രമേഷ് പിഷാരടി നിയമസഭയിലേക്ക് മത്സരിക്കും?: കോണ്‍ഗ്രസ് കണ്ടുവെച്ചിരിക്കുന്നത് ഈ ഉറച്ച മണ്ഡലം
നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണയും സിനിമ താരങ്ങളെ അണി നിരത്താനുള്ള നീക്കവുമായി കോണ്‍ഗ്രസ്. കഴിഞ്ഞ തവണ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ ധർമ്മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി എത്തിയിരുന്നു. പ്രചരണ സമയത്ത് ശക്തമായ മത്സരത്തിന്റെ പ്രതീതി ഉയർത്തിയിരുന്നെങ്കിലും ഫലം പുറത്ത് വന്നപ്പോള്‍ എല്‍ ഡി എഫിലെ കെഎം സച്ചിന്‍ ദേവിനോട് ദയനീയമായി പരാജയപ്പെട്ടു. 2021 ലെ ആ പരീക്ഷണം പാളിയെങ്കിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും താരങ്ങളെ രംഗത്ത് ഇറക്കാനുള്ള ആലോചന കോണ്‍ഗ്രസ് തുടങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോണ്‍ഗ്രസ് പരിപാടികളിലും തിരഞ്ഞെടുപ്പ് പ്രചരണ വേദികളിലും സജീവമായ രമേഷ് പിഷാരടി അടക്കമുള്ളവരെ മത്സരിപ്പിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നാണ് ന്യൂസ് 18 കേരള റിപ്പോർട്ട് ചെയ്യുന്നത്. തൃപ്പൂണിത്തുറയില്‍ നിന്നും രമേഷ് പിഷാരടിയെ മത്സരിപ്പിക്കാനാണ് കൂടിയാലോചനകന്‍ നടക്കുന്നത്. താരവുമായി ഇത് സംബന്ധിച്ച ചർച്ചകള്‍ നടന്ന് കഴിഞ്ഞെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

മുന്‍ മന്ത്രി കെ ബാബുവിന്റെ സിറ്റിങ് മണ്ഡലമാണ് തൃപ്പൂണിത്തുറ. മത്സരത്തില്‍ നിന്നും മാറി നില്‍ക്കുമെന്ന കാര്യം അദ്ദേഹം ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും ചില ആരോഗ്യ പ്രശ്നങ്ങള്‍ അദ്ദേഹത്തിനുള്ളതായും ന്യൂസ് 18 കേരളയുടെ റിപ്പോർട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മണ്ഡലം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് രമേഷ് പിഷാരടിയെ രംഗത്തിറക്കുന്നത്.
യുവാക്കളുടേയും സ്ത്രീകളുടേയും മധ്യവർഗത്തിന്റേയും വോട്ട് നിർണ്ണായകമായ മണ്ഡലമാണ് തൃപ്പൂണിത്തുറ. ഈ സാഹചര്യത്തില്‍ ഇവരുടെ വോട്ട് ആകർഷിക്കുന്ന തരത്തിലുള്ള ഒരു സ്ഥാനാർത്ഥിയെന്ന ആലോചനയാണ് രമേഷ് പിഷാരടിയിലേക്ക് എത്തിയത്. മറുവശത്ത് നിന്ന് സാമുദായിക സമവാക്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്ഥാനാർത്ഥി നിർണ്ണയം ഉണ്ടായാല്‍ അതിനെ കൂടി അതിജീവിക്കാനുള്ള സ്ഥാനാർത്ഥിത്വം എന്നതും രമേഷ് പിഷാരടിയുടെ സാധ്യത വർധിപ്പിക്കുന്നു.
ആരാണ് രമേഷ് പിഷാരടി
മിമിക്രി വേദികളില്‍ നിന്നും മലയാള സിനിമ രംഗത്തേക്ക് എത്തിയ പ്രമുഖരില്‍ ഒരാളാണ് രമേഷ് പിഷാരടി.സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ 'കൊച്ചിൻ സ്റ്റാലിയൻസി'ൽ ദീർഘകാലം മാനേജറും ആർട്ടിസ്റ്റുമായിരുന്നു.ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ ധർമ്മജൻ ബോൾഗാട്ടിയോടൊപ്പം അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയിലൂടെയാണ് കൂടുതല്‍ ശ്രദ്ധേയനാകുന്നത്.
2008-ൽ പുറത്തിറങ്ങിയ 'പോസിറ്റീവ്' എന്ന ചിത്രത്തില്‍ നായകവേഷം ചെയ്തു. തുടർന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം അവതാരകന്‍ എന്ന നിലയിലും തിളങ്ങി. 2018 ൽ പഞ്ചരവർണ്ണതത്ത എന്ന ചിത്രത്തിലൂടെ പിഷാരടി ചലച്ചിത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചു. മമ്മൂട്ടിയെ നായകനാക്കി 'ഗാനഗന്ധർവൻ' എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
തൃപ്പൂണിത്തുറ
കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് തൃപ്പൂണിത്തുറ. 1991 മുതല്‍ 2011 വരെ അഞ്ച് തവണ തുടർച്ചയായി കെ ബാബു മണ്ഡലത്തില്‍ നിന്നും വിജയിച്ചു. എന്നാല്‍ 2016 ലെ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിലെ എം സ്വരാജിനോട് കെ ബാബുവിന് ആദ്യമായി പരാജയപ്പെടേണ്ടി വന്നു. 4467 വോട്ടിനായിരുന്നു എം സ്വരാജിന്റെ വിജയം.
എന്നാല്‍ 2021 ലെ തിരഞ്ഞെടെപ്പില്‍ എം സ്വരാജിനെ തന്നെ പരാജയപ്പെടുത്തി കെ ബാബു മണ്ഡലം തിരിച്ച് പിടിച്ചു. 1232 വോട്ടിനായിരുന്നു അദ്ദേഹത്തിന്റെ വിജയം. ബിജെപിക്കും മോശമല്ലാത്ത സ്വാധീനമുള്ള മണ്ഡലമാണ് തൃപ്പൂണിത്തുറ. യു ഡി എഫ് - 66875, എല്‍ ഡി എഫ് - 64883, ബി ജെ പി - 23756 എന്നിങ്ങനെയായിരുന്നു വോട്ടുനില. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് നേടിയെന്ന് ആരോപിച്ച് യു ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ എല്‍ ഡി എഫ് പരാതിയും നല്‍കിയിരുന്നു.
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു












Click it and Unblock the Notifications