Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോപണ വിധേയര്‍ മാറി നില്‍ക്കണം, 'അമ്മ'യ്ക്ക് സംഭവിച്ചത് ഗുരുതര വീഴ്ച; ആഞ്ഞടിച്ച് പൃഥ്വിരാജ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും അതിന് പിന്നാലെ വന്ന ലൈംഗികാരോപണങ്ങളിലും കര്‍ശന നടപടി വേണമെന്ന് നടന്‍ പൃഥ്വിരാജ്. ആരോപണം തെളിയിക്കപ്പെട്ടാല്‍ കര്‍ശന നടപടി വേണം എന്നും മറിച്ച് ആരോപണം ഉന്നയിച്ചവര്‍ വ്യാജ ആരോപണമാണ് ഉന്നയിച്ചത് എങ്കിലും അവരും മാതൃകാപരമായി ശിക്ഷിക്കപ്പെടണം എന്നും പൃഥ്വിരാജ് പറഞ്ഞു. ആരോപണ വിധേയരുടെ പേര് പുറത്തുവിടണം എന്നാണ് തന്റെ നിലപാട്.

അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ ആണെന്നും പൃഥ്വി വ്യക്തമാക്കി. പുറത്തുവരുന്ന ആരോപണങ്ങള്‍ എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണം എന്നും അദ്ദേഹം പറഞ്ഞു. പഴുതടച്ചുള്ള അന്വേഷണങ്ങള്‍ ഉണ്ടാകണം. പൃഥ്വിരാജിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

Prithviraj Sukumaran

' നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥിതി അനുസരിച്ച് ഇരകളുടെ പേരുകളാണ് സംരക്ഷിക്കപ്പെടേണ്ടത്. ആരോപണ വിധേയരുടെ പേരുകള്‍ സംരക്ഷിക്കപ്പെടാന്‍ നാട്ടിലില്ലാത്തിടത്തോളം കാലം അത് പുറത്തുവിടുന്നതില്‍ നിയമതടസങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. അത് സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞാന്‍ ഞെട്ടേണ്ട കാര്യമെന്താണ്. ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ച ആള്‍ക്കാരില്‍ ഒരാളാണ് ഞാന്‍.

ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുന്നത് സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന സമഗ്രമായ പഠനം നടത്തുവാനും അതിനെ തുടര്‍ന്ന് എങ്ങനെ സേഫ് വര്‍ക്ക് സ്‌പേസ് ക്രിയേറ്റ് ചെയ്യും എന്ന് ചിന്തിക്കപ്പെടാനും വേണ്ടിയാണ്. ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു എന്നതില്‍ ഞാനെന്തിനാണ് ഞെട്ടുന്നത്. തുടര്‍ന്നെന്താണ് നടക്കാന്‍ പോകുന്നത് എന്നറിയാന്‍ എനിക്കും ആകാംക്ഷയുണ്ട്. അമ്മ സംഘടനക്ക് ഇക്കാര്യത്തില്‍ എല്ലാം വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നതില്‍ യാതൊരു സംശയവുമില്ല.

എന്റെ നിലപാട് എന്താണെന്ന് ഞാന്‍ വ്യക്തമാക്കിയാലും ഇല്ലെങ്കിലും എന്റെ നിയന്ത്രണത്തിലുള്ളത് എന്താണ്, എന്റെ വര്‍ക്ക് സ്‌പേസാണ്. സേഫാക്കാം എന്ന് എനിക്ക് നിങ്ങളോട് ഉറപ്പ് പറയാന്‍ കഴിയുന്നത് എനിക്ക് ചുറ്റുമുള്ള വര്‍ക്ക് സ്‌പേസ് മാത്രമാണ്. എനിക്ക് ചുറ്റമുള്ള വര്‍ക്ക് സ്‌പേസ് ഞാന്‍ സുരക്ഷിതമാക്കും. അതിനപ്പുറമുള്ളതിലൊന്നും ഞാന്‍ ഇടപെടില്ല എന്ന് പറയുന്നിടത്ത് തീരുന്നതല്ല ഞാന്‍ ഉള്‍പ്പടെയുള്ളവരുടെ ഉത്തരവാദിത്തം. അതാണ് ഇവിടെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന പരാമര്‍ശം.

ഞാനതില്‍ ഇല്ല എന്ന് സ്ഥാപിക്കുന്നിടത്ത് തീരുന്നില്ല എന്റെയോ നിങ്ങളുടേയോ ഉത്തരവാദിത്തം. എന്റെ ഉത്തരവാദിത്തം തീരുന്നില്ല എന്ന് പറയുന്നത് പോലെ തന്നെ ഇന്നത്തെ പ്രൈം ടൈംമിലെ ഹെഡ്‌ലൈനും ക്ലിക്ക് ബൈറ്റും കണ്ടെത്തുന്നതിലോ നിങ്ങളുടേയും ഉത്തരവാദിത്തം തീരുന്നില്ല. ഒരു പവര്‍ ഗ്രൂപ്പിന്റെ ഇടപെടല്‍ എനിക്കെതിരെ ഉണ്ടായിട്ടില്ല എന്ന് ഞാനിവിടെ പറഞ്ഞാല്‍ അങ്ങനെ ഒരു പവര്‍ ഗ്രൂപ്പ് ഇല്ല എന്ന് എനിക്ക് അവകാശപ്പെടാന്‍ കഴിയില്ല.

ഞാന്‍ അവരെ ഫേസ് ചെയ്യേണ്ടി വന്നിട്ടില്ല, അവരാല്‍ ഞാന്‍ ബാധിക്കപ്പെട്ടിട്ടില്ല. അവരാല്‍ ബാധിക്കപ്പെട്ടവര്‍ ഇന്ന് മലയാള സിനിമയില്‍ ഉണ്ടെങ്കില്‍ അവര്‍ ആ ഗ്രീവന്‍സ് കേള്‍ക്കണം. അത്തരമൊരു ബോഡി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതില്ലാതെ ആകണം. പക്ഷെ എനിക്ക് അത് ഉണ്ട് എന്ന് പറയണം എങ്കില്‍ നേരിട്ട് ഞാന്‍ എക്‌സ്പീരിയന്‍സ് ചെയ്തിട്ടുണ്ടാകണം. ഞാന്‍ എക്‌സ്പീരിയന്‍സ് ചെയ്തിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് എന്നും എനിക്ക് പറയാന്‍ കഴിയില്ല.

ശക്തമായ തിരുത്തലുകളും നടപടികളും അമ്മ സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത് തന്നെയാണ്. സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കെതിരെ ആരോപണം ഉണ്ടാകുകയാണ് എങ്കില്‍ മാറി നില്‍ക്കണം എന്നതാണ് മര്യാദ. ഒരു അധികാരസ്ഥാനത്തിരുന്ന് അന്വേഷണം നേരിടാന്‍ പാടില്ല. നടിയെ ആക്രമിച്ച കേസിലെ മൊഴി മാറ്റലുമായി ബന്ധപ്പെട്ട് എനിക്ക് അഭിപ്രായം പറയാന്‍ സാധിക്കില്ല.

പൊലീസിന് കൊടുത്ത മൊഴിയും കോടതിക്ക് കൊടുത്ത മൊഴിയും രണ്ടാണ് എന്ന് നിങ്ങള്‍ (മാധ്യമങ്ങള്‍) പറഞ്ഞുള്ള അറിവെ എനിക്കുള്ളൂ. ചാനലില്‍ അത് പുറത്തുവന്നു എന്ന് പറയുന്നു. ചാനലില്‍ വരുന്നത് എല്ലാം സത്യമാണ് എന്ന് പറയാന്‍ പറ്റുമോ. അമ്മയില്‍ നിന്ന് പുറത്ത് പോയ നടിമാര്‍ തിരിച്ചെത്തണം എന്നാണ് എന്റെ ആഗ്രഹം. എല്ലാവരും ഒരുമിച്ചിരുന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വേണ്ടത്.

സിനിമയില്‍ മാത്രമല്ല, എല്ലായിടത്തും അങ്ങനെ തന്നെ വേണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അതിലേക്ക് ഉടന്‍ എത്തിച്ചേരട്ടെ എന്ന് ആഗ്രഹിക്കുന്നു. സിനിമാ വിലക്കിന്റെ കാര്യത്തില്‍ പാര്‍വതിക്ക് മുന്‍പ് നിങ്ങളുടെ മുന്‍പിലുള്ള ഉദാഹരണം ഞാനല്ലേ. ഇന്നും സംഘടിതമായി ഒരാളുടെ തൊഴില്‍ നിഷേധിക്കപ്പെടുന്നുണ്ട് എങ്കില്‍ അതിനെ അഡ്രസ് ചെയ്ത് തന്നെ വേണം മുന്നോട്ട് പോകണം.

തൊഴില്‍ നിഷേധിക്കുന്ന നടപടി ശരിയല്ല. അതാണ് പവര്‍ ഗ്രൂപ്പെങ്കില്‍ അത് മലയാള സിനിമയില്‍ ഉണ്ടാകാന്‍ പാടില്ല. ഇന്റേണല്‍ കമ്മിറ്റി എന്റെ സെറ്റില്‍ നടപ്പാക്കുന്നുണ്ട് എന്ന് പറഞ്ഞത് കൊണ്ട് തീരുന്നില്ല എന്റെ ഉത്തരവാദിത്തം. എല്ലാ സംഘടനയിലും തലപ്പത്ത് സ്ത്രീ പ്രാതിനിധ്യം വേണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതില്‍ അമ്മയ്ക്കും മാറി നില്‍ക്കാന്‍ സാധിക്കില്ല.

സിനിമാ കോണ്‍ക്ലേവ് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്നതാകട്ടെ. ഈ പ്രശ്‌നം പരിഹരിക്കാന്‍ എന്നാലാകുന്നത് ചെയ്യും. ഇങ്ങനെ ഒരു തിരുത്തല്‍ ആദ്യം നടന്ന മലയാള സിനിമയില്‍ ആണ് എന്നത് ഒരിക്കല്‍ ഇന്ത്യന്‍ സിനിമാ ചരിത്രം രേഖപ്പെടുത്തും"

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+