കേരളം നശിക്കുന്നത് കാണാന്‍ ആഗ്രഹമില്ല, സഹായിക്കൂ,അഭ്യര്‍ത്ഥനയുമായി മലയാളികളുടെ സുഡുമോന്‍
Recommended Video

പ്രളയദുരിതത്താല്‍ വലയുന്ന കേരളത്തെ സഹായിക്കണമെന്ന് നടന്‍ സാമുവല്‍ റോബിന്‍സണ്‍.സുഡാനി ഫ്രം നൈഡീരിയ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോബിന്‍സണ്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മലയാളത്തിലിട്ട കുറിപ്പിലാണ് കേരളത്തിനുവേണ്ടി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്.കേരളത്തെ സഹായിക്കൂ ഞാന്‍ മലയാളി അല്ലെന്ന് എനിക്കറിയാം.എന്റെ രണ്ടാമത്തെ ഭവനമായി കണക്കാക്കുന്ന കേരളം നശിക്കുന്നത് കാണാന്‍ ആഗ്രഹമില്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തെ സഹായിക്കൂ,ഞാന്‍ മലയാളി അല്ലെന്ന് എനിക്കറിയാം പക്ഷേ കേരളത്തില്‍ ഞാന്‍ ശ്രദ്ധിക്കുന്ന ഒരുപാട് ആളുകളുണ്ട്.കേരളം എന്റെ രണ്ടാമത്തെ ഭവനമായി കണക്കാക്കുകയും കേരളം നശിക്കപെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.അതുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കുക.തുക വളരെ ചെറുതാണ്.ജലപ്രളയബാധിതരെ രക്ഷിക്കാന്‍ സര്‍ക്കാരിനെ സഹായിക്കുക.നിങ്ങളെ വ്യക്തിപരമായി ബാധിച്ചിട്ടില്ലെങ്കില്‍ പോലും നമ്മള്‍ എല്ലാവരും മനുഷ്യന്മാരാണ്.ഞങ്ങള്‍ എല്ലാവരും കുടുംബമാണ്.നമുക്ക് പരസ്പരം സഹായിക്കാം. ബാങ്ക് അക്കൗണ്ട് നമ്പർ 67319948232 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബ്രാഞ്ച് സിറ്റി ബ്രാഞ്ച് തിരുവനന്തപുരം, ഐഫോഴ്സ് കോഡ്: SBIN0070028 നന്ദി....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications