കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണിയുടെ ഭാര്യയുടെ ആത്മഹത്യ; ഭർതൃപീഡനമെന്നു കുടുംബം..പോലീസിൽ പരാതി

Google Oneindia Malayalam News

തിരുവനന്തപുരം; നടൻ രാജൻ പി. ദേവിന്റെ മകൻ ഉണ്ണി പി ദേവിന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഗാർഹിക പീഡനമാണ് മരണത്തിന് കാരണം എന്നാണ് ഭാര്യ പ്രിയങ്കയുടെ വീട്ടുകാരുടെ ആരോപണം. സംഭവത്തിൽ കുടുംബം പോലീസിൽ പരാതി നൽകി. അതേസമയം നേരത്തേയും പരാതി നൽകിയിരുന്നുവെങ്കിലും പോലീസ് അന്വേഷിച്ചില്ലെന്ന് കുടുംബം ആരോപിച്ചു.

കാവല്‍ ഭടന്‍മാരുടെ ചെറിയ പെരുന്നാള്‍; ഇന്ത്യ-പാകിസ്താന്‍ സൈനികര്‍ മധുരം കൈമാറുന്നു: പൂഞ്ച്-റൗലകോട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍

Recommended Video

cmsvideo
Rajan P Dev's son Unni Rajan P Dev's wife death
ആത്മഹത്യ ചെയ്ത നിലയിൽ

ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം സ്വദേശിനിയായ പ്രിയങ്കയെ ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം വെമ്പായത്തെ വീട്ടിനുളളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഭര്‍ത്താവ് ഉണ്ണി പി ദേവുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ഭർതൃഗൃഹത്തില്‍ നിന്ന് രണ്ട് ദിവസം മുമ്പാണ് പ്രിയങ്ക സ്വന്തം വീട്ടിലെത്തിയത്.

പരാതി നൽകി

പരാതി നൽകി

മരിക്കുന്നതിന് തലേ ദിവസം പ്രിയങ്ക ഉണ്ണിക്കെത്തിരെ വട്ടപ്പാറ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട് സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞു പ്രിയങ്കയെ ഉണ്ണി നിരന്തരം മർദ്ദിക്കുന്നതായി പരാതിയിൽ പറയുന്നു. പ്രിയങ്കയ്ക്ക് മർദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം പുറത്തുവിട്ടിരുന്നു.

വിവാഹം നവംബറിൽ

വിവാഹം നവംബറിൽ

മരണത്തിൽ ദുരൂഹത ആരോപിച്ചുകൊണ്ട് പ്രിയങ്കയുടെ സഹോദരൻ പോലീസിൽ വീണ്ടും പരാതി നൽകിയിട്ടുണ്ട് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ഉണ്ണി പി ദേവിന്റെ കുടുംബം ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. 2019 നവംബർ 21 നായിരുന്നു പ്രിയങ്കയുടെയും, ഉണ്ണിയുടെയും വിവാഹം.

സിനിമയിൽ

സിനിമയിൽ

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി സിനിമയിൽ എത്തുന്നത്. പിന്നീട് ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി,സച്ചിൻ എന്നീ സിനിമകളിലും അഭിനയിച്ചു.

 'ആ ഒരു ചിന്ത ഉള്ളതുകൊണ്ടാണ് റംസാനും കിടിലവും നോബിയെ വിടാതെ പിടിച്ചിരിക്കുന്നത്';വൈറൽ കുറിപ്പ് 'ആ ഒരു ചിന്ത ഉള്ളതുകൊണ്ടാണ് റംസാനും കിടിലവും നോബിയെ വിടാതെ പിടിച്ചിരിക്കുന്നത്';വൈറൽ കുറിപ്പ്

'മന്ത്രിയുടെ ഇഷ്ടത്തിന് വിളിക്കാൻ ഇത് കുടംബത്തിലെ വിവാഹമല്ല; ഇത് സത്യപ്രതിജ്ഞാ ലംഘനം''മന്ത്രിയുടെ ഇഷ്ടത്തിന് വിളിക്കാൻ ഇത് കുടംബത്തിലെ വിവാഹമല്ല; ഇത് സത്യപ്രതിജ്ഞാ ലംഘനം'

 'ഇനിയാണ് വലിയ വെല്ലുവിളി..ഡിംമ്പലിന്റെ ഓരോ നീക്കവും ഇനി ആളുകൾ നോട്ട് ചെയ്യും'..വൈറൽ കുറിപ്പ് 'ഇനിയാണ് വലിയ വെല്ലുവിളി..ഡിംമ്പലിന്റെ ഓരോ നീക്കവും ഇനി ആളുകൾ നോട്ട് ചെയ്യും'..വൈറൽ കുറിപ്പ്

സ്റ്റൈലിഷായി നടി പ്രിയ ആനന്ദ്, ചിത്രങ്ങൾ

English summary
actor Rajan p dev's son Unni p dev's wife's death; Family files complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X