• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പുകഴ്ത്തി 'തള്ളി'യാല്‍ പ്രത്യേക പെന്‍ഷന്‍; വോട്ട് അഭ്യര്‍ത്ഥിച്ച് റിയാസ് ഖാന്‍റെ കോടാലിപറമ്പന്‍

തിരുവനന്തപുരം: റിയാസ് ഖാനെ നായകനാക്കി കെഎന്‍ ബൈജു സംവിധാനം ചെയ്യുന്ന മായക്കൊട്ടാരം എന്ന ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറക്കിയപ്പോള്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. കേരളത്തിലെ ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തനത്തെ സൂചിപ്പിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ റിയാസ് ഖാന്‍റെ രൂപ ഭാവങ്ങള്‍ പ്രമുഖ ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ' ഫിറോസ് കുന്നുംപറമ്പിലിനെ' ലക്ഷ്യം വെച്ചാണോ ചിത്രം പുറത്തിറങ്ങുന്നുവെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് ഇടയാക്കുകയം ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാം പോസ്റ്ററും പുറത്തറിങ്ങിയിരിക്കുകയാണ്.

cmsvideo
  Riyaz Khan About Nanmamaram Suresh Kodalipparamban | Oneindia Malayalam
  നൻമമരം സുരേഷ് കോടാലിപ്പറമ്പൻ

  നൻമമരം സുരേഷ് കോടാലിപ്പറമ്പൻ

  ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി നിങ്ങൾ നൽകിയത്, 17 മണിക്കൂറിൽ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ. എല്ലാവർക്കും നന്ദി. നൻമമരം സുരേഷ് കോടാലിപ്പറമ്പൻ. എന്ന ടാഗ് ലൈനായിരുന്നു മായക്കൊട്ടാരത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. ഇതേ തുടര്‍ന്ന് ചിത്രത്തെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്ത് എത്തിയിരുന്നു.

  സിനിമയുടെ രണ്ടാം പോസ്റ്ററും

  സിനിമയുടെ രണ്ടാം പോസ്റ്ററും

  ഇതിന് പിന്നാലെയാണ് ചിത്രത്തിന്‍റെ രണ്ടാം പോസ്റ്ററും അറിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററിന്‍റെ മാതൃകയിലാണ് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നന്മമരം സുരേഷ് കോടാലിപറമ്പന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് പോസ്റ്ററിലുള്ളത്.

  വിജയിപ്പിക്കുക

  വിജയിപ്പിക്കുക

  'കിഡ്ണി ചിഹ്നത്തില്‍ മത്സരിക്കുന്ന നമ്മുടെ സുരേഷ് കോടാലിപ്പറമ്പനെ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുക' എന്നാണ് പോസ്റ്ററില്‍ പറയുന്നത്. രോഗം വന്ന അവയവങ്ങള്‍ എടുത്ത് മാറ്റി അവിടെ കമ്പ്യൂട്ടര്‍ വത്കരിക്കും. കോടാലി കുന്ന് ഗ്രാമത്തില്‍ ശസ്ത്രക്രിയകള്‍ക്കായ മള്‍ട്ട് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, പടുകൂറ്റന്‍ എയര്‍പോര്‍ട്ട്, കേരളത്തിലെ രണ്ടാമത്തെ സെക്രട്ടറിയേറ്റ് എന്നി യാഥാര്‍ത്ഥ്യമാക്കും എന്നതാണ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍.

  പ്രത്യേക പെന്‍ഷന്‍

  പ്രത്യേക പെന്‍ഷന്‍

  എന്നെ പുകഴ്ത്തി തള്ളുന്ന കൂലിത്തൊഴിലാളികള്‍ക്ക് പ്രത്യേക പെന്‍ഷന്‍ പാക്കേജ് അനുവദിക്കും എന്നതാണ് പ്രകടന പത്രികയിലെ മറ്റൊരു പ്രധാന വാഗ്ദാനം. 'ഹാർട്ട് വേണോ..കിഡ്നി വേണോ..കരളുവേണോ, ലൈവിൽ വരൂ..നൻമരം ഒപ്പ്'- എന്നും ആക്ഷേപ ഹാസ്യത്തോടെ മയാക്കൊട്ടാരത്തിന്‍റെ രണ്ടാമത്തെ പോസ്റ്ററില്‍ പറയുന്നു. ഇതിനോടകം ഈ പോസ്റ്ററും സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.

  ഓണ്‍ലൈന്‍ ചാരിറ്റി

  ഓണ്‍ലൈന്‍ ചാരിറ്റി

  ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തനം അടിസ്ഥാനമാക്കിയുള്ള ഒരു സ്പൂഫ് സിനിമായാണ് മായക്കൊട്ടാരം എന്ന് റിയാസ് ഖാനും സംവിധായകന്‍ കെ എന്‍ ബൈജുവും നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയുടെ ഫോട്ടോ ഷൂട്ട് മാത്രമാണ് ഇതുവരെ പൂര്‍ത്തിയായതെന്നും എന്തെങ്കിലും വിഷയം കണ്ടാലും അതിലേക്ക് ചാടിക്കയറി ഇടപെടുന്ന ആളാണ് സുരേഷ് കോടാലി പറമ്പന്‍ എന്ന നായക കഥാപാത്രമെന്നും റിയാസ് ഖാന്‍ നേരത്തെ പറഞ്ഞിരുന്നു.

  സുരേഷ് കോടാലി പറമ്പന്‍

  സുരേഷ് കോടാലി പറമ്പന്‍

  ഏതെങ്കിലും വിഷയത്തില്‍ ഇടപെട്ടാല്‍ ആ പദ്ധതിക്ക് വേണ് പണം സമാഹരിച്ച് അതിന്‍റെ വീഡിയോ എടുത്ത് യൂട്യൂബില്‍ ഇടുന്നയാളാണ് സുരേഷ് കോടാലി പറമ്പന്‍. നിലവില്‍ നമുക്ക് ചുറ്റും പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റി പ്രവര്‍ത്തകരേയും വ്യക്തിപരമായി ഉദ്ധേശിച്ചല്ല ഈ കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്. സിനിമ സ്പൂഫ് ആയതിനാലാണ് പോസ്റ്ററുകളും സ്പൂഫായി തന്നെ ഇറക്കിയതെന്നും താരം നേരത്തെ പറഞ്ഞിരുന്നു.

  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണുമ്പോള്‍ ഓണ്‍ലൈന്‍ ചാരിറ്റി രംഗത്തെ ചില ആളുകളെ ഉദ്ധേശിച്ചല്ലേ ഇത് എന്ന് നമുക്ക് സംശയം തോന്നാം. അതേസമയം അങ്ങനെ ചിന്തിച്ചോട്ടെ എന്ന് മനസ്സിലാക്കി തന്നെയാണ് അത്തരമൊരു പോസ്റ്റര്‍ പുറത്തിറക്കിയത്. സ്പൂഫ് എന്നതിനോടൊപ്പം കഥാപാത്രത്തിന്‍റെ വൈകാരിക തലങ്ങളിലേക്കും സിനിമ കടക്കുന്നുണ്ടെന്നും ഒരു അഭിമുഖത്തില്‍ താരം വ്യക്തമാക്കിയിരുന്നു.

  എല്ലായിടത്തും ഉണ്ടാകും

  എല്ലായിടത്തും ഉണ്ടാകും

  ഇത്തരം പ്രവര്‍ത്തനം എല്ലാം ഉള്ള ആളാണെങ്കിലും ആത്മാര്‍ഥമായി ഒരാളെ സഹായിക്കാന്‍ സിനിമയില്‍ സുരേഷ് തീരുമാനമെടുക്കുന്നുണ്ട്. പല തരത്തിലുള്ളആളുകള്‍ എല്ലാ മേഖലകളിലും ഇല്ലേ. പൊലീസുകാരില്‍ പോലും നല്ലതും ചീത്തയുമായ ആളുകള്‍ ഇല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. നല്ലതും ചീത്തയുമായ ആളുകള്‍ എല്ലായിടത്തും ഉണ്ടാകും. അതുപോലെ സിനിമയില്‍ എല്ലാവരും മോശക്കാരാണെന്ന് പറയാന്‍ പറ്റില്ലല്ലോ. സിനിമയില്‍ പലതും തൊട്ടും തൊടാതെയും പറഞ്ഞുപോകുന്നുണ്ടെന്നും റിയാസ്‍ ഖാന്‍ പറഞ്ഞിരുന്നു.

  സംവിധായകനും

  സംവിധായകനും

  മായക്കൊട്ടാരം എന്ന ചിത്രം പൂര്‍ണ്ണമായും ആക്ഷേപഹാസ്യത്തിലാണ് ഒരുക്കിയിരിക്കുന്നതെന്ന് സംവിധായാകന്‍ കെഎന്‍ ബൈജുവും നേരത്തെ വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ ചാരിറ്റിയിലെ തട്ടിപ്പ് കാരെയാണ് ലക്ഷ്യം വെക്കുന്നത്. തട്ടിപ്പിലൂടെ മുന്നോട്ടുപോകാൻ ശ്രമിക്കുന്ന ചില നൻമ മരങ്ങൾക്കുള്ള മറുപടി കൂടിയാണ് മായക്കൊട്ടാരം എന്ന സിനിമയെന്നും അദ്ദേഹം പറഞ്ഞു. ബൈജു തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

  English summary
  actor Riyaz Khan's new movie mayaottaram's new poster urging people to vote Suresh Kodaliparamban
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X