സ്ഥാനാര്‍ത്ഥിയാകാന്‍ ക്ഷണിച്ചിട്ടില്ല, കള്ളാ എന്ന വിളി കേള്‍ക്കാന്‍ താല്‍പര്യമില്ലെന്ന് സലിംകുമാര്‍
കൊച്ചി: പറയാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് പ്രശസ്ത താരം സലിംകുമാര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ ജഗദീഷിന് വേണ്ടി പ്രചാരണം നടത്തി ഊര്‍ജ്ജം കളയാന്‍ താനില്ലെന്ന് സലിംകുമാര്‍ പറഞ്ഞെന്നുള്ള ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം കേട്ടത്. എന്നാല്‍, താന്‍ അങ്ങനെയൊരു കാര്യമേ പറഞ്ഞിട്ടില്ലെന്നാണ് സലിംകുമാര്‍ പറയുന്നത്.
ഞാന്‍ പറയാത്ത കാര്യം ഇങ്ങനെ പറഞ്ഞിട്ട് ആര്‍ക്ക് എന്തു കിട്ടാനാണ്. പത്തനാപുരത്തു പോയി ഊര്‍ജ്ജം കളയാന്‍ താനില്ലെന്നാണ് പറഞ്ഞത്. പത്തനാപുരത്ത് ജഗദീഷ് മാത്രമല്ല മത്സരിക്കുന്നത്. ഞാന്‍ അദ്ദേഹത്തെക്കുറിച്ചല്ല പറഞ്ഞതെന്നും താരം പറയുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി താന്‍ പ്രചരണത്തിന് ഇറങ്ങുന്നുണ്ട്.

നടന്‍ സിദ്ധിഖ് മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തിനു വേണ്ടിയും പ്രചരണത്തിനിറങ്ങുമെന്നും സലിംകുമാര്‍ പറയുന്നു. ജഗദീഷും ഗണേഷും തന്നെ പ്രചരണത്തിനായി ഇതുവരെ വിളിച്ചിട്ടില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി മാത്രമേ ഞാന്‍ പ്രചരണത്തിനിറങ്ങുന്നുള്ളൂ. നടന്‍ മുകേഷ് സ്ഥാനാര്‍ത്ഥിയായാല്‍ അദ്ദേഹത്തിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചതിന് സലിംകുമാര്‍ പറഞ്ഞതിങ്ങനെ. തന്നെ ആരും സ്ഥാനാര്‍ത്ഥിയാകാന്‍ ക്ഷണിച്ചിട്ടില്ല. അതിനോട് താല്‍പര്യമില്ലാത്തതു കൊണ്ട് ക്ഷണിച്ചാലും പോകില്ലെന്നും സലിംകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications