Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ഫോണ്‍ കോള്‍: പിറ്റേന്ന് ഫോണുമായി സലീംകുമാര്‍ നേരെ സ്കുളില്‍: തുറന്ന് പറഞ്ഞ് സുബീഷ് സുധി

കണ്ണൂര്‍: ഓൺലൈൻ പഠനത്തിന്‍ സ്മാര്‍ട്ട് ഫോണില്ലാത്ത ഒരു കുട്ടിക്ക് നടന്‍ സലീം കുമാര്‍ ഫോണ്‍ എത്തിച്ച് നല്‍കിയതിനെ കുറിച്ച് തുറന്നെഴുതി നടന്‍ സുഭീഷ് സുധി. ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എല്ലാവരേയും കൊത്തിവലിക്കുമ്പോഴാണ് ഇത്തരമൊരാവശ്യം സലീമേട്ടൻ അനുഭാവപൂർവം പരിഗണിച്ചതെന്നും നമുക്ക് ഷെയര്‍ ചെയ്ത് വാങ്ങിയാലോ എന്ന് പറഞ്ഞിട്ട് പോലും അദ്ദേഹം അതിന് കൂട്ടാക്കിയില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ താരം വ്യക്തമാക്കുന്നു.

ആദർശങ്ങളും വിശ്വാസങ്ങളും വ്യത്യാസമാണെങ്കിലും നന്മയുടെ രാഷ്ട്രീയം സഹജീവി സ്നേഹത്തിലധിഷ്ഠിതമാണെന്ന് അദ്ദേഹം പഠിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സുഭീഷ് സുധിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഈ വര്‍ഷത്തെ ആദ്യ സുര്യഗ്രഹണം, ചിത്രങ്ങള്‍ കാണാം

അസ്തമിക്കാത്ത വെളിച്ചം

ഏത് മഹാമാരിയിലും അസ്തമിക്കാത്ത വെളിച്ചമാണ് മനുഷ്യത്വം. കോവിഡാനന്തര സിനിമാലോകം ലൈംലെറ്റിൽ നിന്ന് വളരെ അകലെയാണെന്ന് എല്ലാവർക്കും അറിയാം. നിമാത്തിരക്കുകളൊഴിഞ്ഞ് വീട്ടു ജീവിതത്തിന്റെ സ്വസ്തതയിൽ അഭിരമിച്ചിരിക്കുമ്പോഴാണ് പഞ്ചായത്ത് പ്രസിഡണ്ട് സജീവേട്ടന്റെ ഫോൺ കോൾ. സംസാരത്തിനിടയ്ക്ക് കുട്ടികളുടെ ഓൺലൈൻ പഠനകാര്യങ്ങളും ഫോണില്ലാത്തവരുടെ പ്രയാസങ്ങളും കടന്നു വന്നു.

ഓൺലൈൻ ക്ലാസ്


ഓൺലൈൻ ക്ലാസിന്റെ പുത്തൻ ലോകത്താണ് വിദ്യാർത്ഥികൾ. എല്ലാവരും പുതിയ ക്ലാസിലെ പുതിയ പാഠങ്ങൾ പഠിക്കുമ്പോൾ നിർഭാഗ്യവശാൽ E- ക്ലാസ്സിന് പുറത്ത് നിൽക്കേണ്ടിവരുന്ന കുട്ടികളിലേക്ക് സംസാരം നീണ്ടു.. മനസ്സിനെ കൊളുത്തി വലിച്ച ആ പ്രതിസന്ധി മറ്റൊരു ഫോൺ കോളിലൂടെ ഇല്ലാതായിമാറി. പ്രിയ സുഹൃത്ത് സലീമേട്ടനാണ് ഫോണില്ലാതെ വിഷമിക്കുന്ന കുട്ടിക്ക് ഫോൺ നൽകാമെന്ന ആശ്വാസവാക്കായി മാറിയത്.

സലീംകുമാര്‍

ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എല്ലാവരേയും കൊത്തിവലിക്കുമ്പോഴാണ് ഇത്തരമൊരാവശ്യം സലീമേട്ടൻ അനുഭാവപൂർവം പരിഗണിച്ചത്. നമുക്ക് ഷെയർ ചെയ്ത് വാങ്ങാമെന്ന എന്റെ നിർബന്ധത്തെപ്പോലും വകവെയ്ക്കാതെ പിറ്റേന്ന് രാവിലെ ഫോണുമായി സ്കൂളിലെത്തിയ സലീമേട്ടനെക്കുറിച്ച് കൂടുതലെന്ത് പറയാൻ. ആദർശങ്ങളും വിശ്വാസങ്ങളും വ്യത്യാസമാണെങ്കിലും നന്മയുടെ രാഷ്ട്രീയം സഹജീവി സ്നേഹത്തിലധിഷ്ഠിതമാണെന്ന് അദ്ദേഹമെന്നെ പഠിപ്പിച്ചു.

അവർ പഠിക്കട്ടെ


ഇപ്പോൾ ഞാന്‍ ആലോചിക്കുന്നത് ഒരുകാര്യം മാത്രമാണ്. മനുഷ്യസ്‌നേഹത്തിന് എന്തെന്തുമാനങ്ങളാണ്. സലീമേട്ടനെപ്പോലുള്ളവർ പ്രകാശഗോപുരങ്ങളായി ഇങ്ങനെ നിൽക്കുമ്പോൾ ഏതിരുട്ടിനേയാണ് നമ്മൾ ഭയപ്പെടേണ്ടത്. മഹാമാരിയുടെ കറുത്ത നാളുകളിൽ നിങ്ങളേപ്പോലുള്ളവരാണ് പ്രകാശം.. നമുക്കും മാതൃകയാക്കാം.. ഒരിയ്ക്കോ ഒന്നിലധികം പേർക്കോ ഒരു കുട്ടിയുടെ ഓൺലൈൻ പഠനത്തിന് സഹായമാകാം..

അവർ പഠിക്കട്ടെ.. നമുക്ക് കൂടെ നിൽക്കാം.

ക്യൂട്ട് ചിത്രങ്ങളുമായി പ്രിയ നടി മഡോണ സെബാസ്റ്റിയന്‍

Recommended Video

cmsvideo
    'Are You BJP?': Ahaana Krishna reply goes viral on social media | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+