പശുവിന് കൊടുക്കുന്ന പുല്ല് വരെ കഴിപ്പിച്ചു: കുടല്‍ വരെ പുറത്തേക്ക് വരുന്ന സ്ഥിതിയായി; സലീം കുമാർ
മതിയായ സമയത്ത് കൃത്യമായ ചികിത്സ നേടാത്തതിനെ തുടർന്ന് തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ സലീം കുമാർ. ഓപ്പറേഷനോടുള്ള ഭയം കാരണം പാരമ്പര്യ വൈദ്യന്മാരുടെ അടുത്തായിരുന്നു അസുഖത്തിന്റെ ആദ്യ ഘട്ടത്തിൽ സലിം കുമാർ ചികിത്സ തേടിയിരുന്നതെന്നും അദേഹം പറയുന്നു. പലരും വൈദ്യന്മാരുടെ അടുത്തൊക്കെ പോയി ലിവറൊക്കെ പൂർണ്ണമായി തകർത്തതിന് ശേഷമാണ് നമ്മള്‍ ആശുപത്രിയിലേക്ക് പോകാറുള്ളതും സലീകുമാർ പറയുന്നു.
എന്റെ അസുഖത്തിന് കരള്‍ മാറ്റിവെക്കല്‍ മാത്രമായിരുന്നു പരിഹാരം. എന്നാല്‍ ഞാന്‍ അത് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. അങ്ങനെയിരിക്കെയാണ് സുഹൃത്തായ ഡിവൈഎസ്പി വന്ന് ഒറ്റപ്പാലത്തെ നിർമ്മലാനന്ദഗിരി എന്ന വൈദ്യരെക്കുറിച്ച് പറയുന്നത്. അങ്ങേര് ക്യാന്‍സർ വരെ മാറ്റുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെ ഞാനും അദ്ദേഹവും അവിടെ പോയി. 51 ദിവസം കൊണ്ട് എന്റെ അസുഖം മാറ്റിത്തരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനമെന്നും സലീകുമാർ ഓർക്കുന്നു.

നിലംപരണ്ട എന്ന് പറയുന്ന ഒരു പച്ചമരുന്ന് 51 ദിവസം കഞ്ഞിയിലിട്ട് കുടിക്കാനാണ് പറഞ്ഞത്. 51 അല്ല, 501 ദിവസം കഴിച്ചിട്ടും അസുഖം മാറിയില്ല. ഇത് പറയാന്‍ അദ്ദേഹത്തെ ഞാന്‍ വിളിച്ചപ്പോള്‍ പുള്ളി ക്യാന്‍സർ ബാധിതനായി ആശുപത്രിയിലായിരുന്നു. അങ്ങനെയുള്ള വൈദ്യരുടെ അടുത്താണ് ആളുകള്‍ ക്യാന്‍സർ മാറ്റാനായി പോവുന്നത്.
ഇതെ ഡിവൈഎസ്പി സുഹൃത്ത് തന്നെയാണ് ചേർത്തയിലെ ഒരു വൈദ്യനെക്കുറിച്ച് പറയുന്നത്. ജീവിക്കാനുള്ള മോഹവും ഓപ്പറേഷനുള്ള പേടിയും കാരണം ഞാന്‍ അവിടേയും പോയി. അവിടെ എത്തിയപ്പോള്‍ തന്നെ തട്ടിപ്പാണെന്ന് തോന്നിയിരുന്നു. ആ വൈദ്യന്റെ പേരാണ് മോഹനന്‍ വൈദ്യർ. എല്ലാ ഡോക്ടർമാരേയും വെല്ലുവിളിക്കുമായിരുന്നു അദ്ദേഹം. എന്റെ അസുഖത്തിന് ആധുനിക വൈദ്യശാസ്ത്രത്തില്‍ മരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും സലീംകുമാർ പറയുന്നു.
അവിടെ കാണിച്ചാല്‍ മാത്രം പോര, അവിടുന്ന് തരുന്ന ഭക്ഷ്യവസ്തുകള്‍ തന്നെ കഴിക്കുകയും വേണം. അങ്ങനെ പശു കഴിക്കുന്ന ഒരു പുല്ലാണ് എനിക്ക് പറിച്ച് തന്നത്. വേണ്ടി വന്നാല്‍ വീട്ടില്‍ പറമ്പില്‍ നിന്നും പറിക്കാം. ഇത് കഴിച്ച് തുടങ്ങിയെങ്കിലും എന്റെ ശരീരത്തിന് പറ്റാത്ത അവസ്ഥയായി. ചോരയാണ് പുറത്തേക്ക് വരുന്നത്. സംഭവം വൈദ്യരെ അറിയിച്ചപ്പോള്‍ "അകത്ത് കുറച്ച് രക്തം കിടപ്പുണ്ടായിരുന്നു, അത് പുറത്ത് കളയാനുള്ള ഒരു സാധനം കൊടുത്തിട്ടുണ്ട്" എന്നായിരുന്നു അദ്ദേഹം അന്നേരം പറഞ്ഞത്.
അവസാനം അകത്തുള്ള കുടല്‍ വരെ പുറത്ത് വരുമെന്ന അവസ്ഥയായി. പിന്നീട് വീണ്ടും വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ല. തുടരെ തുടരെ വിളിച്ചപ്പോള്‍ ഒരിക്കല്‍ എടുത്തു, എന്നിട്ട് പറഞ്ഞത് വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോയിക്കോ എന്നാണ്. ഈ വിഷയം ഡിവൈഎസ്പിയോട് പറഞ്ഞപ്പോള്‍ പറയുന്നത് എന്നാ മലയാറ്റൂർ ഒരു വൈദ്യരുണ്ട് അങ്ങോട്ട് പോവാം എന്നായെന്നും സലീം കുമാർ പറയുന്നു.
മലയാറ്റൂർകാരന്‍ പറഞ്ഞത് 500 തേങ്ങയുടെ വെള്ളം എടുത്ത് തീയില്‍ വറ്റിച്ച്, വറ്റിച്ച് ലേഹ്യം പോലെ ആക്കി സേവിക്കണമെന്നായിരുന്നു. ഭാര്യ രാവിലെ മുതല്‍ ഇരുന്ന വറ്റിക്കലായിരുന്നു. അങ്ങനെ അത് തയ്യാറായി ആദ്യ സ്പൂണ്‍ കഴിച്ചപ്പോള്‍ തന്നെ ശർദ്ദിയായി. വൈദ്യരെ അത് വിളിച്ച് അറിയപ്പോള്‍ പറയുകയാണ്, കഴിക്കാന്‍ പറ്റില്ലെങ്കിലും കളയണ്ട, പൊള്ളലേല്‍ക്കുമ്പോള്‍ പുരട്ടാമെന്ന്. ലിവർ സിറോസിസിന്റെ മരുന്നാണ് പൊള്ളലേല്‍ക്കുമ്പോഴും പുരട്ടേട്ടത്.
മലയാറ്റൂരിലെ ആ വൈദ്യന്‍ ഇപ്പോഴും ചികിത്സ നടത്തുന്നുണ്ട്. ഞാന്‍ ഇപ്പോഴും പയറ് മണിപോലെ നടക്കുന്നതിന്റെ കാരണം തന്റെ ചികിത്സയാണെന്ന് പറഞ്ഞ് വയനാട്ടിലും ഒരു വൈദ്യനുണ്ട്. അദ്ദേഹത്തെ ഞാന്‍ കണ്ടിട്ട് പോലുമില്ല. മനുഷ്യനെ പറ്റിക്കുന്ന കുറേ ആളുകള്‍ നമ്മുടെ ചുറ്റുമുണ്ട്. കിഡ്നി എന്ന് പറഞ്ഞാല്‍ വൃഷ്ണം ആണെന്ന് വിചാരിക്കുന്നവർ ഇപ്പോഴുണ്ടെന്നും സലീംകുമാർ പറയുന്നു.
ഇംഗ്ലീഷ് മരുന്നിനെ പേടിച്ച് എവിടെയൊക്കെയോ തട്ടിപ്പുട്ടുണ്ടോ അവിടെയൊക്കെയോ ഞാന്‍ പോയിട്ടുണ്ട്. ഒരു മാസത്തെ മരുന്നിന് 25000 രൂപവരെയൊക്കെ ചിലവാക്കിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളെക്കുറിച്ചൊക്കെ വേണ്ടപ്പെട്ടവരോടൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും നടപടിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നില്ല.
കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നവർക്ക് അഞ്ച് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച ഉമ്മന്‍ ചാണ്ടിയുടെ നടപടി മറക്കാന്‍ സാധിക്കില്ല. അത് എല്ലാവർക്കും വലിയ അനുഗ്രഹമായിരുന്നു. കാരുണ്യ ലോട്ടറി വഴിയായിരുന്നു അതിന്റെ തുക കണ്ടെത്തിയിരുന്നത്. അത് ഇന്നില്ല, അതൊക്കെ ഇവിടെ നടപ്പില്‍ വന്നാല്‍ പാവപ്പെട്ട ആളുകള്‍ക്ക് വലിയ ഉപകാരമായി മാറും. ഉമ്മന്‍ ചാണ്ടിയോട് ആളുകള്‍ ഇത്ര സ്നേഹം കാണിക്കാന്‍ കാരണം ഇതൊക്കെയാണെന്നും സലീം കുമാർ കൂട്ടിച്ചേർത്തു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications