Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലും കേരളത്തിലും കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് അത്യാവശ്യം; തിരിച്ച് വരും: രഞ്ജിപണിക്കര്‍

ഷാര്‍ജ: കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നവര്‍ പോലും പലപ്പോഴായി പറഞ്ഞ് കേള്‍ക്കുന്ന ഒരു കാര്യമാണ് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ച് വരവ് അത്യാവശ്യമാണെന്നുള്ളത്. കേരളത്തില‍് പരസ്പരം പോരടിക്കുമ്പോഴും ഇടതുപക്ഷ ആശയം വെച്ച് പുലര്‍ത്തുന്ന പലരും ഈ അഭിപ്രായം തുറന്ന് പറഞ്ഞിട്ടുമുണ്ട്. കേരളത്തിന് പുറത്ത് കോണ്‍ഗ്രസുമായി സിപിഎം തന്നെ നേരിട്ട് സഹകരിക്കുന്ന സാഹചര്യങ്ങള്‍ പല സംസ്ഥാനങ്ങളിലും നാം കണ്ടു.

ഇപ്പോഴിതാ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തിരിച്ച് വരേണ്ട ആവശ്യകത വ്യക്തമാക്കി നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരും രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയകാലാവസ്ഥയില്‍ കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് അത്യാവശ്യം, തിരിച്ചുവരും എന്നായിരുന്നു രണ്ജി പണിക്കര്‍ അഭിപ്രായപ്പെട്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് യുഡിഎഫ് ഷാര്‍ജയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്‍ജി പണിക്കരുടെ വാക്കുകളിലേക്ക്.

രാഷ്ട്രീയം ശ്വസിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആളാണെങ്കിലും

രാഷ്ട്രീയം ശ്വസിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആളാണെങ്കിലും ഈ ഒരു വേദിയില്‍ രാഷ്ട്രീയം പറയേണ്ടതില്ലാത്തോണ്ട് ഞാന്‍ അതിലേക്ക് കടക്കുന്നില്ല. കേരളത്തിന്റെ മുഖ്യധാര രാഷ്ട്രീയത്തില്‍ ആര്‍ക്കും എഴുതി തള്ളാന്‍ കഴിയാത്ത കരുത്തുറ്റ സാന്നിധ്യമാണ് രമേശ് ചെന്നിത്തല എന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹവുമായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ്. നിത്യവും ഇല്ലെങ്കിലും രമേശ് ചെന്നിത്തലയുമായി പലപ്പോഴും രാഷ്ട്രീയവും അല്ലാത്തതുമായി കാര്യങ്ങള്‍ സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

അങ്ങ് ചെങ്കോട്ടയില്‍ എത്തിയാലും ഫോട്ടോ ഷൂട്ട്: വൈറലായി റിതു മന്ത്രയുടെ പുതിയ ചിത്രങ്ങള്‍

അദ്ദേഹത്തിന്റെ ഭാവി രാഷ്ട്രീയ ജീവിതത്തില്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ട്

അദ്ദേഹത്തിന്റെ ഭാവി രാഷ്ട്രീയ ജീവിതത്തില്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. ഇന്ത്യയുടേയും കേരളത്തിന്റെയും പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയില്‍ കോണ്‍ഗ്രസ് എന്ന് പറയുന്ന ഒരു പ്രസ്ഥാനത്തിന് മാത്രമാണ് ഒരു പക്ഷെ ദേശീയ അടിസ്ഥാനം ഉള്ളത്. ഇന്ത്യയുടെ ബഹുസ്വരമായ എല്ലാ പ്രാതിനിത്യവും കഴിയുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് നിര്‍ത്താന്‍ കഴിയുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ് എന്നതില്‍ യാതൊരു തര്‍ക്കവും ഇല്ല.

അതുകൊണ്ട് തന്നെ ഇന്ത്യയുടെ ജനാധിപത്യ മുഖ്യധാരയില്‍ നിന്ന്

അതുകൊണ്ട് തന്നെ ഇന്ത്യയുടെ ജനാധിപത്യ മുഖ്യധാരയില്‍ നിന്ന് കോണ്‍ഗ്രസിനെയോ അതിനെ നയിക്കേണ്ട രമേശ് ചെന്നിത്തല ഉള്‍പ്പടേയുള്ള നേതാക്കളെയോ മാറ്റി നിര്‍ത്തിക്കൊണ്ട്, അല്ലെങ്കില്‍ എഴുതിത്തള്ളിക്കൊണ്ട് ഒരു രാഷ്ട്രീയം നമുക്ക് സങ്കല്‍പ്പിക്കാന‍് കഴിയില്ല.

കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് രാജ്യത്തിന്റേയും രാജ്യത്തെ എല്ലാ വിഭാഗം

കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് രാജ്യത്തിന്റേയും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടേയും ആവശ്യമാണ്. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും കോണ്‍ഗ്രസ് തിരിച്ച് വരുന്ന ഒരു കാലം ഉണ്ടാവും എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ എന്നും രഞ്ജി പണിക്കര്‍ പറയുന്നു. അതിന്റെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും അര്‍പ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ തിരക്കുകളിലേക്ക് പോയത്.

രഞ്ജി പണിക്കര്‍ കോണ്‍ഗ്രസുകാരനാണെന്ന് അധികം ആര്‍ക്കും അറിയില്ല. അത് എല്ലാവരേയും ബോധ്യപ്പെടുത്താനാണ് അദ്ദേഹത്തെ ഈ വേദിയില്‍ കൊണ്ടു വന്നത് എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി പ്രസംഗം. വളരെ താഴെത്തട്ട് മുതല്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തി വന്നയാളാണ് അദ്ദേഹം. അതിന് ശേഷമാണ് അദ്ദേഹം സിനിമയുടെ തിരക്കുകളിലേക്ക് പോയത്.

എന്നാല്‍ ഇന്നും ഞാനൊരു കോണ്‍ഗ്രസുകരാനാണെന്ന് പരസ്യമായി പറയും

എന്നാല്‍ ഇന്നും ഞാനൊരു കോണ്‍ഗ്രസുകരാനാണെന്ന് പരസ്യമായി പറയുന്ന ഒരാള്‍ കൂടിയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ ആര്ക്കും കഴിയില്ല. നമ്മുടെ രാജ്യത്തെ മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് ഉണ്ടാവണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+