• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഈ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ നീതി ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് എവിടെ കിട്ടും നീതി: സന്തോഷ് കീഴാറ്റൂര്‍

തൃശൂര്‍: ജാതിവിവേചനം നടത്തിയ സംഗീത നാടക അക്കാദമി സെക്രട്ടറിയെ മാറ്റണമെന്ന ആവശ്യത്തില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സാസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന് തുറന്ന കത്തെഴുതി നടന്‍ സന്തോഷ് കീഴാറ്റൂര്‍. സംഗീത നാടക അക്കാദമി സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് നാടക പ്രവര്‍ത്തകര്‍ മൂന്നാഴ്ചയോളമായി അക്കാദമിക്ക് മുമ്പില്‍ സമരം നടത്തുന്നതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് സന്തോഷ് കീഴാറ്റൂരിന്‍റെ തുറന്ന കത്ത്. അദ്ദേഹത്തിന്‍റെ കത്തിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

സന്തോഷ് കീഴാറ്റൂര്‍

സന്തോഷ് കീഴാറ്റൂര്‍

ബഹുമാന്യനായ കേരള സാംസ്കാരിക വകുപ്പ് മന്ത്രി അറിയാൻ,

സാർ,

കഴിഞ്ഞ കുറെ ദിവസങ്ങളായി ഞങ്ങളുടെ സഹോദരങ്ങൾ നാടകക്കാർ കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂരിൽ കേരള സംഗീത നാടക അക്കാദമിയുടെ മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് പൊരിവെയില് കൊണ്ടും, മഴ നനഞ്ഞും സർഗ്ഗാത്മകമായ രീതിയിൽ സമരം ചെയ്യുകയാണ്.

അങ്ങ് അറിഞ്ഞു കാണുമല്ലൊ

അങ്ങ് അറിഞ്ഞു കാണുമല്ലൊ

ഈ ദുരിതകാലത്ത് നാടകപ്രവർത്തകർ സമരമുഖത്ത് ഇറങ്ങുവാനുള്ള കാരണങ്ങളൊക്കെ അങ്ങ് അറിഞ്ഞു കാണുമല്ലൊ. കലാകാരന്മാരെ നിന്ദിക്കുന്ന, അവഹേളിക്കുന്ന ഒരു സെക്രട്ടറിയുടെ ദുർഭരണത്തിനെതിരെയാണ് സഹികെട്ട് നാടകക്കാർ സമരവുമായി ഇറങ്ങിയിരിക്കുന്നത്. നവോത്ഥാന കേരളം പടുത്തുയർത്താൻ കേരളത്തിലെ നാടകങ്ങളും, നാടകപ്രവർത്തകരും വിയർപ്പൊഴുക്കിയത് ചരിത്രം രേഖപ്പെടുത്തിയതാണ്

നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി

നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി

പാട്ടബാക്കി, നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി, അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, നമ്മളൊന്ന്, കൂട്ടുകൃഷി, ജ്നല്ലമനുശ്യനാവാൻനോക്ക്, ഋതുമതി. മാറ്റത്തിൻ്റെ വിത്ത് വിതച്ച നാടകങ്ങളുടെ പേരുകൾ എഴുതി തീർക്കാൻ എൻ്റെ മൊബൈലിലെ ജിബി മതിയാവാത്തതു കൊണ്ട് എഴുതുന്നില്ല സാർ. ഒന്ന് പിറകിലോട്ട് തിരിഞ്ഞ് നോക്കിയാൽ മതി.

ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ

ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ

സാർ,

ഇത്രയും അവമതിപ്പ് ഉണ്ടാക്കിയ സെക്രട്ടറിയെ ഇനിയും ആ കസേരയിൽ ഇരുത്തണോ. ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ ഞങ്ങൾ നാടകക്കാർക്ക് നീതി ലഭിക്കുന്നില്ലെങ്കിൽ ഞങ്ങൾക്ക് എവിടെ കിട്ടും നീതി. തിരഞ്ഞെടുപ്പ് വരുമ്പോൾ തെരുവു നാടകം കളിക്കാൻ വേണ്ടി മാത്രം ഞങ്ങൾ നാടകക്കാരെ തേടി വരാതെ..

ഞങ്ങളെ ചേർത്ത് പിടിക്കൂ.

 നേരിൻ്റെ പക്ഷത്ത്

നേരിൻ്റെ പക്ഷത്ത്

തെരുവിൽ സമാധാനത്തോടെ സമരം ചെയ്യുന്ന ഞങ്ങളുടെ നാടക പ്രവർത്തകർക്ക് ഒരു പനി വന്നാൽ കുടുംബം പട്ടിണിയാവും. മണിമാളികകളോ, Bank FD യോ ഉള്ളവരല്ല കേരളത്തിലെ നാടകക്കാർ. നേരിൻ്റെ പക്ഷത്ത് നിൽക്കുന്നവരാണ് സ്നേഹത്തിൻ്റെ പാട്ട് പാടുന്നവരാണ്. വിപ്ലവത്തിൻ്റെ വിത്ത് വിതക്കുന്നവരാ.

സ്നേഹപൂർവ്വം

സ്നേഹപൂർവ്വം

ഞങ്ങളുടെ സമരം ന്യൂസ് പ്രൈം ടൈമില്‍ ചർച്ച ചെയ്യില്ല എന്നറിയാം പത്രതാളുകളിൽ വാർത്തയും ആകില്ല. എത്രയും പെട്ടെന്ന് സമരമുഖത്തുള്ള നാടകക്കാരുമായി ചർച്ച നടത്തി ഉചിതമായ തീരുമാനം എടുക്കും എന്ന് പ്രതീക്ഷിക്കുന്നു....

എന്ന്

സ്നേഹപൂർവ്വം

സന്തോഷ് കീഴാറ്റൂർ

ഹരീഷ് പേരടിയും

ഹരീഷ് പേരടിയും

സംഭവത്തില്‍ പ്രതികരിച്ചു കൊണ്ട് ഹരീഷ് പേരടിയും രംഗത്തെത്തിയിട്ടുണ്ട്. ആരോപണം വന്നപ്പോൾ മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ മാറ്റി നിർത്തിയ സർക്കാറിന് എന്തുകൊണ്ടാണ് ആരോപണ വിധേയനായ അക്കാദമി സെക്രട്ടറിയെ മാറ്റി നിർത്താൻ പറ്റാത്തത്? എന്താണെന്നാണ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ഹരീഷ് പേരടി ചോദിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ മാറ്റി

മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ മാറ്റി

ആരോപണം വന്നപ്പോൾ മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ മാറ്റി നിർത്തിയ സർക്കാറിന് എന്തുകൊണ്ടാണ് ആരോപണ വിധേയനായ അക്കാദമി സെക്രട്ടറിയെ മാറ്റി നിർത്താൻ പറ്റാത്തത്?. .ഇലക്ഷൻ സമയത്ത് തെരുവിൽ നാടകം കളിക്കാൻ കിട്ടുന്ന വോട്ടു ബാങ്ക് അല്ലാത്ത ഇവരുടെ കൂടെ നിന്നിട്ട് എന്ത് കാര്യം എന്ന തോന്നലാണോ?.

സിനിമക്കാരുടെ സമരം

സിനിമക്കാരുടെ സമരം

സിനിമക്കാരുടെ സമരം മൂന്ന് ദിവസം നീണ്ടാൽ ഇടപ്പെടുന്ന സർക്കാർ 18 ദിവസമായി അക്കാദമിക്കു മുന്നിൽ നിൽക്കുന്ന നാടകക്കാരെ കണ്ട ഭാവം പോലും നടിക്കാത്തത് നാടകക്കാർ സർക്കാറിന് വരുമാനം തരാത്ത കൂട്ടമാണെന്ന് കരുതുന്നതുകൊണ്ടാണോ?...എങ്കിൽ നിങ്ങൾക്ക് തെറ്റി.

cmsvideo
  Hareesh Perady slaps congress and BJP | Oneindia Malayalam
  ഇങ്ങേതലക്കുള്ള കുട്ടികളാണ്

  ഇങ്ങേതലക്കുള്ള കുട്ടികളാണ്

  ലോകത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ഉണ്ടാക്കാൻ കാരണക്കാരായ ഒരു നാടക പാരമ്പര്യത്തിന്റെ ഇങ്ങേതലക്കുള്ള കുട്ടികളാണ് കഴിഞ്ഞ 18 ദിവസമായി മഴയും വെയിലും കൊണ്ട് സംഗീത നാടക അക്കാദമിക്കു മുന്നിൽ പ്രതീക്ഷയോടെ കാത്തു നിൽക്കുന്നത്...മാറാത്ത ഏക കാര്യം മാറ്റം മാത്രമേയുള്ളൂ എന്ന ഉത്തമ ബോദ്ധ്യത്തോടെ ...

  ഹാജീ മസ്താൻ സലാമ് വെയ്ക്കും, വീരൻ പാപ്പൻ ''ഷാജീ '' പാപ്പൻ; കെഎം ഷാജിയെ ട്രോളി എംഎം നിഷാദ്

  English summary
  Actor Santhosh Keezhattoor writes open letter to minister ak balan on sangeetha nataka academy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X