കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗതി ശ്രീകുമാര്‍ മരിച്ചെന്ന് പ്രചരിപ്പിച്ചവര്‍ മനോരോഗികളെന്ന് നടന്‍ സലിംകുമാര്‍

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: നടന്‍ ജഗതി ശ്രീകുമാര്‍ മരിച്ചുവെന്ന വ്യാജ പ്രചാരണത്തിനെതിരെ നടന്‍ സലിംകുമാര്‍ രംഗത്ത്. ജഗതി മരിച്ചെന്ന് വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ചവര്‍ മനോരോഗികളാണെന്ന് സലിംകുമാര്‍ പറയുന്നു. മനോരമ ന്യൂസിന്റെ ലോഗോയും വാട്ടര്‍മാര്‍ക്കുമിട്ട് എഡിറ്റ് ചെയ്താണ് കഴിഞ്ഞ ദിവസം ജഗതിയുടെ മരണവാര്‍ത്ത പ്രചരിച്ചിരുന്നത്.

അപരന്റെ മരണം ആഘോഷിക്കുന്നവരെ എന്തു പേരിട്ട് വിളിക്കുമെന്ന് അറിയില്ല. അവരെ മനോരോഗികളെ പോലെ കാണാനേ സാധിക്കുള്ളൂവെന്നും സലിംകുമാര്‍ പറയുന്നു. അതിരൂക്ഷമായിട്ടാണ് ഇതിനെതിരെ ആളുകള്‍ പ്രതികരിച്ചത്.

മനോരോഗിയായതു കൊണ്ടാവാം

മനോരോഗിയായതു കൊണ്ടാവാം

ഒരു മനോരോഗിക്കല്ലാതെ ഇങ്ങനെയൊന്നും പറയാനോ പ്രചരിപ്പിക്കാനോ കഴിയില്ലെന്ന്സലിംകുമാര്‍ പറയുന്നു.

അപരന്റെ മരണം

അപരന്റെ മരണം

അപരന്റെ മരണം ആഘോഷിക്കുന്നവരെ മനോരോഗികളെന്ന് വിളിക്കുകയല്ലാതെ മറ്റെന്ത് പേരിട്ട് വിളിക്കണമെന്നും താരം ചോദിക്കുന്നു.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

മനോരമ ന്യൂസിന്റെ ലോഗോയും വാട്ടര്‍മാര്‍ക്കുമിട്ട് എഡിറ്റ് ചെയ്താണ് കഴിഞ്ഞ ദിവസം ജഗതിയുടെ മരണവാര്‍ത്ത പ്രചരിച്ചിരുന്നത്. വാട്‌സ്ആപ്പിലൂടെയാണ് ആദ്യം വാര്‍ത്ത എത്തിയത്.

സലിംകുമാറും അനുഭവിച്ചു

സലിംകുമാറും അനുഭവിച്ചു

ജീവിച്ചിരിക്കുന്ന താരങ്ങളെ സോഷ്യല്‍ മീഡിയ കൊല്ലുന്നത് ഇതാദ്യമല്ല. സലിംകുമാറിനെ തന്നെ പലതവണ കൊന്നു കഴിഞ്ഞു. ഹലോ പരേതന്‍ സലിംകുമാര്‍ സ്പീക്കിംഗ് എന്നാണ് താരം വാര്‍ത്തകളോട് അന്ന് പ്രതികരിച്ചത്.

മകള്‍ ശ്രീലക്ഷ്മി പ്രതികരിച്ചു

മകള്‍ ശ്രീലക്ഷ്മി പ്രതികരിച്ചു

ദൈവത്തെ ഓര്‍ത്ത് എന്റെ പപ്പയെ കൊല്ലരുതെന്നാണ് വാര്‍ത്തയോട് മകള്‍ ശ്രീലക്ഷ്മി പ്രതികരിച്ചത്. അച്ഛന് ഒരു കുഴപ്പവുമില്ലെന്നും, അദ്ദേഹം ആരോഗ്യവാനാണെന്നും ശ്രീലക്ഷ്മി പറയുകയുണ്ടായി.

സൈബര്‍ സെല്ലില്‍ പരാതി

സൈബര്‍ സെല്ലില്‍ പരാതി

ജഗതി ഹൃദയാഘാതം മൂലം മരിച്ചെന്നു പറഞ്ഞാണ് വാട്‌സ്ആപ്പില്‍ വാര്‍ത്ത പ്രചരിച്ചത്. ഇതേതുടര്‍ന്ന് ജഗതിയുടെ മകന്‍ രാജ് കുമാറും ടെലിവിഷന്‍ ചാനലും സൈബര്‍ സെല്ലില്‍ പരാതിയും നല്‍കി കഴിഞ്ഞു. പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Jagathy Sreekumar is alive; viral photo claiming the death of comedian is fake. actor salim kumar commended this fake news.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X