Get Updates
Get notified of breaking news, exclusive insights, and must-see stories!

വളരെ ഭൗർഭാഗ്യകരം, സർക്കാർ അധികാരമേറ്റെടുത്ത് രണ്ട് വർഷം ആയിട്ടും.. മുഖ്യമന്ത്രിക്ക് നടന്റെ തുറന്ന കത്ത്

കണ്ണൂര്‍: കേരള സംഗീത നാടക അക്കാദമിയില്‍ പുതിയ ഭരണസമിതി വരാത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി നടന്‍ സന്തോഷ് കീഴാറ്റൂര്‍. ഇടത് സര്‍ക്കാര്‍ ഭരണത്തിലേറി രണ്ട് വര്‍ഷമായിട്ടും ഇതുവരെ പുതിയ ഭരണസമിതി വന്നിട്ടില്ലെന്ന് സന്തോഷ് കീഴാറ്റൂര്‍ ചൂണ്ടിക്കാട്ടുന്നു. സന്തോഷ് കീഴാറ്റൂർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: ' ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ അവർക്കൾക്ക് ഒരു തുറന്ന കത്ത്.

സാർ,
രണ്ടാം ഇടതുപക്ഷ സർക്കാർ അധികാരമേറ്റെടുത്ത് രണ്ട് വർഷം ആകാൻ പോകുന്നു. ഇതിനിടയിൽ കേരളത്തിലെ സാംസ്കാരിക മേഖലയിലെ അക്കാദമികളിൽ പുതിയ ഭരണസമിതി അധികാരമേൽക്കുകയും വളരെ ക്രിയാത്മകമായി പ്രവർത്തിച്ചു വരുന്നത് സന്തോഷത്തോടെ കാണുന്നു. വളരെ ഭൗർഭാഗ്യകരം എന്നു പറയട്ടെ രണ്ട് വർഷമായിട്ടും കേരള സംഗീത നാടക അക്കാദമിയിൽ പുതിയ സെക്രട്ടറിയോ, ചെയർമാനോ, ഭരണസമിതിയോ വന്നിട്ടില്ല.

pinarayi

സെക്രട്ടറിയായി ശ്രീ.കരിവെള്ളൂർ മുരളി, ചെയർമാൻ ശ്രീ.മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഇവരെ നിയമിച്ചു. എന്ന വാർത്ത വലിയ സന്തോഷത്തോടെ പത്ര മാധ്യമങ്ങളിലൂടെ അറിഞ്ഞു. ആ വാർത്ത വന്ന് ഇത്രയും കാലമായിട്ടും ഇവർ ചാർജ് ഏറ്റെടുത്തിട്ടില്ല. ഇത് വളരെ ആശങ്ക ഉളവാക്കുന്നു. മറ്റ് അക്കാദമികളേക്കാളും സമൂഹത്തിലെ താഴെ തട്ടിൽ പ്രവർത്തിക്കുന്ന പതിനായിരകണക്കിന് കലാസംഘടനകളെ അടക്കം ക്രിയാത്മകമായി ചലിപ്പിക്കേണ്ട ഉത്തരവാദിത്വം കേരള സംഗീത നാടക അക്കാദമിയിൽ നിക്ഷിപ്തമാണ്.

സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന പുതു തലമുറ വളർന്നു വരേണ്ടത്
ഇന്നിന്റെ ആവശ്യമാണ്. അതിന് കേരള സംഗീത നാടക അക്കാദമിക്ക്
ഒരു പാട് കാര്യങ്ങൾ ചെയ്ത് കാണിക്കാൻ സാധിക്കും. സാംസ്കാരിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സംഗീത നാടക അക്കാദമിക്ക് സെക്രട്ടറിയും, ചെയർമാനും അടക്കമുള്ള പുതിയ ഭരണ സമിതിക്ക് എത്രയും വേഗം രൂപം നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+