ് ലഭിച്ചത്.

ഇങ്ങനെ...
കെഎൽ 07 സിഎൻ 02, സിഎൻ 07, സിഎൻ 9, സിഎൻ 77, സിഎൻ 99, സിഎൻ 100, സിഎൻ 111 എന്നീ നമ്പറുകളാണ് ഒരു ലക്ഷത്തിന് മുകളിൽ കഴിഞ്ഞ ദിവസം ലേലത്തിൽ പോയത്. എറണാകുളം ആർടി ഓഫീസിൽ നടന്ന ലേല നടപടികൾക്ക് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ എംപി അജിത്കുമാർ നേതൃത്വം നൽകി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications