അങ്ങനെ എങ്കില്‍ കേരളം ഇപ്പോള്‍ ബിജെപി ഭരിക്കുമായിരുന്നു; ട്രോളന്മാരോട് അപേക്ഷയുമായി സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം: ബിജെപിയെ വിമര്‍ശിക്കുന്നതിന്റെ മറവില്‍ ചിലര്‍ ഹിന്ദു മതവിഭാഗങ്ങളെ അപമാനിക്കുന്നെന്ന് ആരോപിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ബിജെപിക്കെതിരെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നിറയുന്ന ട്രോളുകളുടെ പശ്ചാത്തലത്തിലാണ് സന്തോഷ് പണ്ഡിറ്റിന്റെ വിമര്‍ശനം.
ബിജെപിയെ വിമര്‍ശിക്കുന്നതിന്റെ മറവില്‍ ഒരു മത വിഭാഗത്തെ ബോധപൂര്‍വം കരി വാരിത്തേക്കരുത് എന്ന് മറ്റു മതസ്ഥരായ ട്രോളന്മാരെ വിനയപൂര്‍വം ഓര്‍മിപ്പിക്കുകയാണെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
സൈനികര്‍ക്ക് ആവേശം നല്കി സേനാ മേധാവി ജനറല്‍ നരവനെയുടെ കശ്മീര്‍ സന്ദര്‍ശനം: ചിത്രങ്ങള്‍ കാണാം

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം. ബിജെപി എന്ന പാര്‍ട്ടിയെ വിമര്‍ശിക്കുന്നു എന്നതിന്റെ 'മറവില്‍' ചിലര്‍ ട്രോളുകള്് ഉണ്ടാക്കുമ്പോള്‍ ബോധപൂര്‍വം ഹിന്ദു സംസ്കാരത്തെ അധിക്ഷേധിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെടുന്നു. ഉദാഹരണത്തിന് ബിജെപിക്കാരെ സൂചിപ്പിക്കുവാന്‍ ട്രോള്ളില്‍ വരുന്ന കഥാപാത്രത്തെ സ്ഥിരമായി ഗോപി കുറിയോ ചന്ദന കുറിയോ തൊടുവിക്കുന്നു. എന്തിനു?

നിങ്ങള്‍ക്ക് ഏതു പാര്‍ട്ടിക്കാരെയും വിമര്‍ശിക്കാം. പക്ഷെ അതിന്റെ മറവില്‍ ഒരു മത വിഭാഗത്തെ ബോധപൂര്‍വം കരി വാരിത്തേക്കരുത് എന്ന് മറ്റു മതസ്ഥരായ ട്രോളന്മാരെ വിനയപൂര്‍വം ഓര്‍മിപ്പിക്കുന്നു. ഹിന്ദു മതത്തിലെ മുഴുവന്‍ ആളുകളും ബിജെപികാരല്ല, ഗോപി കുറിയോ ചന്ദനം തൊടുന്നവരും, ക്ഷേത്രത്തില്‍ പോകുന്നവരും മുഴുവന്‍ ബിജെപിക്കാര്‍ അല്ല. (അങ്ങനെ എങ്കില്‍ കേരളം ഇപ്പോള്‍ ബിജെപി ഭരിക്കുമായിരുന്നു).

അതിനാല്‍ മറ്റു മതസ്ഥര്‍ ആയ ആളുകള്‍ ബിജെപിക്കെതിരെ ട്രോളുകള്‍ ഉണ്ടാക്കുമ്പോള്‍ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ഇനിയെങ്കിലും ചന്ദനക്കുറി etc ഹിന്ദു മതവുമായി ബന്ധപ്പെട്ട ചിന്ഹങ്ങള് നല്‍കരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു. ബിജെപിയുടെ വിമര്‍ശനത്തിന്റെ 'മറവില്‍' ഹിന്ദുമത വിഭാഗക്കാരെ ഇനിയെങ്കിലും അപമാനിക്കുന്നത് നിര്‍ത്തും എന്ന് കരുതുന്നു .

വാല്‍കഷ്ണം.. മുമ്പ് ശബരിമല വിഷയം ഉണ്ടായ സമയത്തു , അയ്യപ്പ സ്വാമിയുടെ ഫോട്ടോ ഇട്ടവരെ മുഴുവന്‍ സംഘി , ചാണകം എന്നൊക്കെ വിളിച്ചു മറ്റു മതത്തിലെ ചിലര്‍ ക്രൂരമായി അധിക്ഷേപിച്ചിരുന്നു . ശബരിമലയില്‍ ചെല്ലുന്നവരോ , ക്ഷേത്രങ്ങളില്‍ പോകുന്നവര്‍ മുഴുവനോ ബിജെപിക്കാര്‍ ആണോ ? ഇനിയെങ്കിലും ചിന്തിക്കുക . To give respect, To take respect)

അതേസമയം, നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തോല്‍വിയാണ് സംസ്ഥാനാത്ത് നേരിട്ടത്. ആകെയുണ്ടായിരുന്നു ഒരു സീറ്റും നഷ്ടപ്പെടുത്തിയ ബിജെപിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സംഘപരിവാര്‍ സംഘടനകളെ ട്രോളുന്നതിന് സോഷ്യല്‍ മീഡിയില്‍ പ്രത്യേക ഗ്രൂപ്പുകളും പേജുകളും വരെയുണ്ട്.

കൂടാതെ കുഴല്‍പ്പണ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപിക്കെതിരെ വന്‍ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. ബിജെപിയുടെ സംസ്ഥാന, ദേശീയ നേതാക്കളെ വരെ ഉള്‍പ്പെടുത്തി ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സന്തോഷ് പണ്ഡിറ്റ് പോസ്റ്റുമായി രംഗത്തെത്തിയത്.
ബോൾഡ് ആന്റ് ബ്യൂട്ടുഫുൾ ലുക്കിൽ നടി ഈഷ റബ്ബ , ചിത്രങ്ങൾ
Recommended Video
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications