നടന്‍ അഗസ്റ്റിന്‍ അന്തരിച്ചു
കോഴിക്കോട്: നൂറിലധികം മലയാള സിനിമകളില്‍ സഹതാരമായി അഭിനയിച്ച നടനും നിര്‍മാതാവുമായ അഗസ്റ്റിന്‍ അന്തരിച്ചു. 56 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് അന്ത്യം. പക്ഷാഘാതം പിടിപെട്ട് കുറച്ചുകാലമായി അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. നടി ആന്‍ അഗസ്റ്റ്യന്റെ പിതാവാണ്.
നായകന്മാരുടെ സുഹൃത്തായും പൊങ്ങച്ചക്കാരനായും പ്രാദേശിക രാഷ്ടീയ നേതാവായും അച്ഛനായും കാര്യസ്തനായുമൊക്കെ അഗസ്റ്റിന്‍ ചെയ്ത വേഷങ്ങള്‍ പ്രേക്ഷകമനസ്സില്‍ നിന്ന് മായില്ല. നടാകങ്ങളിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ അഗസ്റ്റിന്റെ ആദ്യ ചിത്രം മമ്മൂട്ടി നായകനായ ആവനാഴിയാണ്. രഞ്ജിത്ത് സിനിമകളിലെ സ്ഥിരം സാന്നിധ്യമായ ഈ കോഴിക്കോട്ടുകാരനെ ചിരിയിലൂടെയല്ലാതെ മലയാളികള്‍ക്ക് ഓര്‍ക്കാന്‍ വയ്യ.

ദേവാസുരം, സദയം, ആറാം തമ്പുരാന്‍, ചന്ദ്രന്‍ ലേഖ, ഇന്ത്യന്‍ റുപ്പി തുടങ്ങിയ ചിത്രങ്ങലെല്ലാം ആഗസ്റ്റിനെ ഓര്‍ക്കുമ്പോള്‍ പെട്ടന്ന് മനസ്സിലേക്ക് കടന്നുവരുന്നു. ആറാം തമ്പുരാനിലെ ബാപ്പൂട്ടിയെയും കഥപറയുമ്പോളിലെ പൊങ്ങച്ചക്കാരനായ രാഷ്ട്രീയ നേതാവിനെയും ആരും എളുപ്പം മറക്കില്ല. ദേവാസുരത്തിലും മോഹന്‍ലാലിന്റെ സുഹൃത്തായാണ് വേഷമിട്ടത്. ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടറാണ് ഒടുവിലഭിനയിച്ച ചിത്രം.
രഞ്ജിത്ത് സംവിധാനം ചെയ്ത മിഴിരണ്ടിലും എന്ന ചിത്രത്തിലൂടെ നിര്‍മാതാവായും അഗസ്റ്റിയന്‍ സിനിമയില്‍ നിലനിന്നു. ലാല്‍ ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടി ചിത്രത്തിലൂടെ മകള്‍ ആന്‍ അഗസ്റ്റിന്‍ സിനിമയിലേക്കെത്തിയപ്പോള്‍ നടനാവാന്‍ ആഗ്രഹിച്ച സഹനടന്റെ വേദനയും അഗസ്റ്റിന്‍ പങ്കുവച്ചു. ജീത്തുവാണ് മറ്റൊരു മകള്‍. ഭാര്യ ഹാന്‍സി.












Click it and Unblock the Notifications