ഫേസ്ബുക്ക് 'ഫ്രണ്ട്സ്' എന്നത് പലപ്പോഴും ഒരു മിത്താണ്; വൈറല്‍ കുറിപ്പുമായി രമേഷ് പിഷാരടി
കൊച്ചി: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മിത്ത് വിവാദത്തില്‍ പ്രതികരണവുമായി നടന്‍ രമേശ് പിഷാരടി. ഫേസ് ബുക്ക് 'ഫ്രണ്ട്സ്'എന്നത് പലപ്പോഴും ഒരു മിത്താണ് എന്ന് തുടങ്ങുന്ന കുറിപ്പിലാണ് രമേശ് പിഷാരടിയുടെ പ്രതികരണം. ഫേസ്ബുക്കിന്റെ ചിത്രം അടക്കം പങ്കുവച്ചുകൊണ്ടാണ് രമേശ് പിഷാരടിയുടെ പ്രതികരണം.
'മതത്തിനും , കക്ഷി രാഷ്ട്രീയത്തിനും വേണ്ടിയുള്ള കൊലവിളികള്‍ കൊണ്ടും തര്‍ക്കങ്ങള്‍ കൊണ്ടും ഇവിടം നിറഞ്ഞിരിക്കുന്നു. സൗഹൃദങ്ങള്‍ക്ക് വേണ്ടി ആയിരുന്നു ഫേസ്ബുക്ക് ആരംഭിച്ചത്..ചങ്ങാത്തം നിലനിര്‍ത്താന്‍ നിര്‍മ്മിക്കാന്‍ വീണ്ടെടുക്കാന്‍.. അങ്ങനെ പലതിനും...എന്നാല്‍ ഫേസ് ബുക്ക് ഉപയോഗത്തിന് അതിന്റെ കൗമാരം കടക്കാറാകുമ്പോഴേക്കും മനുഷ്യനെന്ന പോലെ ബാല്യത്തിന്റെ നിഷ്‌കളങ്കത കൈമോശം വന്നിരിക്കുന്നു''- രമേശ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

ഫേസ് ബുക്ക് 'ഫ്രണ്ട്സ്'എന്നത് പലപ്പോഴും ഒരു മിത്താണ്
മതത്തിനും , കക്ഷി രാഷ്ട്രീയത്തിനും വേണ്ടിയുള്ള കൊലവിളികള്‍ കൊണ്ടും തര്‍ക്കങ്ങള്‍ കൊണ്ടും ഇവിടം നിറഞ്ഞിരിക്കുന്നു. സൗഹൃദങ്ങള്‍ക്ക് വേണ്ടി ആയിരുന്നു ഫേസ്ബുക്ക് ആരംഭിച്ചത്..ചങ്ങാത്തം നിലനിര്‍ത്താന്‍ നിര്‍മ്മിക്കാന്‍ വീണ്ടെടുക്കാന്‍.. അങ്ങനെ പലതിനും...എന്നാല്‍ ഫേസ് ബുക്ക് ഉപയോഗത്തിന് അതിന്റെ കൗമാരം കടക്കാറാകുമ്പോഴേക്കും മനുഷ്യനെന്ന പോലെ ബാല്യത്തിന്റെ നിഷ്‌കളങ്കത കൈമോശം വന്നിരിക്കുന്നു. എല്ലാ മതങ്ങളും, രാഷ്ട്രീയ പാര്‍ട്ടികളും സ്‌നേഹിക്കാനാണത്രെ പഠിപ്പിക്കുന്നത്
'ഫേസ്ബുക്ക് '
സൗഹൃദങ്ങള്‍ക്ക് വേണ്ടിയാണ് ഉണ്ടാക്കിയത് എന്നു പറയും പോലെ- പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, മിത്ത് വിവാദത്തില്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മലക്കംമറിഞ്ഞതോടുകൂടി ഇനി സ്പീക്കര്‍ തിരുത്തുക മാത്രമാണ് ചെയ്യേണ്ടതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി പറയുന്ന നിലപാട് സ്പീക്കര്‍ക്ക് തിരുത്താതിരിക്കാന്‍ കഴിയില്ല. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ഗണപതി മിത്ത് ആണെന്ന് അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
'ഇപ്പോള്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ നേരേ അദ്ദേഹം എബൗട്ടേണ്‍ അടിച്ചിരിക്കുകയാണ്. അദ്ദേഹം പറയുന്നത് ഞാന്‍ ഗണപതി മിത്ത് ആണെന്ന് പറഞ്ഞിട്ടേയില്ല എന്നാണ്. ഒരു കാര്യംകൂടി അദ്ദേഹം പറയുന്നുണ്ട് ഞങ്ങള്‍ വിശ്വാസികള്‍ക്കൊപ്പം ആണെന്ന്. അപ്പോള്‍ ഇവിടെ പ്രശ്‌നമൊന്നും ഇല്ലല്ലോ. അപ്പോള്‍ ഗോവിന്ദന്‍ മാസ്റ്ററുടെ പുതിയ നിലപാട് മനസ്സിലാക്കിക്കൊണ്ട് സ്പീക്കര്‍ തന്റെ നിലപാട് തിരുത്തിയാല്‍ പ്രശ്‌നങ്ങള്‍ ഇവിടെ അവസാനിക്കും'
ഇവിടെ പ്രശ്‌നങ്ങള്‍ വഷളാക്കണമെന്ന് ഞങ്ങള്‍ ആരും ആഗ്രഹിക്കുന്നില്ല. ഇവിടെ വിശ്വാസികള്‍ ആരാധിക്കുന്ന ഗണപതി മിത്താണെന്നും മറ്റും പറഞ്ഞപ്പോഴാണ് എല്ലാവരും അതില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇപ്പോള്‍ ഏതായാലും ഗോവിന്ദന്‍ മാസ്റ്റര്‍ തന്റെ നിലപാട് തിരുത്തിയിരിക്കുന്നു. ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. യഥാര്‍ത്ഥവിശ്വാസികള്‍ക്ക് ഒപ്പം ഞങ്ങള്‍ നില്‍ക്കുകയാണെന്ന് പറയുമ്പോള്‍ ഞങ്ങള്‍ പറഞ്ഞിടത്തേക്ക് ഗോവിന്ദന്‍ മാസ്റ്റര്‍ വന്നിരിക്കുകയാണ്'- രമേശ് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications