• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ജില്ലകൾ തമിഴ്‌നാടിന് വിട്ടുനൽകുക; മുല്ലപ്പെരിയാറിൽ വ്യത്യസ്ത ഫോർമുലയുമായി പണ്ഡിറ്റ്, പിന്തുണച്ച് ആരാധകർ

Google Oneindia Malayalam News

കൊച്ചി : മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കത്തി നില്‍ക്കുന്നത് . അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേക്ക് കടക്കുന്നതോടെ ആശങ്കകള്‍ പങ്കുവച്ച് നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴത്തെ ഡാം ഡീ കമ്മിഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മ്മിക്കണമെന്ന ആവശ്യാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത് . കേരളത്തിന് ഭീഷണിയായ ഡാം എത്രയും പെട്ടെന്ന് ഡീ കമ്മിഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിനിമ താരങ്ങള്‍ ഉള്‍പ്പടെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു .

75 ലക്ഷത്തിന്റെ ആ ഭാഗ്യശാലി നിങ്ങളാണോ; സ്ത്രീ ശക്തി SS-284 ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം അറിയാം75 ലക്ഷത്തിന്റെ ആ ഭാഗ്യശാലി നിങ്ങളാണോ; സ്ത്രീ ശക്തി SS-284 ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം അറിയാം

1

പൃഥിരാജ് ഉള്‍പ്പടെയുള്ള താരങ്ങള്‍ പങ്കുവച്ച പോസ്റ്റ് ഇതിനോടകം തന്നെ ചര്‍ച്ചയായിരുന്നു. പൃഥിരാജിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് പങ്കരുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

2

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് വ്യത്യസ്ത പരിഹാര ഫോര്‍മുലയാണ് സന്തോഷ് പണ്ഡിറ്റ് മുന്നോട്ടുവയ്ക്കുന്നത്. ഡാമിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന ജില്ലകള്‍ തമിഴ്‌നാടിന് കൈമാറമെന്ന അഭിപ്രായമാണ് പണ്ഡിറ്റ് മുന്നോട്ടുവയ്ക്കുന്നത്. പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നുണ്ടെങ്കില്‍ അത് തമിഴ്‌നാടിനെ ഏല്‍പ്പിക്കണമെന്ന നിര്‍ദ്ദേശവും സന്തോഷ് പണ്ഡിറ്റ് മുന്നോട്ടുവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

3

മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രായോഗികമായി എന്തെങ്കിലും നടക്കുമെന്ന് ഞാന്‍ കരുതുന്നില്ല. സ്‌കൂള്‍ ബസ് അപകടത്തില്‍ പെടുമ്പോള്‍ വണ്ടിയുടെ ഫിറ്റ്‌നസ് ഉറപ്പാക്കുക. എവിടെയെങ്കിലും വലിയ കെട്ടിടം കത്തിയ ഒരാഴ്ച ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉറപ്പാക്കുക. സ്ത്രീ ധനത്തിന് പേരില്‍ ഏതെങ്കിലും പെണ്‍കുട്ടി ആത്മഹത്യ ചെയ്താല്‍ ഒരാഴ്ച സ്ത്രീ ധനത്തിനെതിരെ പ്രതിഷേധിക്കുക. പ്രളയം വന്നതിനു ശേഷം ഗാഡ്ഗില്‍ , കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുക .

4

അങ്ങനെ തുടങ്ങി കുറെ കലാപരിപാടികള്‍ ആണ് ഇവിടെ നടക്കുന്നത് . എവിടെയെങ്കിലും എന്തെങ്കിലും അപകടം സംഭവിക്കുന്നതിന് മുന്‍പ് കുറെ യോഗം ചേരും , സംഭവിച്ചു കഴിയുമ്പോള്‍ ദുഃഖം ആദരാഞ്ജലികള്‍ , പിന്നെ ഒരു അന്വേഷണ കമ്മീഷന്‍ . ( അതിന് കുറച്ചു കോടികള്‍ കത്തിക്കും. അത്രതന്നെ ) ഇതിന്റെ പരിഹാരം ഒന്നേയുള്ളു ,

5

മുല്ലപെരിയാര്‍ ഡാം ഉള്‍പ്പെടുന്ന ചില ജില്ലകള്‍ തമിള്‍ നാടിന് വിട്ടു കൊടുക്കുക .അതോടെ ആ ജില്ലക്കാരുടെ സുരക്ഷക്കായി അവര്‍ പുതിയ ഡാമും പണിയും ,തമിഴ് നാട്ടിലെ അഞ്ചു ജില്ലകള്‍ സമ്പുഷ്ടം ആകുകയും ചെയ്യും. ലോകത്തിന്റെ ഏതുകോണിലുള്ളവരെയും 'സേവ് 'ചെയ്യുവാന്‍ കഷ്ടപ്പെട്ട് നടക്കുന്നവര്‍ ഇനിയെങ്കിലും സ്വയം 'സേവ് ' ചെയ്യാന്‍ ശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും , തമിഴ്‌നാടിനു വെള്ളവും കിട്ടുവാന്‍ പുതിയ ഡാം ഉടനെ പണിയും എന്ന് കരുതാം .

6

വാല്‍കഷ്ണം . . ഇനി പുതിയ ഡാം പണിയുകയാണെങ്കില്‍ ഒന്നുകില്‍ ആ ജോലി തമിഴ്‌നാടിനെയോ , കേന്ദ്രത്തെ കൊണ്ടോ ചെയ്യിക്കുക . അല്ലെങ്കില്‍ പാലാരിവട്ടം പാലം, കോഴിക്കോട് കെ എസ് ആര്‍ ടി സി ടെര്‍മിനലിന്റെ അവസ്ഥ ആകില്ല എന്ന് ഉറപ്പു വരുത്തുക . ഇപ്പോഴാണേല്‍ മഴക്കാലത്ത് പേടിച്ചാല്‍ മതി.. 'ചിലര്‍' പുതിയ ഡാം കെട്ടിയാല്‍ ആജീവനാന്തം ആ ജില്ലക്കാര്‍ ഭയന്ന് ജീവിക്കേണ്ടി വരും.) - സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.

7

അതേ സമയം, സന്തോഷ് പണ്ഡിറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചില കമന്റുകള്‍ ഇങ്ങനെ, സത്യം , അപകടം നടന്നാല്‍ മാത്രമേ നമ്മുടെ ഭരണാധികാരികള്‍ രംഗത്ത് ഇറങ്ങൂ അങ്ങനെ ആണല്ലോ സാധാരണയായി നടക്കുന്നത് . ഹോട്ടലില്‍ നിന്നും ഫുഡ് കഴിച്ചു ഫുഡ് പോയ്‌സണ്‍ ആയാല്‍ ഒരാഴ്ച്ച ഹോട്ടലില്‍ പരിശോധന പിന്നെ എല്ലാം പഴയപടി , നമ്മുടെ നാട് നന്നാകില്ല അല്ലെങ്കില്‍ നന്നാകാന്‍ അനുവദിക്കില്ല കാരണം നമ്മുടെ സിസ്റ്റം അങ്ങനെ ആണ് . സാധാരണക്കാരന്റെ ജീവനും സ്വത്തിനും ഒരു വിലയും ഇല്ല. ദുരന്തം ഉണ്ടായാല്‍ മാത്രമേ ദുരന്തങ്ങള്‍ കണ്ണ് തുറക്കൂ - നിശാന്ത് എന്നയാള്‍ കമന്റ് ചെയ്തു .

8

പറഞ്ഞതത്രയും വര്‍ത്തമാനകാല പ്രസക്തം. സത്യം യാഥാര്‍ത്ഥ്യം. അവസാനം എഴുതിയത് അതിലേറെ പ്രസക്തം ' ഡാം പണിയുകയാണെങ്കില്‍ കേരളീയ കരാറുകാരെ ഏല്‍പിക്കരുത് പാലാരിവട്ടം പോലെയോ കെ എസ് ആര്‍ ടി സി ടെര്‍മിനല്‍ പോലെയോ ആയിതീര്‍ന്നേക്കം, എന്നല്ല ജീവിതകാലം മുഴുവന്‍ ഭയന്ന് ജീവിക്കേണ്ടി വരുന്ന ഒരവസ്ഥ വന്നേക്കാം- കാസിം എന്നയാള്‍ കമന്റ് ചെയ്തു.

9

സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റിന് എതിര്‍പ്പ് അറിയിച്ച ചില കമന്റുകള്‍ ഇങ്ങനെയാണ്; മുല്ലപെരിയാര്‍ ഉള്‍പ്പെടുന്ന ചില ജില്ലകളോ? ഒരു ജില്ലയില്‍ ആണ് മുല്ലപെരിയാര്‍ ഉള്ളത് ഇടുക്കി. ഇടുക്കി തമിഴ്‌നാടിന് കൊടുക്കണം എന്നാണോ താങ്കള്‍ പറയുന്നത് . നമ്മടെ സ്ഥലം എന്തിന് അവര്‍ക്ക് വിട്ടു കൊടുക്കണം. കൊടുത്ത് കൊണ്ട് ഇരുന്നാല്‍ അവസാനം കേരളം മൊത്തം കൊടുക്കേണ്ടി വരും. നമ്മുടെ രാഷ്ട്രീയക്കാര്‍ ഇനിയെങ്കിലും മനസിലാക്കുക. ഇത് പോലെ ഉള്ള പ്രശ്‌നം വന്നാല്‍ നിങ്ങള്‍ക്ക് ഭരിക്കാന്‍ ഇവിടെ ഒരു പൂട പോലും ബാക്കി കാണില്ല - ആകാശ് എന്നയാള്‍ കമന്റ് ചെയ്തു.

10

സന്തോഷ് പണ്ഡിറ്റിന്റെ നിരീക്ഷണം 100 ശതമാനം കൃത്യമാണെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. സമൂഹത്തെപ്പറ്റി ചിന്തിക്കാന്‍ കഴിയൂ... നിങ്ങളെപ്പോലുള്ളവരൊക്കെ നമ്മുടെ ഭരണസംവിധാനത്തിന്റെ ഒരു ഭാഗം ആവുകയായിരുന്നെങ്കില്‍ എന്ന് വെറുതേ എങ്കിലും ആശിച്ചു പോകുന്നു.. ആയുരാരോഗ്യ സൗഖ്യങ്ങള്‍ നല്‍കട്ടെ. . . പ്രാര്‍ത്ഥിക്കുന്നു- മറ്റൊരാള്‍ കമന്റില്‍ കുറിച്ചു.

ഞങ്ങളെ തമ്മില്‍ പിരിക്കാന്‍ പലരും നോക്കി, എന്നിട്ട് എന്ത് സംഭവിച്ചു: പൊളി ഫിറോസും സജ്നയും പറയുന്നുഞങ്ങളെ തമ്മില്‍ പിരിക്കാന്‍ പലരും നോക്കി, എന്നിട്ട് എന്ത് സംഭവിച്ചു: പൊളി ഫിറോസും സജ്നയും പറയുന്നു

ക്യാപ്റ്റൻ അമരീന്ദർ സിംഗ്
Know all about
ക്യാപ്റ്റൻ അമരീന്ദർ സിംഗ്
English summary
Actor Santosh Pandit Says districts including Mullaperiyar to be handed over to Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X