മരുമകളുടെ മരണം; രാജന്‍ പി ദേവിന്റെ ഭാര്യയെ അറസ്റ്റ് ചെയ്തു, കേസില്‍ രണ്ടാം പ്രതിയാണ് ഇവര്‍
തിരുവനന്തപുരം: അന്തരിച്ച് മലയാള സിനിമയിലെ പ്രമുഖ നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി രാജന്‍ പി ദേവിന്റെ ഭാര്യ മരിച്ച സംഭവത്തില്‍ മാതാവ് ശാന്തയെ പൊലീസ് അറസ്റ്റ് ചെയ്തു. ശാന്ത രാവിലെ നെടുമങ്ങാട് ഡിവൈ എസ് പി ഓഫീസില്‍ ഹാജരാകുകയായിരുന്നു. ജാമ്യം നല്‍കിയ ഹൈക്കോടതി ശാന്തയോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍നും ആവശ്യപ്പെട്ടിരുന്നു. കേസില്‍ ശാന്തയുടെ മകന്‍ ഉണ്ണി രാജന്‍ പി ദേവിനെ നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു.
2021 മെയ് 12നാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക തിരുവനന്തപുരം വെമ്പായത്തെ വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്തരുന്നത്. ഭര്‍തൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ് പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നായിരുന്നു ബന്ധുക്കളുടെ പരാതി. പ്രിയങ്കയുടെ സഹോദരന്‍ വിഷ്ണു നല്‍കിയ പരാതിയില്‍ വട്ടപ്പാറ പോലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നത്.
സ്ത്രീധനത്തിന്റെ പേരില്‍ പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നതെന്നും പരാതിയില്‍ പറയുന്നു. കേസില്‍ രണ്ടാം പ്രതിയാണ് ശാന്തമ്മ. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്.













Click it and Unblock the Notifications