'18 വര്‍ഷം ശബരിമലയ്ക്ക് പോയി, ഇന്ന് ഈശ്വര വിശ്വാസിയല്ല'; കാരണം തുറന്നുപറഞ്ഞ് സലീം കുമാര്‍
മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട തരാമാണ് സലീം കുമാര്‍. ഹാസ്യതാരമായി സിനിമ ലോകത്തേക്ക് വന്ന സലീം കുമാര്‍ ഇന്ന് ഒരുപാട് ശ്രദ്ധേയമായ വേഷങ്ങളുമായി മലയാളികള്‍ക്ക് മുന്നിലെത്തി. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛന് ഉറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം താരത്തെ തേടിയെത്തിയിരുന്നു. ഇതോടൊപ്പം ആദാമിന്റെ മകന് അബു എന്ന ചിത്രത്തിലൂടെ ദേശിയ പുരസ്കാരവും സലീം കുമാറിനെ തേടിയെത്തി.
ഇപ്പോഴിതാ സലീം കുമാറിന്റെ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താന്‍ ഈശ്വര വിശ്വാസിയാണോ എന്ന ചോദ്യത്തിന് സലീം കുമാര്‍ നല്കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. താന്‍ ഒരു ഈശ്വര വിശ്വാസിയല്ലെന്നാണ് സലീം കുമാര്‍ പറയുന്നത്. എല്ലാ ഈശ്വരന്മാര്ക്കും കാശാണ് വേണ്ടതെന്നും സലീം കുമാര്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. സലീം കുമാറിന്റെ വാക്കുകളിലേക്ക്...

'ഈശ്വരന് എന്നെ വിശ്വാസമാണ്, ഞാന്‍ അമ്പലങ്ങളിലൊക്കെ പോയിരുന്നു, ഇപ്പോള്‍ അമ്പലങ്ങളിലൊന്നും പോകാറില്ല. എല്ലാ ദൈവത്തിനും പൈസയാണ് വേണ്ടത്. അത് ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യാനിയായാലും എല്ലാവര്ക്കും പൈസ വേണം. പൈസ ഇല്ലാതെ ഒരു കാര്യവും നടക്കില്ല. ദൈവത്തിന് ജീവിക്കാന്‍ മനുഷ്യരുടെ കാശ് വേണം, അപ്പോള്‍ ഇങ്ങേരുടെ ജോലി എന്താണ്'. - സലീം കുമാര്‍ പറഞ്ഞു.
'ചെറുപ്പത്തിലേ അടിച്ചേല്‍പ്പിച്ച ചില സംഭവങ്ങളുണ്ട് നമ്മുടെ മനസില്‍. അപ്പോ, ഈശ്വരാ എന്നൊക്കെ നമ്മള് അറിയാതെ വിളിച്ചുപോകും. ഇപ്പൊ എനിക്ക് വിശ്വാസമില്ല. ആ ഒരു സങ്കല്‍പ്പത്തോട് തന്നെ വിശ്വാസമില്ല, കുഞ്ഞുനാളിലൊക്കെ മനസില്‍ ചില കാര്യങ്ങളുണ്ട്, അതുകൊണ്ട് ചിലപ്പോ ഈശ്വരാ എന്നൊക്കെ വിളിച്ചുപോകും'.
' സത്യത്തില്‍ എല്ലാം വെറും അര്‍ത്ഥശൂന്യമാണെന്ന് മനസിലായി കഴിഞ്ഞു. ജീവിതാനുഭവങ്ങളിലൂടെ ചില കാര്യങ്ങള്‍ മനസിലാക്കി. ദൈവത്തിന്റെ പേരും പറഞ്ഞ് ആളുകള്‍ ജീവിക്കുകയാണ്. ദൈവത്തിനെ വിറ്റ് ജീവിക്കുകയാണ്. മലയാളികള്‍ക്ക് എല്ലാം അറിയാം. എന്നിട്ടും അതില്‍ കൂട്ടുനില്‍ക്കുകയാണ്'.
'എല്ലാം തട്ടിപ്പാണ്, അടുത്തോട്ട് ചെല്ലുംതോറും തട്ടിപ്പാണെന്ന് മനസിലാകുകയാണ്. ദൈവത്തിനെ കാണാന്‍ രണ്ട് ക്യൂ. വി ഐ പി ക്യൂ, പാവപ്പെട്ടവന് അല്ലാത്ത ക്യൂ. ഒരു വഴിപാടുകള്‍ക്ക് എത്ര രൂപയാണ്. ഇതൊക്കെ നടത്തുന്ന സാധാരണക്കാരനാണ് എന്നുള്ളതാണ്. അതില്‍ വിശ്വാസമില്ല. അറിയാതെയൊക്കെ കൈ കൊണ്ട് തൊഴുപോയിട്ടുണ്ട് ഞാന്‍. ചെറുപ്പം മുതലേ അച്ഛനമ്മമാര്‍ കുത്തിവച്ച രക്തമാണ്'.
'ഞാന്‍ ഏതൊക്കെ പാര്‍ട്ടിയിലേക്ക് പോയാലും കോണ്‍ഗ്രസ് എന്ന് പറയുമ്പോള്‍ പ്രത്യേക സ്നേഹമുണ്ടാകും, കാരണം ചെറുപ്പത്തിലേ കുത്തിവച്ചത് അതാണ്. ശബരിമലയ്ക്ക് 18 വര്‍ഷം പോയിട്ടുണ്ട് ഞാന്‍. ഇപ്പോ ഏത് പള്ളിയിലും പോകാറുണ്ട്. ക്രിസ്ത്യന്‍ പള്ളിയില്‍ പോകാറുണ്ട്. എല്ലായിടത്തും പൈസയുടെ പരിപാടികളേ ഉള്ളൂ'- സലീം കുമാര്‍ പറഞ്ഞു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications