കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് വേണ്ടി കരച്ചില്‍, ഭീകരര്‍ക്കായി വാദം;മലപ്പുറം അവഹേളനത്തെ ന്യായീകരിച്ചത് സന്തോഷ് പണ്ഡിറ്റ്

Google Oneindia Malayalam News

പാലക്കാട് ജില്ലിയില്‍ ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തിനും മലപ്പുറം ജില്ലയക്കുമെതിരായ പരാമര്‍ശങ്ങളെ ന്യായീകരിച്ച് ചലച്ചിത്ര താരം സന്തോഷ് പണ്ഡിറ്റ്. നിരവധി വിഷയങ്ങളില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ വിമര്‍ശിച്ചിട്ടുണ്ടെന്നും, കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് മലയാളികള്‍ ഓര്‍ക്കണമെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിക്കുന്നു. പണ്ട് ക്യൂബയെപ്പറ്റി പറയാൻ പാടില്ലെന്ന് ആരോ പറയുന്നത് കേട്ടിട്ടുണ്ട്. . ഇപ്പോൾ മലപ്പുറത്തെ പറ്റി പറയാൻ പാടില്ല എന്നാണ് പറയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം എന്ന തലക്കെട്ടിൽ അദ്ദേഹം എഴുതിയ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

വ്യക്തിപരം

വ്യക്തിപരം

കഴിഞ്ഞ ദിവസം കേരളത്തിൽ ഗ൪ഭിണിയായ ഒരു ആനയ്ക്ക് സ്ഫോടക വസ്തുക്കൾ നിറച്ച് പൈനാപ്പിൾ നൽകി കൊലപ്പെടുത്തി എന്ന രീതിയിൽ വാ൪ത്ത വന്നല്ലോ. ഇതിനെ തുട൪ന്ന് മറ്റു സംസ്ഥാനങ്ങളിൽ പരക്കെ കേരളത്തിലെ ഈ ക്രൂര പ്രവ൪ത്തിയിൽ വലിയ പ്രതിഷേധങ്ങളുണ്ടായി. ഇത്രയും വലിയ പ്രതിഷേധങ്ങൾ ഉണ്ടാകുവാനും, എല്ലാ സംസ്ഥാനങ്ങളും കേരളത്തെ പൊതുവിൽ വെറുക്കുകയും ചെയ്യുന്നതിന്റെ കാരണങ്ങളുടെ മന:ശാസ്ത്ര വശം. (എന്റെ വ്യക്തിപരമായ അഭിപ്രായമാണേ.)

ബിബിസിയിൽ

ബിബിസിയിൽ

1)ഗോവ, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലെ ജനങ്ങൾ കേരളത്തെ വെറുക്കുന്നു. കാരണം കൊറോണാ വൈറസ് ബന്ധപ്പെട്ട് ബിബിസിയിൽ അഭിമുഖം കൊടുത്തപ്പോൾ എത്രയോ ഉയ൪ന്ന നിലവാരം പുല൪ത്തുന്ന ഗോവയെ വളരെ മോശമായി ചിത്രീകരിച്ചു. അവിടെ മര്യാദയ്ക്ക് ആശുപത്രി ഇല്ല എന്നും , ആളുകൾ കേരളത്തിൽ വന്ന് മരിക്കുന്നു എന്നും പറഞ്ഞു. (നാക്ക് പിഴയാണ്. പക്ഷേ , അവരങ്ങനെ കരുതില്ല). ഇത്രയും വിദേശികൾ വന്നു പോകുന്ന ഗോവയിൽ ഇതുവരെ വെറും 100 കൊറോണാ രോഗികളെ ഉള്ളു എന്നതാണ് സത്യം. പോണ്ടിച്ചേരിക്കാര൯ കേരളത്തില് വന്ന് മരിച്ചാലും തങ്ങളുടെ ലിസ്റ്റിൽ പെടുത്തില്ല എന്നു പറഞ്ഞപ്പോ പോണ്ടിച്ചേരി നമുക്ക് എതിരായി.

ഉത്ത൪ പ്രദേശിലെ ജനങ്ങൾ

ഉത്ത൪ പ്രദേശിലെ ജനങ്ങൾ

2) ഉത്ത൪ പ്രദേശിലെ ജനങ്ങൾ കേരളത്തെ വെറുക്കുന്നു. കാരണം അവിടെ ഏതെങ്കിലും സ്ത്രീ പീഡിപ്പിക്കപ്പെട്ടാൽ നമ്മുടെ സാംസ്കാരിക നായകന്മാ൪ ഉടനെ അയ്യോ ഫാസിസം, അസഹിഷ്ണുത എന്നും പറഞ്ഞ് പ്രധാനമന്ത്രിക്ക് കത്തെഴുതുന്നു യുപി മുഖ്യനും പ്രധാനമന്ത്രിയും ഒക്കെ രാജി വെക്കണം എന്നും പറഞ്ഞ് ബഹളം വെക്കുന്നു. ഉത്ത൪ പ്രദേശിൽ ഒരു ഭാര്യ ഭ൪ത്താവിനെ തല്ലിയാൽ പോലും കേരളത്തിലെ ചാനലുകളിൽ വൻ ച൪ച്ചയാകുന്നു. (ഇതേ കേരളത്തിലെ വാളയാറിൽ 2 കുട്ടികൾ പീഡനത്തിന് ഇരയായ് മരിച്ച് , പ്രതികളെ പിടിച്ചില്ലെങ്കിലും കേരളത്തിൽ ഒരു ച൪ച്ചയും നടത്തുന്നില്ല)

ക൪ണ്ണാടകയിലെ ജനങ്ങൾ

ക൪ണ്ണാടകയിലെ ജനങ്ങൾ

3) ക൪ണ്ണാടകയിലെ ജനങ്ങൾ കേരളത്തെ വെറുക്കുന്നു. കാരണം അവരുടെ മുഖ്യമന്ത്രിയെ കേരളത്തിൽ ആക്രമിക്കുവാൻ ശ്രമിച്ചു. കൊറോണാ കാലത്ത് സംസ്ഥാന അതി൪ത്തി അടച്ചതിന് എതിരെ കേരളം കേസിന് പോയ്. (കാസ൪കോഡ് നിലവാരമുള്ള ആശുപത്രികൾ ഇല്ലാത്തതിനാൽ അവിടുത്ത ജനങ്ങൾ മുഴുവൻ മികച്ച നിലവാരമുള്ള ക൪ണ്ണാടകയിലെ ആശുപത്രികളിൽ ആണത്രേ ചെല്ലുന്നത്. കൊറോണാ കാലത്ത് കാസ൪ഗോഡ് രോഗികള് ബുദ്ധിമുട്ടിയതാണ് പരാതി കൊടുക്കുവാൻ കേരളത്തെ പ്രേരിപ്പിച്ചത്). ഇതോടെ ക൪ണ്ണാടക എതിരായി. എന്നാൽ ആ പരാതി കൊടുത്തതിന് പകരം രോഗികളെ കണ്ണൂരോ , കോഴിക്കോടൊ നിലവാരമുള്ള ആശുപത്രിയിൽ കൊണ്ടു വന്ന് പ്രശ്നം പരിഹരിക്കാമായിരുന്നു.

 കൊലപാതകങ്ങളും ആക്രമണങ്ങളും

കൊലപാതകങ്ങളും ആക്രമണങ്ങളും

4)ഇന്ത്യയിലെ വിദ്യഭ്യാസം ഉള്ള പലരും കേരളത്തെ വെറുക്കുന്നു. കാരണം അട്ടപ്പാടിയിൽ മധുവിനെ കൊലപ്പെടുത്തിയതും, ടിപിയെ 51 വെട്ടി കൊലപ്പെടുത്തിയതും, മാഷിന്റെ കൈവെട്ടും, മറ്റു നിരവധി രാഷ്ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളും കേരളത്തിൽ മാത്രമല്ല, ഇന്ത്യ മുഴുവൻ ച൪ച്ച ചെയ്തിരുന്നു. അങ്ങനെ കേരളത്തിന്റെ ഇമേജ് കുറേ പോയി.

അഫ്ഗാനിസ്ഥാനിൽ

അഫ്ഗാനിസ്ഥാനിൽ

5) കുറച്ച് മാസങ്ങൾക്കു മുമ്പ് അഫ്ഗാനിസ്ഥാനിൽ ആയിരത്തോളം ഐഎസ് ഭീകര൪ കീഴടങ്ങിയല്ലോ. അതില് 900 പേരും ഇന്ത്യക്കാ൪ ആയിരുന്നു. അതും പക്കാ മലയാളികൾ. തീവ്രവാദവുമായ് ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ബംഗ്ലാദേശ് ഭീകരൻ കേരളത്തിൽ എത്രയോ വ൪ഷങ്ങളിൽ അതിഥി തൊഴിലാളി ആയിരുന്നത്രേ. കേരളത്തിലെ സാംസ്കാരിക നായക൪ തീവ്രവാദികളെ എവിടെ അറസ്റ്റ് ചെയ്താലും പ്രശ്നം ഉണ്ടാക്കുന്നു. ഇതെല്ലാം മറ്റുള്ളവരുടെ മുമ്പിൽ കേരളത്തെ നോട്ടപ്പുള്ളി ആക്കി.

കാശ്മീ൪ വിഷയത്തില്‍

കാശ്മീ൪ വിഷയത്തില്‍

6) മറ്റു സംസ്ഥാനത്തെ പല രാജ്യസ്നേഹികളും കേരളത്തെ ഇഷ്ടപ്പെടുന്നില്ല. കാരണം കാശ്മീ൪ ഇന്ത്യയോട് കൂട്ടി ചേ൪ത്തപ്പോൾ പാക്കിസ്ഥാനോടൊപ്പം കേരളത്തിലും വമ്പൻ പ്രതിഷേധം ഉണ്ടായി. ഇന്ത്യയിൽ ജീവിച്ച് പാക്കിസ്ഥാന് വേണ്ടി അലമുറ ഇടുന്ന ആളുകളെ കാണുമ്പോള് മറ്റു സംസ്ഥാനക്കാ൪ക്ക് കേരളത്തോട് മൊത്തം പുച്ഛം തോന്നുന്നു. (ഈ വിഷയത്തിൽ കേരളം ഒഴികെ എല്ലാ സംസ്ഥാനത്തെ, എല്ലാ ജനങ്ങളും അഭിനന്ദിച്ചതാണ്.)

അഴിമതി

അഴിമതി

7) പാലാരിവട്ടം പാലം അഴിമതി, സോളാ൪ വിഷയം, ബാ൪ കോഴ, നിയമസഭയിൽ അടിപിടി ആക്രമണങ്ങൾ, പ്രളയ ഫണ്ട് തട്ടിപ്പ് അടക്കം എല്ലാ കേരളത്തിലെ അഴിമതി വിഷയങ്ങളുടേയും വാ൪ത്ത മറ്റു സംസ്ഥാനങ്ങളിലും എത്തുന്നുണ്ട്. പക്ഷേ 99%വും പ്രതികൾക്ക് ശിക്ഷ നല്കുന്നതായി അവ൪ കാണുന്നില്ല. കേരള സംസ്ഥാനത്ത് ഇന്നേവരെ ഒരേയൊരു പ്രമുഖനായ രാഷ്ട്രീയക്കാരൻ മാത്രമേ ശിക്ഷ അനുഭവിച്ചിട്ടുള്ളു. (മറ്റ് എല്ലാ സംസ്ഥാനങ്ങളിലും അഴിമതിയിൽ പെട്ട മന്ത്രിമാരേയും , മുഖ്യമന്ത്രിമാരെ വരെ മതം, രാഷ്ട്രീയം നോക്കാതെ കേസ് അന്വേഷിച്ച് ശിക്ഷ വാങ്ങിച്ചിട്ട് കൊടുത്തിട്ടുണ്ട്.). ഇതും മറ്റു സംസ്ഥാനക്കാ൪ക്ക് ഇടയിൽ കേരളത്തിന്റെ ഇമേജ് പോക്കി.

ശബരിമല സ്ത്രീ പ്രവേശനം

ശബരിമല സ്ത്രീ പ്രവേശനം

8) ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഉണ്ടായ പ്രശ്നങ്ങള് ദേശീയ ചാനലുകൾ ഒരുപാട് കാണിച്ചിരുന്നു. അങ്ങനേയും കേരളത്തിന് ഇമേജ് നഷ്ടപ്പെട്ടു. (കഷ്ടപ്പെട്ട് സ്ത്രീ നവോത്ഥാനത്തിന് ശ്രമിക്കുന്ന സംസ്ഥാനത്ത് ഇന്നേവരെ ഒരു സ്ത്രീയായ മുഖ്യമന്ത്രി പോലും ഇല്ല എന്നും പറഞ്ഞ് പലരും കളിയാക്കി.)

9) തീവ്രവാദികളായ സദ്ദാം ഹുസൈൻ, അജ്മൽ കസബ്, ബിൻ ലാദൻ etc എന്നിവ൪ക്കായ് പലപ്പോഴും കേരളത്തിൽ പലരും വാദിക്കുന്നു, കരയുന്നു. പലപ്പോഴും ഇന്ത്യയുടെ ശത്രുവായ ചൈനക്കായ് നില കൊള്ളുന്നത് ദേശസ്നേഹികൾക്ക് വേദന ഉണ്ടാക്കി.

കോലിജിക്ക്

കോലിജിക്ക്

10) കേരളത്തിലെ ഒരു കളിക്കാരനെ ഇന്ത്യൻ ടീമില് എടുക്കാത്തതിന്റെ പേരില് ഇന്ത്യൻ ടീമിന് എതിരേയും ക്യാപ്ടൻ കോലിജിക്ക് എതിരേയും കേരളത്തിലെ ചില൪ കൂക്കി വിളിച്ചതും മറ്റു സംസ്ഥാനക്കാ൪ക്ക് നമ്മോട് ദേഷ്യത്തിന് കാരണമായി.

സിനിമാ അവാര്‍ഡ്

സിനിമാ അവാര്‍ഡ്

11)രാഷ്ട്രീയവും, വ൪ഗ്ഗീയതയും കളിച്ച് ദേശീയ അവാർഡ് തിരസ്കരിച്ച് കേരളത്തിലെ ചില " മഹാന്മാ൪" ഡൽഹി വരെ പോയ് ഇന്ത്യയെ അപമാനിച്ച് തിരിച്ചു വന്നതും മറ്റു സംസ്ഥാനങ്ങളിൽ വൻ വാ൪ത്തയായ്. (കേന്ദ്രമന്ത്രിയുടെ രാഷ്ട്രീയം നോക്കി അവരിൽ നിന്ന് അവാ൪ഡ് വാങ്ങില്ല എന്ന് പറഞ്ഞവ൪, ഏതെങ്കിലും മൂന്നാം കിട ചാനലുകാ൪ കൊടുക്കുന്ന ഏത് അവാ൪ഡും ഏത് നാലാം കിടക്കാരനിൽ നിന്നും ഇളിച്ച് വാങ്ങാറുണ്ട്. അതൊക്കെയാണ് ആ മഹാത്മാരുടെ നിലപാട്. )

കൊടുത്താൽ കൊല്ലത്തും കിട്ടും

കൊടുത്താൽ കൊല്ലത്തും കിട്ടും

അങ്ങനെ മറ്റു സംസ്ഥാനങ്ങളെ കഷ്ടപ്പെട്ട് കളിയാക്കി, അവരുടെ ചെറിയ തെറ്റുകളെ ഉൗതി വീ൪പ്പിച്ച് ച൪ച്ച നടത്തിയത് അവരുടെ മനസ്സില് വെച്ചു. ഒരു അവസരം വന്നപ്പൊൾ ചെറുതായ് തിരിച്ചു തന്നു. ഇനിയും കൂടുതൽ അവസരങ്ങള് മറ്റു സംസ്ഥാനക്കാ൪ക്ക് കൊടുക്കാതെ നോക്കേണ്ടത് 100% സാക്ഷരരും, പ്രബുദ്ധതയും, അപാര സഹിഷ്ണുത ഉണ്ടെന്ന് സ്വയം ചിന്തിക്കുന്ന, ഫാസിസം, വ൪ഗ്ഗീയത എന്ന വാക്ക് കേട്ട് പരിചയം പോലും ഇല്ലാത്ത മലയാളികൾ ശ്രദ്ധിക്കുക.‌

സൂക്ഷിച്ചാൽ ദു:ഖിക്കേണ്ടാ..

കൊടുത്താൽ കൊല്ലത്തും കിട്ടും..

Recommended Video

cmsvideo
മനേകയുടെ അക്കൗണ്ട് പൂട്ടിച്ച് മലയാളികള്‍ | Oneindia Malayalam
പല ചാനലുകളിലും

പല ചാനലുകളിലും

പല ചാനലുകളിലും മലപ്പുറം എന്ന് തന്നെയാണ് ആദ്യം വാ൪ത്ത വന്നത്. മാധ്യമങ്ങൾക്കു വ്യാജ വാർത്ത കൊടുക്കാം. അത് കണ്ടു മറ്റുള്ളവർ തെറ്റിദ്ധരിച്ചാൽ അവർ ഉത്തരവാദികൾ അല്ല. ഇതാണോ മാധ്യമ ധ൪മ്മം. ? (വാൽ കഷ്ണം....ഏത് ജില്ലയില് വെച്ച് മരിച്ചാലെന്താ ? ആനയുടെ മരണം കേരള സംസ്ഥാനത്തിന്റെ ലിസ്റ്റിൽ‌ ആയ് കഴിഞ്ഞു. ഇനി ഗോവയിൽ നിന്നോ, പോണ്ടിച്ചേരിയിൽ നിന്നോ വന്ന "അതിഥി " ആനയാണെങ്കിലും അത് കേരളത്തിന്റെ തലയിലായി.

പണ്ട് ക്യൂബയെപ്പറ്റി പറയാൻ പാടില്ലെന്ന് ആരോ പറയുന്നത് കേട്ടിട്ടുണ്ട്. . ഇപ്പോൾ മലപ്പുറത്തെ പറ്റി പറയാൻ പാടില്ല എന്നാണ് പറയുന്നത്. നടക്കട്ടെ..)

 ഉത്രവധം; നിര്‍ത്തിപ്പൊരിച്ച് പോലീസ്, പൊട്ടിക്കരഞ്ഞ് സൂരജിന്‍റെ അമ്മയും സഹോദരിയും, മാല തിരികെ നല്‍കി ഉത്രവധം; നിര്‍ത്തിപ്പൊരിച്ച് പോലീസ്, പൊട്ടിക്കരഞ്ഞ് സൂരജിന്‍റെ അമ്മയും സഹോദരിയും, മാല തിരികെ നല്‍കി

 വാതില്‍ തുറന്നത് മുതല്‍ പ്രതി പിടിയിലായത് വരെ; ഷീബ വധവും ജോസഫ് സിനിമയുമായി നിരവധി സാമ്യങ്ങള്‍ വാതില്‍ തുറന്നത് മുതല്‍ പ്രതി പിടിയിലായത് വരെ; ഷീബ വധവും ജോസഫ് സിനിമയുമായി നിരവധി സാമ്യങ്ങള്‍

English summary
actor santhosh pandit supports people who criticized kerala and malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X