സിനിമാ- സീരിയൽ താരം റാം മോഹൻ അന്തരിച്ചു
തിരുവനന്തപുരം: മലയാള- സിനിമാ സീരിയൽ താരം റാം മോഹൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം കോമാ സ്റ്റേജിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
ട്രിവാൻട്രം ക്ലബ്ബിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പക്ഷാഘാതം ഉണ്ടായി. രക്തസമ്മർദ്ദവും നിയന്ത്രണാതീതമായിരുന്നു.

തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം ശാന്തി കവാടത്തിൽ സംസ്കരിക്കും. നിരവധി ഹിറ്റ് സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതനായിരുന്നു റാം മോഹൻ












Click it and Unblock the Notifications