Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണ്ണി മുകുന്ദന്‍ അത് പേഴ്‌സണലായിട്ടെടുത്തു... കൊന്നുകളയുമെന്ന് വരെ ഭീഷണി; തുറന്നടിച്ച് സന്തോഷ് കീഴാറ്റൂര്‍

unni

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെ വിമര്‍ശിച്ചതിന്റെ പേരില്‍ തനിക്ക് വധഭീഷണി പോലും നേരിട്ടിട്ടുണ്ട് എന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍. സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിനിടെ ആയിരുന്നു സന്തോഷ് കീഴാറ്റൂരിന്റെ വെളിപ്പെടുത്തല്‍. 2021 ല്‍ ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്ന് ഹനുമാന്റെ പ്രതിമ കയ്യില്‍ പിടിച്ച് നിന്ന് ഉണ്ണി മുകുന്ദന്‍ ഒരു ഫോട്ടോ കമന്റ് ചെയ്തിരുന്നു.

ഇതിന് താഴെയായിരുന്നു സന്തോഷ് കീഴാറ്റൂര്‍ കമന്റ് ചെയ്തിരുന്നത്. ഇതിന് പിന്നാലെ തനിക്ക് നിരവധി ഭീഷണികളും വധഭീഷണികളും വന്നും എന്നാണ് സന്തോഷ് കീഴാറ്റൂര്‍ പറയുന്നത്. ഉണ്ണി മുകുന്ദന്‍ പങ്ക് വെച്ച പോസ്റ്റിന് താഴെ ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്ന് നാടിനെ രക്ഷിക്കുമോ എന്നായിരുന്നു സന്തോഷ് കീഴാറ്റൂര്‍ കമന്റ് ചെയ്തത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ അന്ന് രംഗത്തെത്തിയിരുന്നു.

സ്വന്തം വില കളയരുതെന്ന് ഉണ്ണി മുകുന്ദന്‍

സ്വന്തം വില കളയരുതെന്ന് ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്‍ തന്നെ ഇതിന് താഴെ കമന്റുമായി വന്നിരുന്നു. സന്തോഷ് കീഴാറ്റൂര്‍ ചേട്ടാ... നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാണ് അതുകൊണ്ട് മാന്യമായി പറയാം. ഞാന്‍ പോസ്റ്റ് ഇട്ടത്, ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന് മുമ്പില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിച്ചിട്ടാണ് എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. ഇതേ പോലുള്ള കമന്റ് ഇട്ട് സ്വയം വില കളയരുത് എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു.

അതെന്റെ ബുദ്ധിമോശം

അതെന്റെ ബുദ്ധിമോശം

അതേസമയം താനും ഉണ്ണി മുകുന്ദനും ഒരുമിച്ച് അഭിനയിച്ച സഹപ്രവര്‍ത്തകരാണ് എന്നും അദ്ദേഹത്തിന്റെ മല്ലു സിംഗ് പോലെയുള്ള സിനിമകള്‍ തനിക്ക് ഇഷ്ടമാണ് എന്നും സന്തോഷ് കീഴാറ്റൂര്‍ പറയുന്നു. വിക്രമാദിത്യനില്‍ അദ്ദേഹത്തിന്റേത് മികച്ച വേഷമാണ് എന്നും സ്റ്റൈലില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് എന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. അന്ന് താന്‍ ആ കമന്റിട്ടത് ബുദ്ധിമോശത്തിന്റെ പേരിലാണ് എന്നും സന്തോഷ് കീഴാറ്റൂര്‍ വ്യക്തമാക്കി.

കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി

കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി

അത് തെറ്റാണെന്ന് താന്‍ സമ്മതിക്കുകയും ചെയ്തതാണ് എന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. എന്നാല്‍ അതിന്റെ പേരില്‍ വധ ഭീഷണി അടക്കം നേരിട്ട ആളാണ് താനെന്നും കൊന്നുകളയുമെന്ന് പോലും കുറെ പേര്‍ വിളിച്ച് പറഞ്ഞിട്ടുണ്ട് എന്നും സന്തോഷ് കീഴാറ്റൂര്‍ പറയുന്നു. അതിന് കാരണം താന്‍ കൃത്യമായി തന്റെ രാഷ്ട്രീയം ഉയര്‍ത്തി പിടിച്ചത് കൊണ്ടാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

ഉണ്ണി മുകുന്ദന്‍ പേഴ്‌സണലായിട്ട് എടുത്തു

ഉണ്ണി മുകുന്ദന്‍ പേഴ്‌സണലായിട്ട് എടുത്തു

എന്നാല്‍ തന്റെ തെറ്റ് സമ്മതിച്ചെങ്കിലും അദ്ദേഹം അത് പേഴ്‌സണലായിട്ടാണ് എടുത്തത് എന്നും സന്തോഷ് കീഴാറ്റൂര്‍ പറയുന്നു. എല്ലാം കഴിഞ്ഞു, ഇനി ഒരിക്കലും നിങ്ങള്‍ അങ്ങനെ എടുക്കാന്‍ പാടില്ലായിരുന്നു എന്ന് പറഞ്ഞാല് മതിയായിരുന്നു. എന്നാല്‍ പിന്നീടുള്ള പല അഭിമുഖങ്ങളിലും തന്നെ അറിയാത്തത് പോലെയാണ് അദ്ദേഹം സംസാരിച്ചത് എന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.

തെറി വിളിക്കുന്ന വീഡിയോ കണ്ടപ്പോള്‍ വിഷമമായി

തെറി വിളിക്കുന്ന വീഡിയോ കണ്ടപ്പോള്‍ വിഷമമായി

അടുത്ത കാലത്ത് അദ്ദേഹം തെറി വിളിക്കുന്ന വീഡിയോ കണ്ടപ്പോള്‍ തനിക്ക് ഭയങ്കര വിഷമമായി എന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. എന്തിനാണ് അങ്ങനൊക്കെ ചെയ്യുന്നത് എന്നും ഹീറോ ആവാനുള്ള എല്ലാ ഉള്ളയാളാണ് അദ്ദേഹമെന്നും സന്തോഷ് കീഴാറ്റൂര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+