Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭാഗ്യമാണോ, അത്ഭുതമാണോ എന്നറിയില്ല, അപകടമരണം സംഭവിച്ചില്ല'; തുറന്നകത്തുമായി സന്തോഷ് കീഴാറ്റൂർ

കണ്ണൂർ: സ്വകാര്യ ബസ്സിലും കെ എസ് ആർ ടി സി ബസ്സിലും യാത്ര ചെയ്തപ്പോഴുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്നകത്തുമായി നടൻ സന്തോഷ് കീഴാറ്റൂർ. തളിപ്പറമ്പിൽ നിന്ന് കണ്ണൂരിലേക്ക് പോയപ്പോൾ പ്രൈവറ്റ് ബസ്സിലാണ് പോയതെന്നും അമിത വേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങുമായിരുന്നു ഭാഗ്യമാണോ,അമ്മയുടെയും അച്ഛൻ്റെയും പ്രാർത്ഥനയാണോ അല്ല മാറ്റ് എന്തെങ്കിലും അത്ഭുതം ആണോ എന്നറിയില്ല അപകട മരണം സംഭവിച്ചില്ലെന്നും താരം പറയുന്നു.

കണ്ണൂരിൽ നിന്നും തിരിച്ച് കെ എസ് ആർ ടി സി ബസിലാണ് യാത്ര ചെയ്തത് പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തി പട എന്ന് പറഞ്ഞത് പോലെയായിരുന്നുവെന്ന് സന്തോഷ് പറയുന്നു. ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഇപ്പോഴും പാട് പെടുന്നവർക്ക് നമ്മുടെ പൊതുഗതാഗതം നല്ല സൗകര്യങ്ങൾ ചെയ്തു തരണം. ജനങ്ങളാണ് സർക്കാർ, സമയം കുറവാണ് എന്ന് പറഞ്ഞ് കൊണ്ടുള്ള മൽസര ഓട്ടം കെ എസ് ആർ ടി സി എങ്കിലും മതിയാക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആവശ്യപ്പെട്ടു.

santhosh

കുറിപ്പ്:

ബഹുമാനപ്പെട്ട ,മുഖ്യ മന്ത്രിയും ,ഗതാഗതവകുപ്പ് മന്ത്രിയും അറിയാൻ. കഴിഞ്ഞ ദിവസങ്ങളിൽ തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേക്ക്
ഒരു പ്രൈവറ്റ് ബസിൽ യാത്ര ചെയ്തു. ഭാഗ്യമാണോ ,അമ്മയുടെയും അച്ഛൻ്റെയും പ്രാർത്ഥനയാണോ അല്ല മറ്റ് എന്തെങ്കിലും അത്ഭുതം ആണോ എന്നറിയില്ല അപകട മരണം സംഭവിച്ചില്ല. അത്രയും വേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങും മനുഷ്യ ജീവന് ഒരു വിലയും കൽപ്പിക്കാത്ത മുതലാളിക്ക് വേണ്ടി പണി എടുക്കുന്ന സൈക്കോ കൊലയാളികളായി ചില ഡ്രൈവർമാർ ഇപ്പഴും നമ്മുടെ നിരത്തുകളിൽ നിർജീവം പരിലസിക്കുകയാണ്.

കണ്ണൂരിൽ നിന്നും തിരിച്ച് KSRTC ബസിലാണ് യാത്ര ചെയ്തത് പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തി പട എന്ന് പറഞ്ഞത് പോലെ അത്ക്കും മേലെ സൈക്കോ ജീവനക്കാർ. ഈ കത്ത് എല്ലാ ബസ് ജീവനക്കാരെയും കുറ്റപ്പെടുത്തുന്നതല്ല മാന്യമായി തൊഴിൽ ചെയ്യുന്നവരും ഉണ്ട്. ഇവർക്ക് കളങ്കം വരുത്തുന്നത് കുറച്ച് സൈക്കോ ജീവനക്കാരാണ്. ഇവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരണം.

ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഇപ്പോഴും പാട് പെടുന്നവർക്ക് നമ്മുടെ പൊതുഗതാഗതം നല്ല സൗകര്യങ്ങൾ ചെയ്തു തരണം. ജനങ്ങളാണ് സർക്കാർ, സമയം കുറവാണ് എന്ന് പറഞ്ഞ് കൊണ്ടുള്ള മൽസര ഓട്ടം KSRTC എങ്കിലും മതിയാക്കണം. കാറിൽ എപ്പഴും യാത്ര ചെയ്യാൻ പറ്റില്ല മനുഷ്യൻമാരെ കണ്ടും ചുറ്റു പാടുകളെ കണ്ടും പൊതു ഗതാഗത സൗകര്യം
ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരൻ്റെ അപേക്ഷയാണ്🙏
സന്തോഷ്കീഴാറ്റൂർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+