ആരാധകരുടെ ആകാംഷ അവസാനിച്ചു, പൃത്വിരാജിന്റെ കൊവിഡ് പരിശോധനഫലം പുറത്ത്..!!
കൊച്ചി: നടന് പൃത്വിരാജിന്റെ കൊവിഡ് പരിശോധനഫലം നെഗറ്റീവ്. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി കഴിഞ്ഞ ആഴ്ചയാണ് താരം നാട്ടിലെത്തിയത്. തുടര്‍ന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ക്വാറന്റീനില്‍ ആയിരുന്നു താരം. ഇപ്പോള്‍ ഫലം നെഗറ്റീവായെങ്കില്‍ ക്വാറന്റീന് കാലാവധി പൂര്‍ത്തിയാക്കുമെന്ന് പൃഥിരാജ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

കഴിഞ്ഞ മാസം 22നായിരുന്നു പൃത്വിരാജ് ബ്ലെസി എന്നിവരടങ്ങുന്ന സിനിമ സംഘം ജോര്‍ദാനില്‍ നിന്നും കൊച്ചിയിലെത്തിയത്. തിരിച്ചെത്തിയതോടെയുള്ള ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് പൂര്‍ത്തിയാക്കിയ വിവരം താരം മേയ് 29ന് അറിയിച്ചിരുന്നു. സിനിമയുടെ ഷെഡ്യൂള്‍ മാര്‍ച്ച് അവസാനമായിരുന്നു ജോര്‍ദാനില്‍ ആരംഭിച്ചത്. നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഫോര്‍ട്ട് കൊച്ചിയിലെ ഓള്‍ഡ് ദര്‍ബാര്‍ ഹോട്ടലിലായിരുന്നു പൃത്വിരാജ ്ക്വാറന്റീനില് കഴിഞ്ഞിരുന്നത്. ജിംനേഷ്യം ഉള്‍പ്പടെയുള്ളവ ഹോട്ടല്‍ മുറിയില്‍ ഒരുക്കിയിരുന്നു.
ഇപ്പോള്‍ താരം വീട്ടില്‍ ഹോം ക്വാറന്റീനില്‍ കഴിയുകയാണ്. കൈക്ക് പരിക്കുള്ളതിനാല്‍ ബ്ലസി അദ്ദേഹത്തിന്റെ തിരുവല്ലയിലെ വീട്ടിലുമായിരുന്നു ക്വാറന്റൈനില്‍ കഴിഞ്ഞത്. ഹോട്ടലിലെ ഓരോ പ്രത്യേകതയും മറ്റും താരം ആരാധകരുമായി പങ്കുവച്ചിരുന്നു. ആരോഗ്യ സംരക്ഷണത്തിനാണ് താരം ഇക്കാലയളവില്‍ ശ്രദ്ധ പതിപ്പിച്ചതെന്ന് താരം അറിയിച്ചരുന്നു. എഴുത്തുകാരന് ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ കേന്ദ്രമാക്കി ബ്ലസി നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന് മാര്‍ച്ചിലാണ് പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ പോയത്. കൊറോണ കാരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിമാന സര്‍വീസ് റദ്ദാക്കപ്പെട്ടു. ഇതോടെ സംഘം ജോര്‍ദാനില്‍ കുടുങ്ങി. ജോര്‍ദാനിലെ വാദി റം മരുഭൂമിയിലായിരുന്നു ചിത്രീകരണം.
Recommended Video
രോഗ വ്യാപനത്തെ തുടര്‍ന്ന് ചിത്രീകരണം ദിവസങ്ങള്‍ മുടങ്ങിയെങ്കിലും ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് സംഘം ജോര്‍ദാനില്‍ നിന്ന് മടങ്ങിയത്. ആടുജീവിതത്തിന്റെ ഒരു ഷെഡ്യൂള്‍ കൂടി ബാക്കിയുണ്ട്. സഹാറ മരുഭൂമിയിലാണ് മറ്റൊരു ലൊക്കേഷന്‍ എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. റസൂല്‍ പൂക്കുട്ടിയാണ് ആടുജീവിതം സിനിമയക്ക് ശബ്ദ സന്നിവേശം നല്‍കുന്നത്. എആര്‍ റഹ്മാന് സംഗീത സംവിധാനം നല്കുന്നു എന്നതും എടുത്തുപറയേണ്ടതാണ്. 2009ല്‍ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിലുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട് ആടുജീവിതത്തിന്. നോവല്‍ പോലെ ജനകീയമാകും സിനിമയും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications