കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തല ഉയര്‍ത്തിപ്പിടിച്ച് നടന്‍ സലീം കുമാര്‍... പ്രതിഷേധത്തിന് രാഷ്ട്ര, രാഷ്ട്രീയ, വർഗ്ഗ, വർണ വരമ്പുകളില്ലെന്ന്

Google Oneindia Malayalam News

കൊച്ചി: ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന എഴുതിയ ട്വീറ്റിനെ ചൊല്ലിയുളള വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. സമരത്തെ പിന്തുണച്ച് രംഗത്തെത്തിയ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗിനെതിരെ കേസ് എടുത്തിരിക്കുകയാണ് ദില്ലി പോലീസ്.

മാപ്പെന്ന് പറഞ്ഞാൽ മാപ്പോട് മാപ്പ്, കുന്നംകുളം മാപ്പും! സച്ചിന്റെ പേരിൽ ഷറപ്പോവയോട് മല്ലൂസിന്റെ കൂട്ട മാപ്പ്മാപ്പെന്ന് പറഞ്ഞാൽ മാപ്പോട് മാപ്പ്, കുന്നംകുളം മാപ്പും! സച്ചിന്റെ പേരിൽ ഷറപ്പോവയോട് മല്ലൂസിന്റെ കൂട്ട മാപ്പ്

കര്‍ഷകരെ പിന്തുണച്ച ഗ്രെറ്റ തുമ്പെര്‍ഗിനെതിരെ ദില്ലി പോലീസ് കേസെടുത്തു; പുതിയ ടൂള്‍കിറ്റുമായി ട്വീറ്റ്കര്‍ഷകരെ പിന്തുണച്ച ഗ്രെറ്റ തുമ്പെര്‍ഗിനെതിരെ ദില്ലി പോലീസ് കേസെടുത്തു; പുതിയ ടൂള്‍കിറ്റുമായി ട്വീറ്റ്

ബിജെപി സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും എല്ലാം ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപ്പഗണ്ട എന്ന ഹാഷ്ടാഗുമായി രംഗത്തെത്തുകയും ചെയ്തു. എന്തായാലും ആ നീക്കത്തെ പിന്തുണയ്ക്കാന്‍ മലയാളി സിനമാ താരവും ദേശീയ പുരസ്‌കാര ജേതാവും ആയ സലീം കുമാര്‍ തയ്യാറല്ല. പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചിരിക്കും. അതിന് രാഷ്ട്ര, രാഷ്ട്രീയ, വര്‍ഗ്ഗ, വര്‍ണ വരമ്പുകളില്ലെന്നാണ് സലീം കുമാര്‍ പ്രഖ്യാപിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

ജോർജ്ജ് ഫ്ലോയ്ഡിനെ കൊന്നപ്പോൾ

ജോർജ്ജ് ഫ്ലോയ്ഡിനെ കൊന്നപ്പോൾ

അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്ലോയിഡിന്റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു.

നമ്മൾ ഇന്ത്യക്കാരും

നമ്മൾ ഇന്ത്യക്കാരും

ആക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല.
പകരം ലോകപ്രതിഷേധത്തെ അവർ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കൻ പോലീസ് മേധാവി മുട്ടുകാലിൽ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മൾ കണ്ടു.

അവർക്ക് നഷ്ടപ്പെടാത്ത എന്ത്

അവർക്ക് നഷ്ടപ്പെടാത്ത എന്ത്

അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടത്?

അതിർവരന്പുകളില്ലാത്ത പ്രതിഷേധം

അതിർവരന്പുകളില്ലാത്ത പ്രതിഷേധം

പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകൾ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വർഗ്ഗ വരമ്പുകളില്ല, വർണ്ണ വരമ്പുകളില്ല.
എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം.

സ്റ്റാൻഡ് വിത്ത് ഫാർമേഴ്സ്

ഐ സ്റ്റാൻഡ് വിത്ത് ഫാർമേഴ്സ്, ഫാർമേഴ്സ് എഗെയ്ൻസ്റ്റ് പ്രൊപ്പഗണ്ടിസ്റ്റ് ഗവൺമെന്റ്, ഫാർമർ ലൈവ്സ് മാറ്റേഴ്സ് എന്നീ ഹാഷ്ഗാടുകളോടെയാണ് സലീം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദേശീയ തലത്തിൽ തന്നെ അപൂർവ്വം സെലിബ്രിറ്റികൾ മാത്രമാണ് കർഷക സമരത്തെ പിന്തുണച്ചിട്ടുള്ളത്. സമരത്തെ പിന്തുണയ്ക്കാതെ മാറി നിന്നവരാണ്, റിഹാന്നയുടെ ട്വീറ്റിനെതിരെ രംഗത്ത് വന്നവരിൽ ഭൂരിപക്ഷവും.

താന്‍ ഇപ്പോഴും കര്‍ഷക സമരത്തിനൊപ്പമെന്ന് ഗ്രേറ്റ തന്‍ബര്‍ഗ്; എഫ്ഐആറില്‍ പേരില്ലെന്ന് ദില്ലി പൊലീസ്താന്‍ ഇപ്പോഴും കര്‍ഷക സമരത്തിനൊപ്പമെന്ന് ഗ്രേറ്റ തന്‍ബര്‍ഗ്; എഫ്ഐആറില്‍ പേരില്ലെന്ന് ദില്ലി പൊലീസ്

കര്‍ഷക സമരം: റിഹാനയെ തള്ളി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍, കോലിയും രോഹിതും വരെകര്‍ഷക സമരം: റിഹാനയെ തള്ളി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍, കോലിയും രോഹിതും വരെ

English summary
Actor Salim Kumar on Farmer Protest, says there is no boundaries for protests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X