Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും സംഘവും കൊച്ചിയിലേക്ക്; നടന്റെ വരവ് രണ്ടര മാസത്തിന് ശേഷം

കൊച്ചി: സിനിമാ ചിത്രീകരണത്തിന് പോയി ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജും സംഘവും നാളെ കൊച്ചിയിലെത്തും. ദില്ലി വഴിയാകും ഇവര്‍ കൊച്ചിയലെത്തുക. പൃഥ്വിരാജിനും സംവിധായകന്‍ ബ്ലെസിക്കുമൊപ്പം ചിത്രീകരണ സംഘത്തിലെ മറ്റു 56 പേരും എയര്‍ ഇന്ത്യയുടെ വിമാനത്തിലുണ്ടാകും.

നാട്ടിലെത്തിയാല്‍ സംഘം ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടിവരും. കൊറോണ കാലത്ത് പൃഥ്വിരാജും കൂട്ടരും വിദേശത്ത് കുടുങ്ങിയതില്‍ പല കോണുകളില്‍ നിന്നും ആശങ്ക ഉയര്‍ന്നിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

മാര്‍ച്ച് രണ്ടാംവാരത്തില്‍

മാര്‍ച്ച് രണ്ടാംവാരത്തില്‍

മാര്‍ച്ച് രണ്ടാംവാരത്തിലാണ് സംഘം ഷൂട്ടിങിനായി ജോര്‍ദാനിലെത്തിയത്. മാര്‍ച്ച് 24ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിമാന സര്‍വീസ് റദ്ദാക്കുകയും സംഘത്തിന്റെ യാത്ര അനിശ്ചിതത്വത്തിലാകുകയുമായിരുന്നു. പിന്നീട് നാല് തവണ ലോക്ക് ഡൗണ്‍ നീട്ടിയതോടെ യാത്ര ഏറെ വൈകി. പ്രത്യേക വിമാന സര്‍വീസ് ആരംഭിച്ചതോടെ വിവിധ രാജ്യങ്ങളില്‍ കുടങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ആടുജീവിതം' സംഘവും നാട്ടിലെത്തുന്നത്.

 കൂടുതല്‍ പ്രതിസന്ധി

കൂടുതല്‍ പ്രതിസന്ധി

കൊറോണ വ്യാപിച്ചതോടെ ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ചിത്രത്തില്‍ അഭിനയിക്കേണ്ട ഒമാനി താരം ക്വാറന്റൈനിലായതും കൂടുതല്‍ പ്രതിസന്ധിയായി. ഏറെ വൈകി പിന്നീട് ഷൂട്ടിങ് പുനരാരംഭിക്കുകയും ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പാക്ക് അപ്പ് ചിത്രങ്ങള്‍ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

 ആടുജീവിതം

ആടുജീവിതം

എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതം നോവല്‍ ആസ്പദമാക്കിയാണ് ചിത്രം. 2009ല്‍ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിലുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മറ്റു ചില ഭാഷകളിലേക്കും നോവല്‍ തര്‍ജമ ചെയ്തിരുന്നു. ഹൃദയസ്പര്‍ശിയായ നോവല്‍ പോലെ തന്നെയാകും സിനിമയും എന്നാണ് മലയാളികള്‍ പ്രതീക്ഷിക്കുന്നത്.

എന്റെ അച്ഛന്‍ വരുന്നു

എന്റെ അച്ഛന്‍ വരുന്നു

അതേസമയം, പൃഥ്വിരാജ് തിരിച്ചെത്തുന്ന സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ കുടുംബം. എന്റെ അച്ഛന്‍ വരുന്നു എന്ന് ചോക്ക് കൊണ്ട് മകള്‍ അലംകൃത എഴുതുന്ന വീഡിയോ ഭാര്യ സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. തിരികെ വന്ന് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി എന്റെ രാജകുമാരിയെയും റാണിയെയും കാണാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യ എന്നാണ് പൃഥ്വിയുടെ പ്രതികരണം.

പൂര്‍ണിമ ഇന്ദ്രജിത്തും

പൂര്‍ണിമ ഇന്ദ്രജിത്തും

പൂര്‍ണിമ ഇന്ദ്രജിത്തും അല്ലിയുടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. കുടുംബം മാത്രമല്ല, പൃഥ്വിരാജിന്റെ ആരാധകരും നടന്റെ തിരിച്ചുവരവിലെ സന്തോഷത്തിലാണ്. ആടുജീവിതം വന്‍ ഹിറ്റായി മാറട്ടെ എന്ന് ആശംസിക്കുന്ന ആരാധകരും കുറവല്ല. വിദേശത്ത് നിന്ന് എത്തുന്ന എല്ലാവരും 14 ദിവസം ക്വാറന്റൈനില്‍ തുടരണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+