Get Updates
Get notified of breaking news, exclusive insights, and must-see stories!

അവള്‍ എന്റെ നെഞ്ചില്‍ വീണ് പൊട്ടിക്കരഞ്ഞു!അന്ന് രാത്രി സംഭവിച്ചത് വിവരിച്ച് ലാല്‍...

കൊച്ചി ദര്‍ബാര്‍ ഹാളില്‍ മലയാള സിനിമാ ലോകം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് ലാല്‍ അന്ന് രാത്രി സംഭവിച്ചത് പറഞ്ഞത്.

കൊച്ചി: പ്രമുഖ നടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധം കത്തുന്നതിനിടെ സംഭവദിവസം രാത്രി നടന്ന കാര്യങ്ങള്‍ ലാല്‍ വിവരിച്ചു. കൊച്ചി ദര്‍ബാര്‍ ഹാളില്‍ മലയാള സിനിമാ ലോകം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് ലാല്‍ അന്ന് രാത്രി സംഭവിച്ചത് പറഞ്ഞത്. സംഭവം വിവരിക്കുമ്പോള്‍ ലാലിന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.

ഫെബ്രുവരി 17 വെള്ളിയാഴ്ച കൊച്ചിയില്‍ അതിക്രമത്തിനിരയായ നടി അഭയം തേടിയെത്തിയത് ലാലിന്റെ വീട്ടിലായിരുന്നു. തുടര്‍ന്ന് ലാലടക്കമുള്ളവരുടെ പിന്തുണയിലാണ് നടി പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായത്. സംഭവദിവസം രാത്രിയോടെ തന്റെ വീട്ടിലെത്തിയ നടി ആദ്യം എന്റെ നെഞ്ചില്‍ വീണ് പൊട്ടിക്കരഞ്ഞെന്നാണ് ലാല്‍ സങ്കടത്തോടെ പറഞ്ഞത്.

നടി ആദ്യം പോയത് ലാലിന്റെ വീട്ടിലേക്ക്...

നടി ആദ്യം പോയത് ലാലിന്റെ വീട്ടിലേക്ക്...

അതിക്രമത്തിന് ഇരയായ പ്രമുഖനടി സംഭവത്തിന് ശേഷം ആദ്യം പോയത് ലാലിന്റെ വീട്ടിലേക്കായിരുന്നു. തൃശൂരില്‍ നിന്നും ഡബ്ബിംഗിനായി കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് അങ്കമാലി അത്താണിക്ക് സമീപത്ത് വെച്ച് നടിയെ തട്ടിക്കൊണ്ടുപോകുകയും ആക്രമിക്കുകയും ചെയ്തത്.

കണ്ണ് നിറഞ്ഞ് ലാല്‍ വിവരിച്ചു...

കണ്ണ് നിറഞ്ഞ് ലാല്‍ വിവരിച്ചു...

വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയ അവള്‍ ആദ്യം തന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞെന്നാണ് ലാല്‍ പറഞ്ഞത്. കൊച്ചി ദര്‍ബാര്‍ ഹാളില്‍ മലയാള സിനിമാ ലോകം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് ലാല്‍ സംഭവം വിവരിച്ചത്. അന്നത്തെ രാത്രിയിലെ സംഭവം വിവരിക്കുമ്പോള്‍ ലാലിന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.

എല്ലാവരും വീട്ടിലെത്തി...

എല്ലാവരും വീട്ടിലെത്തി...

സംഭവമറിഞ്ഞ് പുലര്‍ച്ചെ തന്നെ നടിയുടെ പ്രതിശ്രുത വരനും വീട്ടുകാരും തന്റെ വീട്ടിലെത്തിയെന്ന് ലാല്‍ പറഞ്ഞു. അവരെല്ലാം നടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയെന്നും ലാല്‍ വ്യക്തമാക്കി.

പിന്നീട് പരാതി നല്‍കാന്‍ തയ്യാറായി...

പിന്നീട് പരാതി നല്‍കാന്‍ തയ്യാറായി...

സംഭവത്തിന് ശേഷമുള്ള ആദ്യ മണിക്കൂറുകളില്‍ ഇതൊന്നും പുറത്തറിയരുതെന്നായിരുന്നു നടിയുടെ നിലപാടെന്ന് ലാല്‍ വിവരിച്ചു. എന്നാല്‍ പ്രതിശ്രുത വരനടക്കം പിന്തുണ നല്‍കിയതോടെയാണ് പരാതി നല്‍കാനും, സംഭവിച്ചത് എവിടെയും തുറന്നു പറയാനും നടി തീരുമാനിച്ചതെന്നും ലാല്‍ പറഞ്ഞു.

കണ്ണ് നിറഞ്ഞ് സിനിമാ ലോകം...

കണ്ണ് നിറഞ്ഞ് സിനിമാ ലോകം...

നടി അതിക്രമത്തിനിരയായ ശേഷം സംഭവം ആദ്യമറിഞ്ഞ ഒരാളാണ് ലാല്‍. അന്ന് തന്റെ വീട്ടില്‍ നടന്ന സംഭവങ്ങള്‍ ലാല്‍ വിവരിച്ചപ്പോള്‍ കൂട്ടായ്മയില്‍ പങ്കെടുത്ത മറ്റു സിനിമാ താരങ്ങളുടെയും കണ്ണ് നിറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+