കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങി; എങ്കിലും തീര്‍ന്നില്ല... താരത്തിന്റെ പ്രതികരണം...

  • By Desk
Google Oneindia Malayalam News

കൊച്ചി: വിദേശത്തെ ഷൂട്ടിങ് കഴിഞ്ഞെത്തിയ നടന്‍ പൃഥ്വിരാജ് ഇന്‍സ്റ്റിറ്റൂഷണല്‍ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങി. കൊച്ചിയിലെ ഹോട്ടലിലായിരുന്നു താരം. ഹോട്ടലിലെ ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞും ക്വാറന്റൈന്റെ ആവശ്യം ഓര്‍മിപ്പിച്ചുമാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്.

ബിന്യാമിന്റെ വിശ്വ പ്രസിദ്ധമായ നോവല്‍ 'ആടുജീവിതം' ആസ്പദമാക്കി നിര്‍മിക്കുന്ന സിനിമാ ചിത്രീകരണത്തിന് വേണ്ടിയാണ് പൃഥ്വിരാജ് വിദേശത്ത് പോയത്. ബ്ലസി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജോര്‍ദാനിലായിരുന്നു. കഴിഞ്ഞ 22നാണ് സംഘം മടങ്ങി കൊച്ചിയിലെത്തിയത്. ക്വാറന്റൈന് ശേഷം വീട്ടിലേക്ക് മടങ്ങുന്ന പൃഥ്വിരാജിന്റെ പ്രതികരണം ഇങ്ങനെ....

14 ദിവസം ക്വാറന്റൈനില്‍

14 ദിവസം ക്വാറന്റൈനില്‍

വിദേശത്ത് നിന്ന് മടങ്ങി വരുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതില്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റൂഷണല്‍ ക്വാറന്റൈനും ഏഴ് ദിവസം ഹോം ക്വാറന്റൈനുമാണ്. പൃഥ്വിരാജ് ആദ്യത്തെ ഏഴ് ദിവസം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് വീട്ടിലേക്ക് തിരിച്ചത്.

ജീവനക്കാര്‍ക്ക് നന്ദി

ജീവനക്കാര്‍ക്ക് നന്ദി

ഇന്ന് മുതല്‍ പൃഥ്വിരാജ് വീട്ടിലായിരിക്കും. എങ്കിലും മറ്റുള്ളവരുമായി സമ്പര്‍ക്കം പാടില്ല. അകന്ന് കഴിയണം. ഏഴ് ദിവസം കൂടി കഴിഞ്ഞാല്‍, രോഗ ലക്ഷണങ്ങള്‍ കണ്ടില്ലെങ്കില്‍ ക്വാറന്റൈന്‍ കാലാവധി അവസാനിക്കും. ഇതുവരെ താമസിച്ച ഓര്‍ഡ് ഹര്‍ബര്‍ ഹോട്ടലിലെ ജീവനക്കാര്‍ക്ക് നന്ദി അറിയിച്ചാണ് പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങിയത്.

പൃഥ്വിരാജിന്റെ പ്രതികരണം

പൃഥ്വിരാജിന്റെ പ്രതികരണം

അടുത്ത ഏഴ് ദിവസം വീട്ടിലെ ക്വാറന്റൈനിലാകും. ഹോട്ടല്‍ ജീവനക്കാര്‍ക്ക് നന്ദി. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നവരോട് ഒന്നേ പറയാനുള്ളൂ. വീട്ടിലാണെന്ന് കരുതി ക്വാറന്റൈന്‍ കാലാവധി അവസാനിക്കുന്നില്ല. നിയമങ്ങള്‍ പാലിക്കുക, ചെറിയ കുട്ടികളും പ്രായമായവരും വീട്ടിലില്ലെന്ന് ഉറപ്പ് വരുത്തുക.- പൃഥ്വിരാജ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

ആരാധകരുമായി പങ്കുവച്ചു

ആരാധകരുമായി പങ്കുവച്ചു

ഈ മാസം 22നാണ് പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ നിന്ന് കൊച്ചിയില്‍ മടങ്ങിയെത്തിയത്. പൃഥ്വിരാജ് ഹോട്ടലിലും കൈക്ക് പരിക്കുള്ളതിനാല്‍ ബ്ലസി അദ്ദേഹത്തിന്റെ തിരുവല്ലയിലെ വീട്ടിലുമായിരുന്നു ക്വാറന്റൈനില്‍ കഴിഞ്ഞത്. ഹോട്ടലിലെ ഓരോ പ്രത്യേകതയും മറ്റും താരം ആരാധകരുമായി പങ്കുവച്ചിരുന്നു. ആരോഗ്യ സംരക്ഷണത്തിനാണ് താരം ഇക്കാലയളവില്‍ ശ്രദ്ധ പതിപ്പിച്ചത്.

ജോര്‍ദാനിലെ വാദി റം

ജോര്‍ദാനിലെ വാദി റം

എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ കേന്ദ്രമാക്കി ബ്ലസി നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന് മാര്‍ച്ചിലാണ് പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ പോയത്. കൊറോണ കാരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിമാന സര്‍വീസ് റദ്ദാക്കപ്പെട്ടു. ഇതോടെ സംഘം ജോര്‍ദാനില്‍ കുടുങ്ങി. ജോര്‍ദാനിലെ വാദി റം മരുഭൂമിയിലായിരുന്നു ചിത്രീകരണം.

സഹാറ മരുഭൂമി

സഹാറ മരുഭൂമി

രോഗ വ്യാപനത്തെ തുടര്‍ന്ന് ചിത്രീകരണം ദിവസങ്ങള്‍ മുടങ്ങിയെങ്കിലും ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് സംഘം ജോര്‍ദാനില്‍ നിന്ന് മടങ്ങിയത്. ആടുജീവിതത്തിന്റെ ഒരു ഷെഡ്യൂള്‍ കൂടി ബാക്കിയുണ്ട്. സഹാറ മരുഭൂമിയിലാണ് മറ്റൊരു ലൊക്കേഷന്‍ എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

സിനിമാ വിശേഷം

സിനിമാ വിശേഷം

റസൂല്‍ പൂക്കുട്ടിയാണ് ആടുജീവിതം സിനിമയക്ക് ശബ്ദ സന്നിവേശം നല്‍കുന്നത്. എആര്‍ റഹ്മാന്‍ സംഗീത സംവിധാനം നല്‍കുന്നു എന്നതും എടുത്തുപറയേണ്ടതാണ്. 2009ല്‍ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിലുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട് ആടുജീവിതത്തിന്. നോവല്‍ പോലെ ജനകീയമാകും സിനിമയും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

English summary
Actor Prithviraj Sukumaran returned to Home after Quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X