• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു, കൊച്ചിയിലെ 'ജനഗണമന' ഷൂട്ടിംഗിനിടെ

കൊച്ചി: നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജനഗണമന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

cmsvideo
    Prithviraj Sukumaran tested covid 19 positive | Oneindia Malayalam

    'അർഹിക്കുന്നതിനും മുകളിൽ, പരിഗണന കിട്ടുന്നില്ല പോലും, മാങ്ങാത്തൊലി', വിജയ് യേശുദാസിനെതിരെ സംവിധായകൻ

    ചിത്രത്തിന്റെ സംവിധായകനായ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംവിധായകനും നായകനും കൊവിഡ് രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജനഗണമനയുടെ ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുകയാണ് എന്നാണ് വിവരം.

    യുവതാരങ്ങളെ അണിനിരത്തി ഒരുക്കി ശ്രദ്ധിക്കപ്പെട്ട ക്വീനിന്റെ സംവിധായകന്‍ ആണ് ഡിജോ ജോസ് ആന്റണി. ക്വീനിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി കൊണ്ടുളള ഡിജോയുടെ രണ്ടാമത്തെ ചിത്രമാണ് ജനഗണമന. സുരാജ് വെഞ്ഞാറമ്മൂട് അടക്കമുളള പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. പൃഥ്വിരാജിനും ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍ പ്രവേശിക്കും.

    കൊവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ച് കൊണ്ടാണ് ജനഗണമന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തിയിരുന്നതെന്ന് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പ് എല്ലാവരേയും കൊവിഡ് പരിശോധന നടത്തിയിരുന്നു. കോടതിമുറിയിലെ സെറ്റിലുളള ഷൂട്ട് കഴിഞ്ഞ ശേഷവും കൊവിഡ് പരിശോധന നടത്തി. ദൗര്‍ഭാഗ്യവശാല്‍ താന്‍ കൊവിഡ് പോസിറ്റീവ് ആയിരിക്കുകയാണ് ഇത്തവണയെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു. താന്‍ ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി.

    'ഊതിപ്പെരുപ്പിച്ചു', തെറിവിളിയും പരിഹാസവും കനത്തതോടെ മറുപടിയുമായി ഗായകൻ വിജയ് യേശുദാസ്

    കൊവിഡ് ലോക്ക്ഡൗണ്‍ കാരണം നിര്‍ത്തി വെച്ച സിനിമാ ചിത്രീകരണം മലയാളത്തില്‍ അടക്കം പുനരാരംഭിച്ചിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ടാണ് ദൃശ്യം 2 അടക്കമുളള ചിത്രങ്ങളുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. മലയാള സിനിമയില്‍ ആദ്യമായാണ് ഒരു പ്രമുഖ താരത്തിന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ ബ്ലെസ്സി ചിത്രമായ ആടുജീവിതം ജോര്‍ദാനില്‍ ചിത്രീകരണം കഴിഞ്ഞ് മടങ്ങി എത്തിയതിന് ശേഷം പൃഥ്വിരാജ് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നു.

    'ഇനി ഞാൻ എന്താ വേണ്ടേ മരിക്കണോ'? ആത്മഹത്യാ ശ്രമത്തിന് തൊട്ട് മുൻപ് ട്രാൻസ്ജെൻഡർ സജനയുടെ കുറിപ്പ്

    തിരുവനന്തപുരത്ത് ബിജെപിക്ക് വൻ തിരിച്ചടി, നേതാക്കളും പ്രവർത്തകരും കൂട്ടമായി കോൺഗ്രസിൽ

    തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഖ്യമെന്ന് വെൽഫെയർ പാർട്ടി, കോൺഗ്രസിൽ അഭിപ്രായ ഭിന്നത

    English summary
    Actor Prithviraj tested Covid positive during filming at Kochi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X