എല്ലാ സീനിയോറിറ്റിയും തെറ്റിച്ച്, മണീ...നീയെന്നെ ഓവര്‍ ടേക്ക് ചെയ്തുവെന്ന് സലിംകുമാര്‍
സോഷ്യല്‍ മീഡിയ പല തവണ കൊന്ന താരമാണ് സലിംകുമാര്‍. തന്റെ മരണ വാര്‍ത്ത കേട്ട സലിംകുമാര്‍ ചിരിച്ചു കൊണ്ടാണ് നേരിട്ടത്. എന്നാല്‍, സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രശസ്ത താരം കലാഭവന്‍ മണിയുടെ വിയോഗത്തില്‍ സലിംകുമാറിന്റെ കണ്ണുകള്‍ നിറഞ്ഞു, തൊണ്ടയിടറി. മണിയുടെ ചേതനയറ്റ ശരീരം കണേണ്ടി വന്നതിന്റെ ദുഃഖത്തില്‍ സലിംകുമാര്‍ ഫേസ്ബുക്കില്‍ മനസ്സ് നോവിക്കുന്ന വാക്കുകള്‍ കുറിച്ചു.
ഒരു കലാകാരനെ അംഗീകരിക്കാന്‍ മരണം അനിവാര്യമാണെന്ന് നീ ഒരു അഭിമുഖത്തില്‍ പറഞ്ഞു. നിന്റെ കരിനാക്ക് ഫലിച്ചതു പോലെ എനിക്ക് ഇപ്പോള്‍ തോന്നുന്നുവെന്നും സലിംകുമാര്‍ കുറിച്ചു. എല്ലാ സീനിയോറിറ്റിയും നീ തെറ്റിച്ചു. ആദ്യം പോകേണ്ടിയിരുന്നത് ഞാനാണ്, എന്നാല്‍ നീ എന്നെ ഓവര്‍ടേക്ക് ചെയ്തു കളഞ്ഞുവെന്നും താരം കുറിച്ചു.

സിനിമയില്‍ എത്തുന്നതിനുമുന്‍പേ ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. കലാഭവനില്‍ വെച്ചാണ് ഞങ്ങള്‍ നല്ല സുഹൃത്തുക്കളാകുന്നത്. ആദ്യം സിനിമയില്‍ എത്തിയത് മണിയാണ്. തന്റെ വിവാഹത്തിന് മണി വീട്ടില്‍ വന്ന് നാടന്‍ പാട്ടുകളൊക്കെ പാടിയത് ഇന്നും ഓര്‍ക്കുന്നു. അന്ന് അവന്‍ എന്നോട് പറഞ്ഞു അടുത്തതായി സിനിമയില്‍ വരുന്നത് സലിംകുമാറാണെന്ന്. പറഞ്ഞതിന്റെ രണ്ടാം ദിവസം എനിക്ക് സിനിമയില്‍ നിന്നും ഒരവസരം കിട്ടുകയും ചെയ്തു.
മണി.... ഇന്നലെ നിന്റെ ചേതനയറ്റ ശരീരവും കണ്ടു വീട്ടിൽ തിരിച്ചെത്തിയ ഞാൻ നീയും ജോൺ ബ്രിട്ടാസും തമ്മിലുള്ള ഒരു ഇന്റർവ്യൂവ...
Posted by Salim Kumar onMonday, March 7, 2016
ദാരിദ്ര്യത്തിന്റെ നാളുകളില്‍ തുടങ്ങിയ സൗഹൃദമായിരുന്നു. മണിയെ അവസാനമായി ഐസിയുവില്‍ വെച്ച് കണ്ടപ്പോള്‍ ഉണ്ടായ ശൂന്യത നികത്താന്‍ പറ്റില്ല മണീ... എന്നും സലിംകുമാര്‍ കുറിച്ചു. നീയിപ്പോഴും ഉറങ്ങുകയാണ് മണി..ഇവിടെ പറവൂരില്‍ ബീഡിയും വലിച്ചു ഞാന്‍ ഇരിക്കുകയാണ്. പക്ഷെ, കലാഭവനില്‍ ചെന്ന് പരാതി പറയാന്‍ ഇന്ന് നീയില്ലല്ലോയെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications