Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദായ നികുതി അടക്കാതെ രക്ഷപ്പെടുന്ന പലരും നമുക്കിടയില്‍ ഉണ്ട്; വൈറലായി പൃഥ്വിരാജിന്റെ പഴയ പരസ്യം

കൊച്ചി: രണ്ട് ദിവസം മുന്‍പാണ് മലയാള സിനിമാ പ്രവര്‍ത്തകരുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. നടനും നിര്‍മാതാവുമായ പൃഥ്വിരാജ് സുകുമാരന്‍, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, ബാദുഷ, സുബൈര്‍ എന്നിവരുടെ വീടുകളിലും ഓഫീസുകളിും ആണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

ഇപ്പോഴിതാ ഇതിനിടെ പൃഥ്വിരാജ് സുകുമാരന്‍ നേരത്തെ അഭിനയിച്ച ഒരു പരസ്യ ചിത്രമാണ് വൈറലായി കൊണ്ടിരിക്കുന്നത്. ആദായ നികുതി അടക്കേണ്ട പ്രാധാന്യത്തെ കുറിച്ച് ഓര്‍മിപ്പിക്കുന്ന പരസ്യമാണ് ആണ്. ആദായ നികുതി വകുപ്പിന് വേണ്ടി 2016 ല്‍ ആണ് ഈ പരസ്യ ചിത്രം നിര്‍മിച്ചത്.

1

' ആദായ നികുതി അടക്കാതെ രക്ഷപ്പെടുന്ന പലരും നമുക്കിടയില്‍ ഉണ്ട്' എന്ന് പറഞ്ഞ് പൃഥ്വിരാജ് സുകുമാരന്‍ തന്നെയാണ് പരസ്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതിന് പിന്നാലെ കോടീശ്വരനായ ഒരാളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നതും കണക്കില്‍പ്പെടാത്ത ആഭരണങ്ങളും പണവും പരിശോധിക്കുന്നതും ആണ് പരസ്യ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്ന പ്രമേയം.

2

ഇതുവരെ വെളിപ്പെടുത്താത്ത വരുമാനമോ ആസ്തിയോ നിങ്ങള്‍ക്കുണ്ടെങ്കില്‍ സെപ്തംബര്‍ 30 ന് അകം ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിക്കുക എന്ന് പൃഥ്വിരാജ് സുകുമാരന്‍ പറയുന്നിടത്താണ് പരസ്യം അവസാനിക്കുന്നത്. ആദായ നികുതി അടയ്‌ക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ചും നികുതി അടച്ചില്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്ന ദോഷത്തെ കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായാണ് ആദായ നികുതി വകുപ്പ് ആറ് വര്‍ഷം മുന്‍പ് ഈ പരസ്യം പുറത്തിറക്കിയത്.

3

2016 ലെ ഇന്‍കം ടാക്‌സ് ഡിക്ലറേഷന്‍ സ്‌കീമിന്റെ പ്രചരണാര്‍ത്ഥം ആയിരുന്നു പരസ്യം നിര്‍മിച്ചത്. പ്രമുഖ പരസ്യ നിര്‍മ്മാതാക്കളായ ടി വ ിസി ഫാക്ടറിയാണ് ഇന്‍കം ടാക്‌സ് ഡിക്ലറേഷന്‍ സ്‌കീമിന്റെ പ്രചരണാര്‍ത്ഥം ഈ പരസ്യം ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്റെ വീട്ടിലും ഓഫീസിലും കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഈ പരസ്യചിത്രം വീണ്ടും വൈറലാകുന്നത്.

4

കഴിഞ്ഞ ദിവസം റെയ്ഡ് നടന്ന സ്ഥലങ്ങളില്‍ നിന്നും ചില നിര്‍ണായകമായ ഡിജിറ്റല്‍ രേഖകള്‍ ലഭിച്ചു എന്നാണ് ആദായ നികുതി വിഭാഗവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. നികുതി അടച്ചത് കൂടാതെ സിനിമാ മേഖലയിലെ ചില പണമിടപാടുകാരുടെയും വിതരണക്കാരുടെയും ഇടപാടുകളും അന്വേഷിക്കുന്നുണ്ട് എന്നാണ് വിവരം. കേരളത്തിലെ ആദായ നികുതി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആണ് റെയ്ഡ് ആരംഭിച്ചത്.

5

എന്നാല്‍ പിന്നീട് തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് സംയുക്തമായാണ് റെയ്ഡ് പൂര്‍ത്തിയാക്കിയത്. വ്യാഴാഴ്ച രാവിലെ 7.45 ന് ആണ് ആദായ നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയം ആരംഭിച്ച റെയ് ഡ് രാത്രി എട്ട് മണി വരെ നീണ്ടുനിന്നു. ആന്റണി പെരുമ്പാവൂരിന്റെ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലുമാണ് റെയ്ഡ് നടന്നത്.

6

2022 ല്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ മികച്ച ചിത്രങ്ങളും വിതരണവും നടന്നിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനായിരുന്നു കെ ജി എഫ് ചാപ്റ്റര്‍ 2, 777 ചാര്‍ളി, കാന്താര സിനിമകളുടെ കേരളത്തിലെ വിതരണം. ജനഗണമന, കുമാരി, ഗോള്‍ഡ് സിനിമകള്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുകയും ചെയ്തു. 'ബ്രോ ഡാഡി' സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെതായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+