നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണിയുടെ ഭാര്യയുടെ ആത്മഹത്യ; ഭർതൃപീഡനമെന്നു കുടുംബം..പോലീസിൽ പരാതി
തിരുവനന്തപുരം; നടൻ രാജൻ പി. ദേവിന്റെ മകൻ ഉണ്ണി പി ദേവിന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഗാർഹിക പീഡനമാണ് മരണത്തിന് കാരണം എന്നാണ് ഭാര്യ പ്രിയങ്കയുടെ വീട്ടുകാരുടെ ആരോപണം. സംഭവത്തിൽ കുടുംബം പോലീസിൽ പരാതി നൽകി. അതേസമയം നേരത്തേയും പരാതി നൽകിയിരുന്നുവെങ്കിലും പോലീസ് അന്വേഷിച്ചില്ലെന്ന് കുടുംബം ആരോപിച്ചു.
Recommended Video

ആത്മഹത്യ ചെയ്ത നിലയിൽ
തിരുവനന്തപുരം സ്വദേശിനിയായ പ്രിയങ്കയെ ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം വെമ്പായത്തെ വീട്ടിനുളളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഭര്‍ത്താവ് ഉണ്ണി പി ദേവുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ഭർതൃഗൃഹത്തില്‍ നിന്ന് രണ്ട് ദിവസം മുമ്പാണ് പ്രിയങ്ക സ്വന്തം വീട്ടിലെത്തിയത്.

പരാതി നൽകി
മരിക്കുന്നതിന് തലേ ദിവസം പ്രിയങ്ക ഉണ്ണിക്കെത്തിരെ വട്ടപ്പാറ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട് സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞു പ്രിയങ്കയെ ഉണ്ണി നിരന്തരം മർദ്ദിക്കുന്നതായി പരാതിയിൽ പറയുന്നു. പ്രിയങ്കയ്ക്ക് മർദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം പുറത്തുവിട്ടിരുന്നു.

വിവാഹം നവംബറിൽ
മരണത്തിൽ ദുരൂഹത ആരോപിച്ചുകൊണ്ട് പ്രിയങ്കയുടെ സഹോദരൻ പോലീസിൽ വീണ്ടും പരാതി നൽകിയിട്ടുണ്ട് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ഉണ്ണി പി ദേവിന്റെ കുടുംബം ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. 2019 നവംബർ 21 നായിരുന്നു പ്രിയങ്കയുടെയും, ഉണ്ണിയുടെയും വിവാഹം.

സിനിമയിൽ
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി സിനിമയിൽ എത്തുന്നത്. പിന്നീട് ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി,സച്ചിൻ എന്നീ സിനിമകളിലും അഭിനയിച്ചു.
സ്റ്റൈലിഷായി നടി പ്രിയ ആനന്ദ്, ചിത്രങ്ങൾ












Click it and Unblock the Notifications