ഫെഫ്കയുടെ 'കരുതൽ നിധി '; സഹായുവമായി നടൻ സന്തോഷ് കീഴാറ്റൂരും!! നന്ദി അറിയിച്ച് ഫെഫ്ക
കൊച്ചി; ഫെഫ്കയുടെ 'കരുതൽ നിധി ' പദ്ധതിയിലേക്ക് ധനസഹായവുമായി നടൻ സന്തോഷ് കീഴാറ്റൂരും. മോഹൻലാൽ, മഞ്ജു വാര്യർ , ഐശ്യര്യ ലക്ഷ്മി , അലൻസിയർ എന്നിവർക്ക് പിന്നാലെയാണ് സന്തോഷ് കീഴാറ്റൂരും സംഘടനയ്ക്ക് സഹായം നൽകിയിരിക്കുന്നത്. സങ്കീർണമായ സാഹചര്യത്തിൽ സംഘടനയ്ക്കൊപ്പം കൈകോർക്കാൻ തയ്യാറായതിന് നന്ദിയെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ഫെഫ്ക കുറിച്ചു. പോസ്റ്റ് വായിക്കാം
മോഹൻലാൽ , മഞ്ജു വാര്യർ , ഐശ്യര്യ ലക്ഷ്മി , അലൻസിയർ എന്നിവർക്ക് പിന്നാലെ ഫെഫ്കയുടെ 'കരുതൽ നിധി ' പദ്ധതിയിലേക്ക് ധനസഹായവുമായി നടൻ സന്തോഷ് കീഴാറ്റൂരും സ്വമേധയാ മുന്നോട്ട് വന്ന നന്മയുടെ വാർത്ത അറിയിക്കട്ടെ .

സഹസംവിധായകനായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ അംഗത്വമുള്ള സന്തോഷ് കീഴാറ്റൂർ ചലച്ചിത്ര താരം , തിയേറ്റർ പേഴ്സൺ , ഷോർട്ട് ഫിലിം - സീരിയൽ ആർട്ടിസ്റ്റ് എന്നീ നിലകളിലൊക്കെ കഴിവ് തെളിയിയിച്ച ബഹുമുഖ പ്രതിഭയാണ് .
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സ്വദേശിയായ സന്തോഷ് കീഴാറ്റൂർ ലോഹിതദാസിന്റെ ' ചക്രം ' എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് പ്രവേശിക്കുന്നത് . ലാൽജോസിന്റെ 'വിക്രമാദിത്യൻ ' എന്ന സിനിമയിലെ കുഞ്ഞുണ്ണി മേനോൻ എന്ന കള്ളൻ കഥാപാത്രം കരിയറിലെ വഴിത്തിരിവായി .
ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ആദ്യം നിശ്ചലമായ തൊഴിലിടങ്ങളിലൊന്ന് സിനിമാ മേഖലയായിരുന്നു .അതോടെ ദുരിതത്തിലായ ചലച്ചിത്ര പ്രവർത്തകരെ സാമ്പത്തികമായി സംരക്ഷിക്കാൻ ഫെഫ്ക ആരംഭിച്ചതാണ് 'കരുതൽ നിധി ' പദ്ധതി.ഈ വിവരമറിഞ്ഞ് ഫെഫ്ക അംഗങ്ങൾക്കൊപ്പം , വ്യവസായ രംഗത്ത് നിന്ന് കല്യാൺ ജ്വല്ലേഴ്‌സിന്റെ ശ്രീ കല്യാണ രാമനും , ചലച്ചിത്ര മേഖലയിൽ നിന്ന് ധാരാളം സുമനസുകളും ഈ പദ്ധതിക്കുള്ള പിന്തുണ , ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണിക്കൃഷ്ണനെ അറിയിച്ചിരുന്നു .
ഇന്ത്യയിലെ ദിവസ വേതനക്കാരായ 60000 ത്തിലേറെ ചലച്ചിത്ര തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്ന വിധത്തിൽ അഖിലേന്ത്യാ തലത്തിലേക്ക് ഈ പദ്ധതി വളർത്താൻ ഇന്ത്യൻ ഫിലിം എപ്ലോയീസ് കോൺഫെഡറേഷൻ (AIFEC ) ജനറൽ സെക്രട്ടറി എന്ന നിലയിൽ ശ്രീ ബി ഉണ്ണിക്കൃഷ്ണന് സാധിച്ചു.
സംവിധായകർ തൊട്ട് ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷൻ അസിസ്റ്റൻസും , സിനിമാ സംഘത്തെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കാൻ രാപ്പകൽ വണ്ടി ഓടിക്കുന്ന ഡ്രൈവർമാരും .. ഇങ്ങിനെ വിവിധ തസ്തികളിൽ ജോലി ചെയ്യുന്ന ഫെഫ്കക്ക് കീഴിലെ 19 അംഗ സംഘടനകളിലെയും ചലച്ചിത്ര പ്രവർത്തകർക്ക് കരുതൽ നിധി പദ്ധതിയുടെ സഹായം ലഭിക്കുന്നുണ്ട് .
Recommended Video
പ്രിയ സന്തോഷ് കീഴാറ്റൂർ അവിസ്മരണീയ കഥാപാത്രങ്ങളാൽ സമ്പന്നമായ ചലച്ചിത്ര ജീവിതം ആശംസിക്കുന്നതിനൊപ്പം ,ഈ സങ്കീർണ്ണ സാഹചര്യത്തിൽ സംഘടനയുമായി കൈകോർത്തതിന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ അഭിനന്ദനങ്ങൾ ..!!












Click it and Unblock the Notifications