• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഫെഫ്കയുടെ 'കരുതൽ നിധി '; സഹായുവമായി നടൻ സന്തോഷ് കീഴാറ്റൂരും!! നന്ദി അറിയിച്ച് ഫെഫ്ക

കൊച്ചി; ഫെഫ്കയുടെ 'കരുതൽ നിധി ' പദ്ധതിയിലേക്ക് ധനസഹായവുമായി നടൻ സന്തോഷ് കീഴാറ്റൂരും. മോഹൻലാൽ, മഞ്ജു വാര്യർ , ഐശ്യര്യ ലക്ഷ്മി , അലൻസിയർ എന്നിവർക്ക് പിന്നാലെയാണ് സന്തോഷ് കീഴാറ്റൂരും സംഘടനയ്ക്ക് സഹായം നൽകിയിരിക്കുന്നത്. സങ്കീർണമായ സാഹചര്യത്തിൽ സംഘടനയ്ക്കൊപ്പം കൈകോർക്കാൻ തയ്യാറായതിന് നന്ദിയെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ഫെഫ്ക കുറിച്ചു. പോസ്റ്റ് വായിക്കാം

മോഹൻലാൽ , മഞ്ജു വാര്യർ , ഐശ്യര്യ ലക്ഷ്മി , അലൻസിയർ എന്നിവർക്ക് പിന്നാലെ ഫെഫ്കയുടെ 'കരുതൽ നിധി ' പദ്ധതിയിലേക്ക് ധനസഹായവുമായി നടൻ സന്തോഷ് കീഴാറ്റൂരും സ്വമേധയാ മുന്നോട്ട് വന്ന നന്മയുടെ വാർത്ത അറിയിക്കട്ടെ .

സഹസംവിധായകനായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ അംഗത്വമുള്ള സന്തോഷ് കീഴാറ്റൂർ ചലച്ചിത്ര താരം , തിയേറ്റർ പേഴ്സൺ , ഷോർട്ട് ഫിലിം - സീരിയൽ ആർട്ടിസ്റ്റ് എന്നീ നിലകളിലൊക്കെ കഴിവ് തെളിയിയിച്ച ബഹുമുഖ പ്രതിഭയാണ് .

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സ്വദേശിയായ സന്തോഷ് കീഴാറ്റൂർ ലോഹിതദാസിന്റെ ' ചക്രം ' എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് പ്രവേശിക്കുന്നത് . ലാൽജോസിന്റെ 'വിക്രമാദിത്യൻ ' എന്ന സിനിമയിലെ കുഞ്ഞുണ്ണി മേനോൻ എന്ന കള്ളൻ കഥാപാത്രം കരിയറിലെ വഴിത്തിരിവായി .

ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ആദ്യം നിശ്ചലമായ തൊഴിലിടങ്ങളിലൊന്ന് സിനിമാ മേഖലയായിരുന്നു .അതോടെ ദുരിതത്തിലായ ചലച്ചിത്ര പ്രവർത്തകരെ സാമ്പത്തികമായി സംരക്ഷിക്കാൻ ഫെഫ്ക ആരംഭിച്ചതാണ് 'കരുതൽ നിധി ' പദ്ധതി.ഈ വിവരമറിഞ്ഞ് ഫെഫ്ക അംഗങ്ങൾക്കൊപ്പം , വ്യവസായ രംഗത്ത് നിന്ന് കല്യാൺ ജ്വല്ലേഴ്‌സിന്റെ ശ്രീ കല്യാണ രാമനും , ചലച്ചിത്ര മേഖലയിൽ നിന്ന് ധാരാളം സുമനസുകളും ഈ പദ്ധതിക്കുള്ള പിന്തുണ , ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണിക്കൃഷ്ണനെ അറിയിച്ചിരുന്നു .

ഇന്ത്യയിലെ ദിവസ വേതനക്കാരായ 60000 ത്തിലേറെ ചലച്ചിത്ര തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്ന വിധത്തിൽ അഖിലേന്ത്യാ തലത്തിലേക്ക് ഈ പദ്ധതി വളർത്താൻ ഇന്ത്യൻ ഫിലിം എപ്ലോയീസ് കോൺഫെഡറേഷൻ (AIFEC ) ജനറൽ സെക്രട്ടറി എന്ന നിലയിൽ ശ്രീ ബി ഉണ്ണിക്കൃഷ്ണന് സാധിച്ചു.

cmsvideo
  കേരളത്തിന് കൈതാങ്ങായി ലാലേട്ടന്‍ | Oneindia Malayalam

  സംവിധായകർ തൊട്ട് ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷൻ അസിസ്റ്റൻസും , സിനിമാ സംഘത്തെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കാൻ രാപ്പകൽ വണ്ടി ഓടിക്കുന്ന ഡ്രൈവർമാരും .. ഇങ്ങിനെ വിവിധ തസ്തികളിൽ ജോലി ചെയ്യുന്ന ഫെഫ്കക്ക് കീഴിലെ 19 അംഗ സംഘടനകളിലെയും ചലച്ചിത്ര പ്രവർത്തകർക്ക്‌ കരുതൽ നിധി പദ്ധതിയുടെ സഹായം ലഭിക്കുന്നുണ്ട് .

  പ്രിയ സന്തോഷ് കീഴാറ്റൂർ അവിസ്മരണീയ കഥാപാത്രങ്ങളാൽ സമ്പന്നമായ ചലച്ചിത്ര ജീവിതം ആശംസിക്കുന്നതിനൊപ്പം ,ഈ സങ്കീർണ്ണ സാഹചര്യത്തിൽ സംഘടനയുമായി കൈകോർത്തതിന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ അഭിനന്ദനങ്ങൾ ..!!

  English summary
  Actor santhosh keezhatur donates generous amount to FEFKA fund
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X